രാഘവനോട്‌ കണക്ക്‌ തീർക്കാൻ നേതൃത്വം ; കിട്ടിയ അവസരം ഉപയോഗിക്കാൻ വി ഡി സതീശനും സുധാകരനും

Spread the love



Thank you for reading this post, don't forget to subscribe!


തിരുവനന്തപുരം

ശശി തരൂർ വിഷയത്തിൽ പാർടി നേതൃത്വത്തെ വെള്ളം കുടിപ്പിച്ച എം കെ രാഘവനെതിരെ കിട്ടിയ അവസരം ഉപയോഗിക്കാൻ വി ഡി സതീശനും കെ സുധാകരനും നീക്കം തുടങ്ങി. തരൂരിനൊപ്പംനിന്ന്‌ ശക്തമായ നിലപാടെടുത്ത്‌ പരസ്യമായി പാർടി നേതൃത്വത്തെ വെല്ലുവിളിച്ചെന്നതാണ്‌  എം കെ രാഘവനെതിരെയുള്ള കെപിസിസി നേതൃത്വത്തിന്റെ കുറ്റപത്രം. കോഴിക്കോട്‌ പ്രസംഗത്തിന്റെ പേരിൽ ഹൈക്കമാൻഡിനെ ഇടപെടുവിച്ച്‌ നടപടിയെടുക്കാനാണ്‌ ശ്രമം.

കോഴിക്കോട്‌ ഡിസിസി രാഘവനെതിരായ റിപ്പോർട്ടാണ്‌ കെപിസിസിക്ക്‌ കൈമാറിയത്‌. അനവസരത്തിൽ പാർടിയെ വിമർശിച്ച്‌ പൊതുജനമധ്യത്തിൽ നാണംകെടുത്തിയെന്നാണ്‌ ഡിസിസി വിലയിരുത്തൽ.   പാർട്ടിക്കുള്ളിൽ പറയേണ്ടത്‌ പുറത്തുപറഞ്ഞാൽ ശക്തമായ നടപടിയെടുക്കുമെന്ന്‌ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുന്നറിയിപ്പുനൽകി. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചേർന്ന്‌ നടത്തുന്ന പാർടി പുനഃസംഘടനയിൽ ജനാധിപത്യപരമായ ചർച്ച നടക്കുന്നില്ലെന്നും അർഹരെ പുറത്ത്‌ നിർത്തിയിരിക്കുകയാണെന്നുമാണ്‌ എം കെ രാഘവൻ കോഴിക്കോട്ട്‌ പറഞ്ഞത്‌.  രാഘവനെ അനുകൂലിച്ച്‌ കെ മുരളീധരൻ രംഗത്തുവന്നു. മിണ്ടാതിരിക്കുന്നവർക്കാണ്  പാർടിയിൽ പരിഗണന കിട്ടുന്നതെന്ന്‌ അദ്ദേഹം തുറന്നടിച്ചു. .

അടിയന്തരമായി രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.   എന്നാൽ രാഘവനെതിരെ നടപടിയെടുക്കാൻ ശ്രമിക്കുന്നവർ മുരളീധരന്റെ പ്രസ്‌താവന കണ്ടഭാവം പോലും നടിച്ചില്ല.  കഴിഞ്ഞ ദിവസം നടന്ന ജി കാർത്തികേയൻ അനുസ്മരണത്തിൽ രമേശ്‌ ചെന്നിത്തലയും പാർടിയിലെ ദുഃസ്ഥിതിയെക്കുറിച്ച്‌ തുറന്നടിച്ചിരുന്നു. കൂടെ നിൽക്കുന്നവനെ തിരിഞ്ഞുനോക്കുമ്പോൾ കാണില്ലെന്നാണ്‌ ചെന്നിത്തല പറഞ്ഞത്‌.

രാഘവന്റെ വിമർശം പൊതുവികാരം: 
കെ മുരളീധരൻ

എം കെ രാഘവൻ എംപി പാർടിക്കെതിരെ ഉന്നയിച്ച വിമർശം പൊതുവായ വികാരമെന്ന്‌ മുതിർന്ന നേതാവ്‌ കെ മുരളീധരൻ എംപി. രാഘവൻ പറഞ്ഞത് അച്ചടക്ക ലംഘനമല്ല. തനിക്കും വിമർശനങ്ങളുണ്ട്. ഒരു കാര്യവും തന്നോടും ആലോചിക്കാറില്ല. മിണ്ടാതിരിക്കുന്നവർക്കാണ്  പാർടിയിൽ പരിഗണന കിട്ടുന്നത് .അടിയന്തരമായി രാഷ്ട്രീയകാര്യ സമിതിയോ സംസ്ഥാന എക്‌സിക്യൂട്ടീവോ  വിളിക്കണം. പരസ്പര ചർച്ചകൾ പാർടിയിൽ നടക്കുന്നില്ല. 30 അംഗങ്ങളെ മാത്രമേ കെപിസിസി പ്രസിഡന്റിന് നോമിനേറ്റ് ചെയ്യാനാവൂ. എങ്ങനെ 60 ആയെന്ന് അറിയില്ല.  രാഘവന്റെ പ്രതികരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കെപിസിസി റിപ്പോർട്ട്‌ തേടിയതിൽ തെറ്റില്ല. എന്നാൽ, അതുസംബന്ധിച്ച്‌  ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ പരസ്യ പ്രതികരണം നടത്തിയത് ശരിയല്ലെന്നും മുരളീധരൻ മാധ്യമങ്ങളോട്‌ പറഞ്ഞു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!