‘സുപ്രീം കോടതി വിധി എല്ലാവർക്കും ബാധകം; നിയമനത്തിൽ ക്രമക്കേടുണ്ടെങ്കിൽ എന്ത് ചെയ്യും?’ വി.സിമാരോട് ഹൈക്കോടതി

Spread the love


Thank you for reading this post, don't forget to subscribe!
  • Last Updated :
കൊച്ചി: കേരള സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് മറ്റ് സർവകലാശാലകൾക്കും ബാധകമാണെന്നാണ് മനസിലാക്കാൻ കഴിയുന്നതെന്ന് ഹൈക്കോടതി. ഗവർണർ രാജിവെക്കാൻ ആവശ്യപ്പെട്ടതിനെതിരെ സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വൈസ് ചാൻസലർമാർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം പറഞ്ഞത്.

നിയമനത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ എന്ത് ചെയ്യുമെന്ന് കോടതി വി.സിമാരോട് ചോദിച്ചു. വിസിമാരുടെ നിയമനത്തിൽ യുജിസി ചട്ടം ബാധകമാണെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ വിധി വന്നശേഷവും പദവിയിൽ തുടരുന്നത് തെറ്റല്ലേയെന്നും കോടിത ചോദിച്ചു.

Also Read- ‘സുപ്രീം കോടതി വിധി സുവ്യക്തം; ടെക്നിക്കൽ യൂണിവേഴ്സിറ്റി വി സിക്ക് എതിരെയല്ല; തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് എതിരെ’: ഗവർണർ

വിസിമാരെ നിയമിച്ചിരിക്കുന്നത് ചാൻസലറാണ്. നിയമനാധികാരി ചാൻസലർ തന്നെയാണെന്നും കോടതി വ്യക്തമാക്കി. തന്‍റെ നിയമനം നേരത്തെ ഹൈക്കോടതി ശരിവെച്ചതാണെന്ന് കണ്ണൂർ വി.സിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ സുപ്രീം കോടതിയുടെ പുതിയ വിധിയുടെ അടിസ്ഥാനത്തിലല്ലേ ചാൻസലറുടെ നടപടിയെന്നും ഹൈക്കോടതി ചോദിച്ചു. യോഗ്യതയില്ലാതെ സ്ഥാനത്ത് തുടർന്നത് തെറ്റായ സന്ദേശമല്ലേ നൽകുന്നതെന്നും കോടതി ചോദിച്ചു. വൈസ് ചാൻസലർമാരെ തീർത്തും പ്രതിരോധത്തിലാക്കുന്ന പരാമർശങ്ങളാണ് ഹർജികൾ പരിഗണിച്ചു തുടങ്ങിയപ്പോൾ തന്നെ കോടിതിയിൽ നിന്ന് ഉണ്ടായത്.

Published by:Anuraj GR

First published:



Source link

Facebook Comments Box
error: Content is protected !!