കർഷകരുടെ ലോങ്‌ മാർച്ച്‌ മുന്നേറുന്നു

Spread the love



Thank you for reading this post, don't forget to subscribe!

അംബെബാഹുല(മഹാരാഷ്ട്ര)> ജീവൽപ്രധാനമായ ആവശ്യങ്ങൾ ഉന്നയിച്ച് മഹാരാഷ്ട്രയിൽ കർഷകരുടെ മുംബൈ ലോങ് മാർച്ച് മുന്നേറുന്നു. നാസിക് നഗരത്തിൽനിന്ന് 15 കിലോമീറ്റർ അകലെയുള്ള അംബെബാഹുലയിൽനിന്ന് ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ച മാർച്ച് 35 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ഗതൻദേവിയിൽ താവളമടിച്ചു.

ബുധനാഴ്ച രാവിലെ മാർച്ച് വീണ്ടും തുടങ്ങും. ഉള്ളിക്കും പരുത്തിക്കും താങ്ങുവില ലഭ്യമാക്കുക, വൈദ്യുതി ന്യായവിലയിൽ 12 മണിക്കൂർ വിതരണം ചെയ്യുക എന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിലാണ് പതിനായിരത്തിൽപരം കർഷകർ മാർച്ച് ചെയ്യുന്നത്.

കിസാൻസഭ അഖിലേന്ത്യ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ, ജെ പി ഗവിത്, ഡോ. അജിത് നവലെ, ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ എന്നിവർ മാർച്ചിന് നേതൃത്വം നൽകുന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ കിസാൻസഭ പ്രതിനിധികളുമായി നടത്താൻ നിശ്ചയിച്ച ചർച്ച നിയമസഭ കോംപ്ലക്സിൽ ബുധനാഴ്ച നടക്കും.



Source link

Facebook Comments Box
error: Content is protected !!