മമ്മൂട്ടി സാർ എന്നെ അദ്ദേഹത്തിന്റെ സിനിമകളിലേക്ക് റെക്കമെന്റ് ചെയ്തിരുന്നു, പക്ഷെ..!; കീരവാണി പറഞ്ഞത്

Spread the love


Thank you for reading this post, don't forget to subscribe!

മലയാളത്തിൽ പ്രവർത്തിച്ചതിനെ കുറിച്ചും മമ്മൂട്ടി നൽകിയിരുന്ന പ്രോത്സാഹനത്തെ കുറിച്ചും കീരവാണി തുറന്നു പറഞ്ഞതിന്റെ വീഡിയോ വൈറലാവുകയാണ്

Feature

oi-Rahimeen KB

|

ഓസ്കാർ പുരസ്കാരത്തിന്റെ നിറവിൽ നിൽക്കുകയാണ് സംഗീത സംവിധായകൻ എം എം കീരവാണി. എ ആർ റഹ്മാന് ശേഷം ഇന്ത്യൻ സംഗീതത്തെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിച്ചിരിക്കുകയാണ് അദ്ദേഹം. ആർആർആർ എന്ന ചിത്രത്തിലെ കീരവാണി മാജിക് പതിഞ്ഞ നാട്ടു നാട്ടു എന്ന ഗാനം ലോകമൊത്തം തരംഗമായതിന് പിന്നാലെയാണ് ഈ പുരസ്‌കാര നേട്ടവും.

നേരത്തെ സംഗീത ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്കാരങ്ങളിൽ ഒന്നായ ഗോൾഡൻ ഗ്ലോബ് പുരസ്കാരവും കീരവാണി നേടിയിരുന്നു. ഓസ്കാറിലൂടെ ഇന്ത്യക്കാർക്ക് മറ്റൊരു അഭിമാന നിമിഷം കൂടി സമ്മാനിച്ചിരിക്കുകയാണ് അദ്ദേഹം.


Also Read: കാത്തിരിപ്പിന് വിരാമം; ഓസ്കാറും സ്വന്തമാക്കി ‘നാട്ടു നാട്ടു’, ഇന്ത്യക്ക് അഭിമാന നിമിഷം

പുറത്തിറങ്ങിയ സമയം മുതൽ സോഷ്യൽ മീഡിയയിലടക്കം തരംഗം തീർത്ത ഗാനമാണ്. നാട്ടു നാട്ടു. ആന്ധ്രയിലെ ചരിത്രപുരുഷന്മാരായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിരാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തെ ലോക പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചത് പോലും നാട്ടു നാട്ടു എന്ന ഗാനമാണ്..

കീരവാണി സംഗീതം ചെയ്ത ചന്ദ്ര ബോസിന്റെ വരികൾ പാടിയത് രാഹുല്‍ സിപ്ലിഗഞ്ജും കാലഭൈരവയുമായിരുന്നു. പുരസ്‌കാര നേട്ടത്തിന് പിന്നാലെ, യുവജനതയുടെ പള്‍സറിഞ്ഞ് നാട്ടു നാട്ടു എന്ന ഗാനം ഒരുക്കിയ അറുപത്തൊന്നുകാരനായ കീരവാണിക്ക് അഭിനന്ദന പ്രവാഹമാണ്. അതിനിടെ അതിന്റെ പഴയ അഭിമുഖങ്ങളും വൈറലാകുന്നുണ്ട്.

അതിനിടെ കീരവാണി ഒരിക്കൽ മാതൃഭൂമിക്ക് നൽകിയ അഭിമുഖവും ശ്രദ്ധനേടുകയാണ്. മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത സൂപ്പർ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള സംഗീത സംവിധായകനാണ് കൂടിയാണ് അദ്ദേഹം. നീലഗിരി, സൂര്യമാനസം, ദേവരാഗം എന്നിങ്ങനെ മൂന്ന് മലയാള സിനിമകളിൽ അദ്ദേഹം സംഗീത സംവിധായകാൻ ആയിരുന്നു. ദേവരാഗം എന്ന ചിത്രത്തിലെ ‘ശിശിരകാല മേഘ മിഥുന’ എന്ന് തുടങ്ങുന്ന ഗാനമാണ് കീരവാണി മലയാളത്തിന് സമ്മാനിച്ച ഗാനങ്ങളിൽ ഒന്ന്.

