കോഴിക്കോട് സ്കൂള്‍ ബസ് ഡ്രൈവര്‍ ബസില്‍ മരിച്ച നിലയില്‍

Spread the love


Thank you for reading this post, don't forget to subscribe!

കോഴിക്കോട്  പേരാമ്ബ്രയില്‍ സ്കൂള്‍ ബസ് ഡ്രൈവറെ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്ബ്ര സെന്‍റ് മീരാസ് പബ്ലിക് സ്കൂള്‍ ബസ് ഡ്രൈവര്‍ അഞ്ചാം പീടിക സ്വദേശി അശോകന്‍ ആണ് മരിച്ചത്.

രാവിലെ കുട്ടികളെ സ്കൂളില്‍ ഇറക്കിയ ശേഷം സമീപത്തെ ഗ്രൗണ്ടില്‍ ബസ് പാര്‍ക്ക്‌ ചെയ്ത് വിശ്രമിക്കുകയായിരുന്നു അശോകന്‍. പിന്നീട് നാട്ടുകാരാണ് ബസിനുള്ളില്‍ മരിച്ച നിലയില്‍ അശോകനെ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ കിട്ടിയാലേ മരണ കാരണം വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.





Source link

Facebook Comments Box
error: Content is protected !!