നയൻതാര നൽകിയ ഉപദേശം! ആസിഫ് അലിയുടെ നായികയാവാൻ അവസരം ലഭിച്ചാൽ?, അനിഖ പറയുന്നു

Spread the love


ആസിഫ് അലി, മംമ്‌ത, നയൻതാര തുടങ്ങിയവർക്ക് ഒപ്പമുള്ള ഓർമ്മകളും തന്റെ അമ്മയെ കുറിച്ചും സംസാരിക്കുകയാണ് നടി അനിഖ സുരേന്ദ്രൻ

Feature

oi-Rahimeen KB

|

ബാലതാരമായി സിനിമയിലെത്തി ഇന്ന് നായികയായി തിളങ്ങി നിൽക്കുന്ന നടിയാണ് അനിഖ സുരേന്ദ്രൻ. വളരെ ചെറുപ്പത്തിൽ സിനിമയിൽ എത്തിയതാണ് അനിഖ. അൻവർ റഷീദ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈയിലെ ഒരു സീനിൽ കൈ കുഞ്ഞായി എത്തിയ അനിഖ, പിന്നീട് കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത്, ജയറാം, ആസിഫ് അലി, മംമ്‌ത മോഹൻദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ആസിഫ് അലി – മംമ്‌ത ജോഡിയുടെ മകളായിട്ടാണ് അനിഖ അഭിനയിച്ചത്. അതിനു ശേഷം ബാവൂട്ടിയുടെ നാമത്തിൽ, അഞ്ച് സുന്ദരികൾ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച അനിഖയ്ക്ക് തമിഴിൽ നിന്നടക്കം നിരവധി അവസരം ലഭിക്കുകയായിരുന്നു.

Also Read: കല്യാണം കഴിഞ്ഞ് ഭയങ്കരമായി ബുദ്ധിമുട്ടി; എല്ലാ പെണ്ണുങ്ങളെ പോലെയുമായിരുന്നു എന്റെ ആ​ഗ്രഹങ്ങളും; പാർവതി

തെലുങ്കിൽ ബുട്ട ബൊമ്മ എന്ന ചിത്രത്തിലൂടെയാണ് അനിഖ ആദ്യമായി നായികയായി അഭിനയിക്കുന്നത്. മലയാളത്തിൽ ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിലാണ് അനിഖ നായികയായത്. അടുത്തിടെ ഓ മൈ ഡാർലിംഗിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങൾ അനിഖ നൽകിയിരുന്നു. ഇപ്പോഴിതാ, അതിൽ ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അനിഖ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

ആസിഫ് അലിയുടെ മകളായി എത്തിയ അനിഖയ്ക്ക് നായികയാവാൻ അവസരം കിട്ടിയാൽ എങ്ങനെയുണ്ടാവും എന്ന അവതാരകന്റെ ചോദ്യത്തിന് അനിഖ നൽകിയ മറുപടി ശ്രദ്ധനേടുന്നുണ്ട്. വിശദമായി വായിക്കാം.

‘ആസിഫ് അങ്കിൾ വരെ പറഞ്ഞിരുന്നു ഒരു അഭിമുഖത്തിൽ നായികയായൊക്കെ വന്നേക്കുമെന്ന്. പക്ഷെ എനിക്ക് അറിയില്ല. കഥ തുടരുമ്പോൾ ചെയ്യുമ്പോൾ എനിക്ക് അഞ്ച് വയസ്സാണ്. അന്ന് മുതൽ ഞാൻ അങ്കിൾ എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് എനിക്ക് അറിയില്ല. അത് എങ്ങനെ ആയി വരുമെന്ന്. എനിക്ക് അതിന് ഒരു ഉത്തരമില്ല,’ അനിഖ പറഞ്ഞു.

കഥ തുടരുന്നു ഭയങ്കര ഫൺ സെറ്റായിരുന്നു. ആസിഫ് അങ്കിളിന്റെ കൂടെ ആയാലും മംമ്‌ത ചേച്ചിയുടെ കൂടെ ആയാലും രസമായിരുന്നു.ഞാൻ ആ സെറ്റിലെ ഏറ്റവും ചെറിയ കുട്ടി ആയിരുന്നു. എല്ലാവരും എന്നെ അങ്ങനെയാണ് നോക്കിയത്. എനിക്ക് ചോക്ലേറ്റ് വാങ്ങി തന്നതും അവരൊക്കെ എന്നെ എടുത്തോണ്ട് നടന്നതുമൊക്കെയാണ് എന്റെ ഓർമയിൽ ഉള്ളതെന്നും അനിഖ പറഞ്ഞു.

