സർവകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക: എൻജിഒ യൂണിയൻ

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി

സർവകലാശാലകളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ ആഹ്വാനംചെയ്ത്‌ എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം സമാപിച്ചു. കേന്ദ്രസർക്കാർ ഉന്നത വിദ്യാഭ്യാസമേഖലയെ വർഗീയവൽക്കരിക്കുകയാണ്‌. വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷ ഉള്ളടക്കം സംരക്ഷിക്കാനും സർവകലാശാലകളുടെ ജനാധിപത്യ പ്രവർത്തനങ്ങളും അക്കാദമിക്‌ സ്വയംഭരണവും സംരക്ഷിക്കാനും ബദൽനയങ്ങൾ ഉയർത്തണമെന്ന്‌ പ്രമേയം ചൂണ്ടിക്കാട്ടി.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ അണിനിരക്കുക, നവോത്ഥാനമൂല്യം ഉയർത്തിപ്പിടിക്കുക, ലഹരിവിരുദ്ധ ക്യാമ്പയിൻ വിജയിപ്പിക്കുക, സഹകരണമേഖലയെ തകർക്കുന്ന കേന്ദ്രനടപടികൾ അവസാനിപ്പിക്കുക, നവകേരള സൃഷ്‌ടിക്കായി അണിചേരുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ്‌ എം വി ശശിധരൻ അധ്യക്ഷനായി. വി കെ ഷീജ രക്തസാക്ഷി പ്രമേയവും -വൈസ്‌ പ്രസിഡന്റ് ബി അനിൽകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ്‌ എം വി ശശിധരൻ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി എസ് അജയ്കുമാർ പ്രവർത്തന റിപ്പോർട്ടും എൻ നിമൽരാജ് വരവുചെലവ് കണക്കും അവതരിപ്പിച്ചു.  

എ വി റീന, നിഷ വടവതി, കെ ആന്റണി ജോസഫ്, കെ സെറിന, കെ ഉമേഷ്, കെ പി ബിന്ദു, കെ എം ശർമിള, പാക്സൺ ജോസ്, എസ്‌ സ്മിത, വി വി വിമൽകുമാർ, ടി ജ്യോതി, ടി ആർ ബിജുരാജ്, എസ് ഷാഹീർ, എസ് പ്രീതി, വി ആർ രഞ്ജിനി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി എ എം അജിത്കുമാർ മറുപടി പറഞ്ഞു. സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ ടി സതീഷ്ബാബു, പി അശോകന്‍, കെ ആര്‍ പ്രീതി, എസ് കെ ജെയ്സി, കെ ദീപ, ടി സുകു കൃഷ്ണന്‍, വി വിമോദ്, എ സി ഗിരിജ, പി എന്‍ ബിജു, എസ് രാജി, സി സിലീഷ്, എം വി സുമ, ആര്‍ രമ്യ മോഹന്‍, ബി വിജീന്ദ്രന്‍, ജി കെ മുരളീകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!