വിസിമാരെ പുറത്താക്കാൻ നീക്കം; ലക്ഷ്യം കേരള മാതൃക തകർക്കൽ

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> ഒമ്പത്‌  വിസി മാരോട്‌   രാജിവയ്‌ക്കാനുള്ള ഗവർണർ ആരിഫ്‌ മൊഹമ്മദ് ഖാന്റെ നിർദേശത്തിന്‌ പിന്നിൽ ഉന്നത വിദ്യാഭ്യാസ മേഖല   തകർക്കാനുള്ള സംഘപരിവാർ അജൻഡ.  മാറുന്ന കാലത്തിനനുസരിച്ച്‌  കേരളത്തെ  ആധുനീക വൈഞ്‌ജാനിക  സമൂഹമാക്കി മാറ്റാൻ ലക്ഷ്യമിട്ട്‌   ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂല പരിഷ്‌ക്കരണത്തിനാണ്‌ രണ്ടാം പിണറായി സർക്കാർ തുടക്കമിട്ടത്‌. ഈ നടപടികൾ അട്ടിമറിക്കാനാണ്‌ നീക്കം.  |

ഭരണഘടനാ പദവി വഹിക്കുന്ന ഗവർണർക്ക്‌ സർവകലാശാലകളുടെ ചാൻസലർ പദവി നൽകിയത്‌ കേരള നിയമസഭയാണ്‌. രാഷ്ട്രപതി നിയമിച്ച്‌ സംസ്ഥാന സർക്കാരിന്റെ ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്ന ഉദ്യോഗസ്ഥൻ മാത്രമാണ്‌ ഗവർണർ. അത്തരം ഉദ്യോഗസ്ഥന്‌ ജനങ്ങൾ തെരഞ്ഞെടുക്കുന്ന  സർക്കാരിനെ വെല്ലുവിളിക്കാൻ  ഭരണഘടന അനുവദിക്കുന്നില്ല.  

 രാഷ്ട്രീയ അധികാരത്തിന്‌ അപ്പുറത്ത്‌ കേരളം പിന്തുടരുന്ന  ജനകീയ വിദ്യാഭ്യാസം സംരക്ഷിക്കാനാണ്‌ ഗവർണറെ ആ ചുമതല കേരളം നാളിതുവരെ ഏൽപ്പിച്ചിട്ടുള്ളത്‌.  മറ്റു പല സംസ്ഥാനങ്ങളിലും ഈ പദവിയിൽനിന്ന്‌ ഗവർണറെ നീക്കം ചെയ്‌തു. തന്റെ തെട്ടു മുമ്പുള്ള കേന്ദ്ര ബിജെപി സർക്കാർ നിയോഗിച്ച കേരള ഗവർണർ പി സാദാശിവത്തിന്റെ നടപടികളെ അവഹേളിക്കുക കൂടിയാണ്‌  ഗവർണ്ണർ ചെയ്യുന്നത്‌.  

   

 സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ ആയി വിരമിച്ചയാളായിരുന്നു  പി സദാശിവം. സർക്കാർ ശുപാർശ ചെയ്‌ത മണ്ഡലത്തിൽ ഉൾപ്പെടുത്താൻ  നിയമം അനുവദിക്കുന്നില്ലെന്ന കാരണത്താൽ ചില സെനറ്റ്‌/ സിൻഡിക്കറ്റ്‌ അംഗങ്ങളുടെ നിർദേശം അദ്ദേഹം തള്ളിയിട്ടുമുണ്ട്‌. മാധ്യമങ്ങൾ സർക്കാരിനെതിരെ വിവാദമുയർത്തിയപ്പോൾ ‘ നിർദേശകൻ യോഗ്യനല്ലാത്തതുകൊണ്ടല്ല, നിർദേശിച്ച മണ്ഡലത്തിൽ ആ യോഗ്യത പരിഗണിക്കപ്പെടാൻ നിയമം അനുവദിക്കാത്തതുകൊണ്ടാണ്‌’ എന്നായിരുന്നു ഗവർണറുടെ ഓഫീസ്‌ അന്ന്‌ പ്രതികരിച്ചത്‌.  

    പി സദാശിവം കേരള ഗവർണർ ആയിരിക്കെയാണ്‌ സർവകലാശാലകൾക്കുള്ള ചാൻസലേഴ്‌സ്‌ പുരസ്‌കാരം ഏർപ്പെടുത്തിയത്‌. പിന്നീട്‌ അദ്ദേഹം തന്നെ ചാൻസലേഴ്‌സ്‌ ട്രോഫി സർക്കാർ നിർദേശിക്കണമെന്ന്‌ ആവശ്യപ്പെട്ടു. സർവകലാശാല വിസിമാരെ നിയോഗിക്കാനുള്ള സെർച്ച്‌ കമ്മിറ്റി രൂപീകരിക്കുമ്പോൾ  ഗവർണറുടെ പ്രതിനിധിയെ നിർണയിച്ചുതരൂ എന്നാണ്‌ സർക്കാരിനോട്‌ പി സദാശിവം ആവശ്യപ്പെട്ടിരുന്നത്‌. അത്‌ സർക്കാരിനോടുള്ള മമതയോ വാത്സ്യമോ കൊണ്ടായിരുന്നില്ല. ഭരണഘടന ഗവർണർ പദവിയെ ഏൽപ്പിച്ചിരിക്കുന്ന ചുമതല അതാണ്‌ എന്ന് ആ നിയമജ്‌ഞന്‌ മനഃപാഠമായതുകൊണ്ടായിരുന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!