പാചകവാതക വില വർധന അടുക്കളയിലേക്കുള്ള മോഡിയുടെ ബുൾഡോസർ പ്രയോഗം: എം വി ഗോവിന്ദൻ

Spread the love



Thank you for reading this post, don't forget to subscribe!

പാലക്കാട് >പാചകവാതക വില കുത്തനെ വർധിപ്പിക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനം സാധാരണജനങ്ങളുടെ അടുക്കളക്ക്‌ നേരേ നടന്ന ബുൾഡോസർ പ്രയോഗമാണ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മോദിയുടെ ബുൾഡോസറുകൾ നേരത്തേ ന്യൂനപക്ഷങ്ങൾക്കെതിരെയാണ്‌ നീങ്ങിയതെങ്കിൽ ഇപ്പോൾ എല്ലാ വീടുകളിലേക്കും നീങ്ങുകയാണ്‌. ഇതിനെതിരെ ശക്തമായ ജനകീയപ്രതിരോധ നിരതന്നെ ഉയരണമെന്നും  ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായുള്ള  വാർത്താസമ്മേളനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു. റെയിൽവെ ഭക്ഷണത്തിന്‌ വില ഇരട്ടിയോളം വർധിപ്പിച്ചതിന്‌ തൊട്ടുപുറകെയാണ്‌ പാചകവാകത്തിനുള്ള വിലകുട്ടിയത്.

‘സബ്‌കാ സാഥ്‌ സബ്‌കാ വികാസ്‌’ എന്ന്‌ പറഞ്ഞ്‌ അധികാരത്തിൽ വന്ന മോദി എല്ലാവരുടെയും വിനാശത്തിനായാണ്‌ പ്രവർത്തിക്കുന്നത്‌.  മോദി അധികാരമേൽക്കുമ്പോൾ 410 രൂപ യായിരുന്നു ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയെങ്കിൽ ഇപ്പോൾ അത്‌ 1110 രുപയും കടന്നിരിക്കുന്നു. എട്ട്‌ വർഷം കൊണ്ട്‌ 700 രൂപയലധികം വർധന. വർഷത്തിൽ 100 രൂപയാണ്‌ പാചകവാതകത്തിന്‌ കൂട്ടിയത്‌. ഒരു ഡസനിലധലികം തവണ പെട്രോളിനും വിലവർധിപ്പിച്ചു.

ഈ വിലവർധനവിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ്‌ തയ്യാറാകുമോ. പെൻഷൻകാരെ സഹായിക്കാൻ രണ്ട്‌ രൂപ സെസ്‌ ചുമത്തിയതിന്‌   ഇവിടെ  മുഖ്യമന്ത്രിക്കെതിരെ സമരം ചെയ്യുന്നവർ പ്രധാനമന്ത്രിക്ക് നേരെ സമരം ചെയ്യാൻ  തയ്യാറാണോ .

തദ്ദേശ തെരഞ്ഞെടുപ്പിൽ 28ൽ  15 സീറ്റിൽ ജയിക്കാനും അതിൽ യുഡിഎഫിന്റെ ഒരു സീറ്റ് പിടിച്ചെടുക്കുക്കാനും കഴിഞ്ഞു. ഇവിടെ യുഡിഎഫ് ബിജെപി ബന്ധമാണ് പല മണ്ഡലങ്ങളിലുമുള്ളത്. കൊല്ലത്ത്  ഇത്തവണ തെരഞ്ഞെടുപ്പ് നടന്ന ഡിവിഷനിൽ 2020ൽ 551 വോട്ട് ആണ് ബിജെപിക്ക്  കിട്ടിയിരുന്നത്.  അത് ഇത്തവണ 47 വോട്ടായി ചുരുങ്ങി. പച്ചയായി യുഡിഎഫ് ബിജെപി ബന്ധം അടയാളപ്പെടുത്തിയിട്ടുള്ള  കാര്യമാണ് അത്.  അത് പകൽവെളിച്ചം പോലെ വ്യക്തമാണ്. ബിജെപി വോട്ട് നല്ല നിലയിൽ കുറഞ്ഞിട്ടുണ്ട്. തളിക്കുളത്ത് ബിജെപിക്ക് 1217 വോട്ട്ഉണ്ടായിരുന്നത് ഇത്തവണ  677 വോട്ടായി ചുരുങ്ങി. ബിജെപി ഐക്യമുന്നണിയായി വർക്ക്  ചെയ്തപോലെയാണിത്.

ത്രിപുരയിൽ തെരഞ്ഞെടുപ്പ് റിസൾട്ട്  എന്തുതന്നെയായാലും അവിടെ  കോൺഗ്രസുമായി ഉണ്ടാക്കിയ സഖ്യം ശരിയാണ്. അത് തോറ്റാലും ജയിച്ചാലും ശരിയാണ്. അവിടെ ഏറ്റവും വലിയ ശത്രു ബിജെപിയാണ്. ജനാധിപത്യത്തെ  അടിച്ചമർത്തുന്ന നയമാണ് അവർ തുടരുന്നത്. ഇത് ഇടതുപക്ഷത്തിന് മാത്രമല്ല കോൺഗ്രസിനും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നത്. കോൺഗ്രസിന് അവി 1.6 ശതമാനം വോട്ടേയുള്ളു. എന്നിട്ടും ബിജെപിയെ പരാജയപ്പെടുത്താണ് സഖ്യമുണ്ടാക്കിയത്.

കൊച്ചുവേളി ടെർമിനലിന്‌ അനുവദിച്ച ‘ഓട്ടോമാറ്റിക്ക്‌ കോച്ച്‌ വാഷിങ്ങ്‌ പ്ലാന്റ്‌’ തമിഴ്‌നാട്ടി തിരുനെൽവേലയിലേക്ക്‌ മാറ്റാനുള്ള റെയിൽവെയുടെ  തീരുമാനത്തിെനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. കേരളത്തിലെ റെയിൽവെ വികസനത്തോട്‌ മുഖം തിരഞ്ഞുനിൽക്കുന്ന സമീപനമാണ്‌ കേന്ദ്രത്തിനുള്ളത്‌.ഈ ബജറ്റിൽ 32,000 കോടി രൂപ അനുവദിച്ചപ്പോൾ കേരളത്തിന്‌ 0.3 ശതമാനം മാത്രമാണ്‌ അനുവദിച്ചത്‌. എന്നാൽ ഇതൊന്നും ചോദിക്കാൻ ഇവിടെനിന്നുള്ള കോൺഗ്രസ് എംപിമാർ ശ്രമിക്കുന്നില്ല.  കേരളത്തിന്റെ ആവശ്യത്തിന്‌ വാദിക്കേണ്ടവർ എൽഡിഎഫിന്‌ ഗുണമാകുമോ എന്ന ഭയത്താൽ മോദി സർക്കാരിന്റെ ക്രൂരമായ അവഗണനക്ക്‌ ചൂട്ടുപിടിക്കുയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!