‘തൃശൂർ കൈകൊണ്ട് എടുക്കുമെന്നല്ല ഹൃദയം കൊണ്ടെടുക്കുമെന്നാണ് പറഞ്ഞത്; എടുത്തുകൊണ്ടേയിരിക്കും’; സുരേഷ് ഗോപി

Spread the love


Thank you for reading this post, don't forget to subscribe!

തൃശൂർ: തൃശൂര്‍ കൈകൊണ്ടല്ല ഹൃദയം കൊണ്ട് എടുക്കുമെന്നാണ് താന്‍ പറഞ്ഞതെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. നാട്ടിക എസ് എൻ ട്രസ്റ്റ് സ്‌കൂളിൽ നടന്ന പരിപാടിക്കിടെ തെരഞ്ഞെടുപ്പ് കാലത്തെ തന്റെ വൈറല്‍ പ്രസ്താവനയെക്കുറിച്ച് പരാമര്‍ശമുണ്ടായപ്പോഴാണ് സുരഷ് ഗോപിയുടെ പ്രതികരണം.സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ ശ്രമഫലമായി സഹപാഠിയുടെ വീട് ജപ്തി ഒഴിവാക്കി എടുത്ത ആധാരം കുടുംബത്തിന് കൈമാറുന്ന പരിപാടിയ്ക്കായാണ് സുരേഷ് ഗോപി എത്തിയത്.

‘തൃശൂർ ഇങ്ങു എടുക്കുവാ എന്ന് പറയുന്ന സുരേഷ്‌ ഗോപി സാർ ഇപ്പോൾ തൃശൂർ ശരിക്കും എടുത്തിരിക്കുകയാണെന്ന്’ എന്നായിരുന്നു സ്കൂളിലെ പ്രധാനാധ്യാപികയുടെ പരാമർശം. ജപ്തി നടപടികള്‍ നേരിടാനിരുന്ന കുടുംബത്തിന് നാല് ലക്ഷം രൂപ പ്രഖ്യാപിച്ച സുരേഷ്‌ ഗോപിക്ക് നന്ദി സൂചകമായി പ്രതികരിക്കുകയായിരുന്നു അധ്യാപിക.

Also Read-വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി

കൈകൊണ്ട് തൃശൂര്‍ എടുക്കുമെന്ന് പറഞ്ഞിട്ടേയില്ലെന്ന് പുഞ്ചിരിച്ചുകൊണ്ട് സുരേഷ് ഗോപി അധ്യാപികയെ സ്‌നേഹപൂര്‍വം തിരുത്തുകയായിരുന്നു. . അതും ഇവിടുത്തെ ചടങ്ങുമായി യാതൊരു ബന്ധവുമില്ലെന്ന് സുരേഷ്‌ ഗോപി ഓർമ്മപ്പെടുത്തി. അത് രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണ്. ഇത് മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന കരുതലാണെന്നും അദ്ദേഹം പറഞ്ഞു.

Also Read-‘അവിശ്വാസികളുടെ സർവനാശത്തിനായി ശ്രീകോവിലിന് മുന്നിൽ പ്രാർഥിക്കും’; സുരേഷ് ഗോപി

ലോട്ടറി വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും സോപ്പുകള്‍ വിറ്റും 3 മാസം കൊണ്ട് 2 ലക്ഷത്തിലധികം രൂപ സ്വരൂപിച്ചാണ് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ചേര്‍ന്ന് സഹപാഠിയുടെ കുടുംബത്തിന്റെ കടബാധ്യത ഒഴിവാക്കിയത്. കുട്ടിയുടെ കുടുംബത്തിന് വീടിന്റെ ആധാരം കൈമാറാന്‍ സ്‌കൂളില്‍ ഭാര്യ രാധികക്കൊപ്പം എത്തിയതായിരുന്നു സുരേഷ്ഗോപി.

Published by:Jayesh Krishnan

First published:



Source link

Facebook Comments Box
error: Content is protected !!