ശരിക്കും അമ്മ നോക്കുന്നത് പോലെയാണ് മംമ്‌ത ചേച്ചി എന്നെ സെറ്റിൽ നോക്കിയിരുന്നത്. കൂടെ കൊണ്ട് നടന്ന് അങ്ങനെയൊക്കെ. എന്നെ എപ്പോൾ കാണുമ്പോഴും ആ സ്നേഹം കാണിക്കും. സ്നേഹമൊക്കെ ശരിക്കും അറിയാൻ പറ്റും.

നയൻതാരയ്ക്ക് ഒപ്പമുള്ള ഓർമ്മകളും പങ്കുവച്ചു. ഒരുമിച്ച് അഭിനയിക്കുമ്പോൾ നയൻ‌താര എന്തെങ്കിലും ഉപദേശം നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. നയൻ‌താര ചേച്ചിയോടൊപ്പം അഭിനയിക്കുമ്പോൾ അഡ്വൈസ് ഒന്നും ചോദിക്കാനുള്ള മൈൻഡ് സെറ്റിൽ ആയിരുന്നില്ല ഞാൻ. വർക്ക് ചെയ്യുന്ന സമയത്ത് ഞങ്ങൾ സെറ്റിലെ എന്തെങ്കിലും കാര്യങ്ങൾ സംസാരിച്ചു പോകും എന്നല്ലാതെ അഡ്വൈസ് തരാൻ മാത്രം ഒന്നും പറഞ്ഞിരുന്നില്ല.

ഞങ്ങളുടെ സംസാരം കൂടുതലും മേക്കപ്പ് ഡ്രസ് അങ്ങനെ ഗേർളി തിങ്സ് ആയിരുന്നു. അങ്ങനെ സംസാരിച്ചു പോയി. സാധാരണ രീതിയിലെ സംസാരങ്ങൾ മാത്രം ആയിരുന്നു ഉണ്ടായിരുന്നതെന്നും അനിഖ പറഞ്ഞു.

തമിഴിൽ ആരുടെ നായികയായി അഭിനയിക്കാനാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ നായികയല്ല. പകരം ധനുഷ് വിജയ് പോലുള്ള വലിയ താരങ്ങൾക്കൊപ്പം അഭിനയിക്കണം എന്നുണ്ട് അതിപ്പോൾ അനിയത്തിയോ ഒക്കെ ആയാൽ മതി നായികയാവണം എന്നില്ലെന്ന് താരം വ്യക്തമാക്കി. ഇനി നായികയായി അവസരം വന്നാൽ ചെയ്യാമെന്നും താരം പറഞ്ഞു.

Also Read: എന്റെ പേര് പറഞ്ഞാൽ അറിയാത്തവരില്ല; 18 സിനിമകൾ ചെയ്തിട്ട് കിട്ടാത്ത പോപ്പുലാരിറ്റി ട്രോളുകളിലൂടെ കിട്ടി: ഷീലു!

അമ്മയെ കുറിച്ചും അനിഖ വാചാലയാവുന്നുണ്ട്. എന്തുണ്ടെങ്കിലും കൂടെ നിൽക്കുന്ന ആളാണ് അമ്മ. എല്ലായിടത്ത് പോകുമ്പോഴും ഉണ്ടാവും. സെറ്റിൽ ഒരു ദിവസം അമ്മയെ കണ്ടില്ലെങ്കിൽ എല്ലാവരും ചോദിക്കും. അത്ര സ്ട്രിക്ക്റ്റ് അമ്മയൊന്നുമല്ല. എന്റെ ഇഷ്ടങ്ങൾ പറഞ്ഞാൽ അമ്മ കൂടെ നിൽക്കും. എനിക്ക് തെറ്റ് ഉണ്ടാക്കാനുള്ള സാഹചര്യം അമ്മ തന്നിട്ടുണ്ട്. തെറ്റിൽ നിന്ന് പഠിക്കൂ എന്ന ഒരു രീതിയിലാണ് അമ്മ കാണുന്നത്.

എന്തെങ്കിലും അബദ്ധം പറ്റിയാൽ അമ്മയോട് പറയാം. അമ്മ ചൂടാവില്ല. എന്റെ കാഴ്ചപ്പാടിൽ നിന്ന് കൊണ്ട് കാര്യങ്ങൾ മനസിലാക്കിയാണ് അമ്മ ഇതുവരെ നിന്നിട്ടുള്ളത്. പുറത്ത് പോകേണ്ടെന്ന് ഒന്നും പറയില്ല. എപ്പോഴും എന്റെ ആഗ്രഹങ്ങൾക്ക് ഒപ്പമേ അമ്മ നിന്നിട്ടുള്ളു എന്നും അനിഖ പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Actress Anikha Surendran Recalls About Her Memories With Nayanthara, Asif Ali, Mamta Mohandas



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!