ഗവർണറുടെ മാധ്യമവിലക്ക് ജനാധിപത്യ നിഷേധം: കെയുഡബ്ള്യുജെ

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> കേരള ഗവർണറുടെ വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ നടപടി ജനാധിപത്യ വിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന്‌ കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുളള കടന്നു കയറ്റമാണിത്.

കൈരളി ന്യൂസ്‌, ജയ്ഹിന്ദ്, മീഡിയാവൺ, റിപ്പോർട്ടർ ടിവി എന്നീ ചാനലുകളെയാണ് വാർത്താ സമ്മേളനത്തിൽ നിന്നും വിലക്കിയത്.  ഗവർണർ തന്നെ നിർദ്ദേശിച്ചത് അനുസരിച്ച് അഭിമുഖത്തിന് സമയം ചോദിച്ച് മെയിൽ നൽകിയ മാധ്യമങ്ങളുമുണ്ട് വിലക്ക് നേരിട്ടവയിൽ.

ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കുന്ന രീതി രാജ്ഭവൻ പോലെ ഒരു ഭരണഘടനാ സ്ഥാപനത്തിന് യോജിച്ചതല്ല. ഇത് തുടർന്നാൽ അതിശക്തമായ പ്രതിഷേധത്തിലേക്ക് പോകാൻ നിർബന്ധിതരാകും എന്ന് കെ യു ഡബ്ള്യു ജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും അറിയിച്ചു.     

കേരളത്തിലെ മാധ്യമ പ്രവർത്തകരെ അവഹേളിക്കുന്ന തരത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാവിലെ നടത്തിയ പ്രതികരണവും പ്രതിഷേധാർഹമാണ്. തൊഴിലിന്റെ ഭാഗമായി വാർത്ത ശേഖരണത്തിന് വേണ്ടി പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരെ വേഷം മാറിവരുന്ന വ്യാജന്മാർ എന്ന തരത്തിൽ വിശേഷിപ്പിച്ചത് ഉന്നതമായ  ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾക്ക് യോജിച്ചതല്ല. കേരളത്തിലെ മാധ്യമ പ്രവർത്തകർ ആരുടെയും കേഡർമാരല്ല. അത്യന്തം ദൗർഭാഗ്യകരമായ ഈ

രാഷ്ട്രീയം അടക്കം വ്യത്യസ്ത ആശയങ്ങൾ പിന്തുടരുന്ന മാധ്യമങ്ങളിൽ തൊഴിലെടുക്കുമ്പോഴും മാധ്യമ പ്രവർത്തകർ എന്ന നിലയിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നവരാണ് കേരളത്തിലെ മാധ്യമ പ്രവർത്തകർ.

റിപ്പോർട്ടിംഗിന് അടക്കം ഒന്നിച്ചു തന്നെയാണ് പോകുന്നതും. മാധ്യമ പ്രവർത്തകർക്കിടയിലെ ഈ ഐക്യം തകർക്കാനുളള നീക്കമായിട്ട് കൂടിയേ ഈ നീക്കങ്ങളെ വിലയിരുത്താനാകൂ. ഇതിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ യോജിച്ചു നിന്ന് പോരാടുമെന്ന്‌ യൂണിയൻ പ്രസ്‌താവനയിൽ അറിയിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!