ലക്ഷ്മണ രേഖകൾ ഒരുപാട് ലംഘിച്ചാണ് ഇന്നിവിടെ നിൽക്കുന്നത്; ​ഗവർണർക്ക് മറുപടിയുമായി മന്ത്രി ആർ.ബിന്ദു

Spread the love


തിരുവനന്തപുരം: ലക്ഷ്മണ രേഖ മറികടക്കരുതെന്ന ​ഗവർണറുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി ആർ.ബിന്ദു. ലക്ഷ്മണ രേഖകൾ ഒരു പാട് ലംഘിച്ചാണ് ഇന്നിവിടെ നിൽക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അല്ലെങ്കിൽ വീടിനുള്ളിൽ ഒതുങ്ങിപ്പോകുമായിരുന്നു. വൈസ് ചാൻസിലർമാർ രാജിവയ്ക്കണമെന്ന കാര്യത്തിൽ ചാൻസിലർ നിലപാട് മയപ്പെടുത്തിയതായാണ് വാർത്തകളിലൂടെ മനസിലായത്. തർക്കങ്ങളിൽ അഭിരമിക്കാൻ സമയമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചാൻസിലർ പദവി ഗവർണറിൽ നിന്ന് എടുമാറ്റുന്നത് സർക്കാരുമായി കൂടി ആലോചിച്ച് മാത്രം. ഗവർണർ അനുരജ്ജനത്തിന് തയ്യാറാണെങ്കിൽ സർക്കാരും തയ്യാറാണ്. ​ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിൽ കോൺ​ഗ്രസിലെ ഭിന്നതയെ സംബന്ധിച്ച ചോദ്യത്തിന് കോൺഗ്രസിന് എന്നാണ് ഏക അഭിപ്രായമുണ്ടാകുന്നത് എന്നായിരുന്നു മന്ത്രിയുടെ പരിഹാസരൂപേണയുള്ള മറുചോദ്യം. ​ഗവർണറുമായി ബന്ധപ്പെട്ട തർക്കത്തിൽ കൂടിയാലോചനക്ക് ശേഷം തുടർ നടപടി സ്വീകരിക്കും. മാധ്യമങ്ങൾ വിവാദം ഉണ്ടാക്കരുത്. ചാൻസലർ പേരെടുത്ത് വിമർശിച്ചതിൽ പ്രശ്നമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ഒൻപത് വിസിമാർക്ക് തൽക്കാലം തുടരാം: കത്തയച്ചത് ശരിയായില്ലെന്ന് കോടതി

കേരളത്തിലെ ഒമ്പത് സർവകലാശാലകളുടെ വൈസ് ചാൻസലർമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയും ​രം​ഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ മേഖലയുടെ അധികാരം പിടിച്ചെടുത്ത് ഗവർണർ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് വാർത്ത ഏജൻസിയായ എഎൻഐയോട് സീതറാം യെച്ചൂരി പറഞ്ഞു. അങ്ങനെയൊരു നടപടിയെടുക്കാൻ ഗവർണർക്ക് യാതൊരു അധികാരമില്ലെന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

“ഗവർണർക്ക് അങ്ങനെ ഒരു നിർദേശം നൽകാൻ യാതൊരു അവകാശവുമില്ല. ഇത് രാഷ്ട്രീയ പ്രേരിതവും നിയമവിരുദ്ധമായ നീക്കമാണ്. അവർ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അധികാരം പിടിച്ചെടുത്ത് തകർക്കാനാണ് ശ്രമിക്കുന്നത്. ഒരു ആർഎസ്എസ് പ്രവർത്തകനെ അവിടെ നിയമിച്ച് അതിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അധികാരം പിടിച്ചെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ഹിന്ദുത്വം പ്രചരിപ്പിക്കാനാണ് അവരുടെ ആവശ്യം. ഇതിനെതിരെ കോടതിയിൽ പ്രതിരോധിക്കും. ഭരണഘടന ഒരിക്കലും ഗവർണർക്ക് അത്തരത്തിൽ ഒരു അവകാശം നൽകുന്നില്ല” സീതാറാം യെച്ചൂരി പറഞ്ഞു.

ALSO READ: ഗവര്‍ണറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം: നാളെയും മറ്റന്നാളും സംസ്ഥാന വ്യാപക എല്‍ഡിഎഫ് പ്രതിഷേധം

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലകളുടെ ചാൻസലർ പദവി ദുരുപയോ​ഗം ചെയ്യുന്നുവെന്നും നശീകരണ ബുദ്ധിയോടെ യുദ്ധം നടത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഗവർണർ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണ്. സർവകലാശാലകളെ അസ്ഥിരപ്പെടുത്താൻ ചാൻസലർ ശ്രമിക്കുന്നു. ഭരണത്തെ അസ്ഥിരപ്പെടുത്താൻ കോടതി വിധി ആയുധമാക്കുന്നു. അസ്വാഭാവിക തിടുക്കവും അത്യുത്സാഹവുമാണ് ​ഗവർണറുടേത്. കെടിയു ഉത്തരവ് സാങ്കേതികം മാത്രമാണ്. ​ഗവർണർ സംഘപരിവാറിന്റെ ചട്ടുകമായ ഗവർണർ രാഷ്ട്രീയ ബുദ്ധിയോടെയാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!