മലയാള ഗാന രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നു വരവിനെ കുറിച്ചും, മലയാളത്തോടുള്ള തന്റെ സ്നേഹത്തെ കുറിച്ചുമാണ് അദ്ദേഹം മാതൃഭൂമി അഭിമുഖത്തിൽ സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

‘എനിക്ക് ആദ്യമായി മലയാളത്തിൽ ഒരവസരം ലഭിക്കുന്നത് ഐ വി ശശി സംവിധാനം ചെയ്ത നീലഗിരി എന്ന ചിത്രത്തിലൂടെയാണ്. ആ സമയത്ത് മമ്മൂട്ടി സാറിന് എന്റെ സംഗീതം ഇഷ്ടപ്പെട്ടിട്ട് അദ്ദേഹം അഭിനയിക്കുന്ന എല്ലാ സിനിമകളിലും എന്നെ റെക്കമെന്റ് ചെയ്യാൻ തുടങ്ങി. അദ്ദേഹം എന്നെ വളരെ അധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്,’

‘പക്ഷെ ഞാൻ തെലുങ്കിലും മറ്റ് ഭാഷകളിലും തിരക്കിലായിരുന്നത് കൊണ്ട് എനിക്ക് മലയാളത്തിൽ അധികം ഒന്നും ചെയ്യാൻ പറ്റിയില്ല. എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ ദേവരാഗത്തിലെയും സൂര്യമാനസത്തിലേയുമാണ്,’ എന്നാണ് കീരവാണി അഭിമുഖത്തിൽ പറഞ്ഞത്.


Also Read: മുലക്കച്ച ധരിക്കണമെന്നുണ്ടെങ്കിൽ അത് ധരിക്കണം; ഇറുകിയ ജീൻസും ജാക്കറ്റും ഇവിടത്തെ വസ്ത്രമല്ല; അഭയ ഹിരൺമയി

അതേ സമയം ഇത്തവണത്തെ അക്കാദമി അവാർഡിൽ ആർ ആർ ആറിലെ നാട്ടു നാട്ടുവിന് ലഭിച്ച പുരസ്‌കാരം ഉൾപ്പടെ രണ്ട് ഓസ്കാർ പുരസ്കാരങ്ങളാണ് ഇക്കുറി ഇന്ത്യ നേടിയത്. ദ എലഫന്റ് വിസ്പറേഴ്സ് ഡോക്യുമെന്ററി ഷോർട് ഫിലിം വിഭാഗത്തിൽ ഓസ്കർ നേടിയിരുന്നു. 11 നോമിനേഷനുകളുമായി എത്തിയ ഏവരതിന് വരിലെയർ ഓൾ അറ്റ് വൺസ് മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും അടക്കം ഏഴ് പുരസ്കാരങ്ങൾ ലഭിച്ചു.

ഡ്വാനിയേൽ ക്വാൻ, ഡാനിയൽ ഷൈനേർട്ട് സഖ്യത്തിനാണ് സംവിധാനത്തിലും തിരക്കഥയ്ക്കുമുള്ള പുരസ്കാരം. മികച്ച നടിക്കുള്ള പുരസ്‌കാരം മിഷേൽ യോ (വര്തിങ് എവരിവെയർ ഓൾ അറ്റ് വൺസ്)യും, മികച്ച നടനുള്ള പുരസ്‌കാരം ബ്രെൻഡൻ ഫ്രേസറും (9 വെയ്ൽ) സ്വന്തമാക്കി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

When Music Director M M Keeravani Opened Up Mammootty Had Recommended Him To Malayalam Movies



Source link

Facebook Comments Box
error: Content is protected !!