രാത്രി 10 മണി കഴിഞ്ഞുള്ള യാത്രകള്‍ക്ക് കര്‍ശന നിയമങ്ങളുമായി റെയില്‍വേ

Spread the love



Thank you for reading this post, don't forget to subscribe!

 തിരുവനന്തപുരം> രാത്രികാല യാത്രകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി റെയില്‍വേ. രാത്രി 10 മണിക്ക് ശേഷം പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് റെയില്‍വേ പുറത്തിറക്കിയിരിക്കുന്നത്. രാത്രി 10ന് ശേഷം യാത്രക്കാര്‍ ഉച്ചത്തില്‍ സംസാരിക്കാനോ പാട്ട് കേള്‍ക്കാനോ ലൈറ്റുകള്‍ തെളിക്കാനോ പാടില്ലെന്നതടക്കമുള്ള നിരവധി നിയമങ്ങളാണ് ഇനിമുതല്‍ പാലിക്കേണ്ടത്. പുതിയ നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ അറിയിച്ചു.



പുതിയ രാത്രികാല യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

രാത്രി 10 മണിക്ക് ശേഷം യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാന്‍ ടിടിഇക്ക് വരാന്‍ കഴിയില്ല

കൂട്ടമായി യാത്ര ചെയ്യുന്ന യാത്രക്കാര്‍ രാത്രി 10 മണിക്ക് ശേഷം പരസ്പരം ഉച്ചത്തില്‍ ആശയവിനിമയം നടത്താന്‍ പാടില്ല

10ന് ശേഷം മിഡില്‍ ബെര്‍ത്തിലെ സഹയാത്രികന് സീറ്റ് തുറന്ന് കിടക്കാന്‍ ലോവര്‍ ബെര്‍ത്തുകാരന്‍ അനുവദിക്കേണ്ടതാണ്

ട്രെയിന്‍ സര്‍വീസുകളില്‍ ഓണ്‍ലൈന്‍ ഭക്ഷണം രാത്രി 10ന് ശേഷം നല്‍കാനാകില്ല. എന്നിരുന്നാലും, ഇ-കാറ്ററിങ് സേവനങ്ങള്‍ ഉപയോഗിച്ച് രാത്രിയില്‍ ഭക്ഷണമോ പ്രഭാതഭക്ഷണമോ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്

രാത്രി 10ന് ശേഷം സീറ്റിലോ കമ്പാര്‍ട്ട്മെന്റിലോ കോച്ചിലോ ഇരിക്കുന്ന ഒരു യാത്രക്കാരനും ഉച്ചത്തില്‍ മൊബൈലില്‍ സംസാരിക്കാന്‍ പാടില്ല

ഒരു യാത്രക്കാരനും ഉച്ചത്തില്‍ പാട്ടുകള്‍ കേള്‍ക്കാന്‍ പാടില്ല

രാത്രി 10 മണിക്ക് ശേഷം ആവശ്യമില്ലാതെ ലൈറ്റുകള്‍ ഓണ്‍ ആക്കാന്‍ പാടില്ല

ട്രെയിനുകളില്‍ പൊതുമര്യാദകള്‍ പാലിക്കാനും സഹയാത്രികര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍ ഉടനടി ഇടപെടാനും ഓണ്‍-ബോര്‍ഡ് ടിടിഇ, കാറ്ററിംഗ് സ്റ്റാഫ്, മറ്റ് റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

പുകവലി, മദ്യപാനം തുടങ്ങി തീവണ്ടി കമ്പാര്‍ട്ട്മെന്റുകളില്‍ പൊതുജനങ്ങളുടെ സ്വീകാര്യതയ്‌ക്കെതിരായ ഏത് പ്രവൃത്തിയും അനുവദനീയമല്ല

കത്തുന്ന വസ്തുക്കള്‍ കൊണ്ടുപോകുന്നതും റെയില്‍വേ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!