‘എന്റെ സ്വപ്‌നങ്ങൾക്ക് വേണ്ടി സ്വന്തം കരിയർ ഉപേക്ഷിച്ചയാളാണ് അവൾ; വിഷമം കാണും, പക്ഷെ..!’: സാജൻ സൂര്യ

Spread the love


Television

oi-Rahimeen KB

|

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് സാജൻ സൂര്യ. നാടകത്തിൽ നിന്ന് സീരിയലിൽ എത്തിയ നടൻ ഒരുപാട് കാലമായി മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമാണ്. ഇതുവരെ നൂറോളം പരമ്പരകളില്‍ വേഷമിട്ട സാജന്‍ നിരവധി ഹിറ്റ് പരമ്പരകളുടെയും ഭാഗമായിട്ടുണ്ട്. ചില സിനിമകളിലും നടൻ അഭിനയിച്ചിട്ടുണ്ട്.

നടനെന്നതിന് ഉപരി ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൂടിയാണ് സാജൻ. രജിസ്‌ട്രേഷൻ ഡിപ്പാർട്മെന്റിൽ ക്ലാർക്കായ സാജൻ ജോലിക്കൊപ്പമാണ് അഭിനയവും കൊണ്ടു പോകുന്നത്. ഭാര്യ വിനീതയ്ക്കും രണ്ടു പെണ്മക്കൾക്കും ഒപ്പം തിരുവനന്തപുരത്താണ് നടൻ താമസിക്കുന്നതും. ഇപ്പോഴിതാ, ഒരിടവേളയ്ക്ക് ശേഷം ഗീത ഗോവിന്ദം എന്ന പരമ്പരയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ് സാജൻ സൂര്യ.

Also Read: മക്കൾ രണ്ട് പേരും മരിച്ചു; ഒറ്റയ്ക്കാണ് കുടുംബം നോക്കുന്നത്; സഹായിക്കാനാരുമില്ലായിരുന്നു; കുളപ്പുള്ളി ലീല

അതിനിടെ തന്റെ ഈ യാത്രയിൽ സ്വന്തം കരിയർ പോലും ഉപേക്ഷിച്ച് കൂടെ നിന്ന ആളാണ് ഭാര്യയെന്ന് പറയുകയാണ് സാജൻ സൂര്യ. വൺഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത് വിശദമായി വായിക്കാം.

23 വർഷമായി സീരിയൽ ഇന്ഡസ്ട്രിയിലുണ്ട് ഞാൻ. 75- 80 സീരിയലുകളുടെ അടുത്ത് ഞാൻ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ഒരു നമ്പർ പറയാനാകില്ല. വരുന്ന എല്ലാ പ്രോജക്ടുകളും ഇപ്പോൾ ഏറ്റെടുക്കുന്നില്ല. കഴിഞ്ഞ 15 വർഷമായിട്ട് ഞാൻ അൽപം സെലക്ടീവ് ആയിട്ടാണ് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. ഒരു സമയം ഒരു വർക്ക്. ആ കഥാപാത്രം നന്നായി ചെയ്യണം എന്നൊക്കെയാണെന്ന് സാജൻ പറഞ്ഞു.

ഞാൻ രജിസ്ട്രേഷൻ ഡിപ്പാർട്മെറ്റിൽ ആണ് ജോലി നോക്കുന്നത്. കൂടെയുള്ളവരുടെ സപ്പോർട്ട് ഇല്ലെങ്കിൽ ഒരിക്കലും എനിക്ക് ഇത്രയും ആകാൻ സാധിക്കില്ലായിരുന്നു. പല ഓഫീസുകളിലും പാര ഒക്കെ ഉണ്ടായിരിക്കാം പക്ഷെ എന്റെ കാര്യത്തിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. എന്റെ ഡിപ്പാർട്ട്മെന്റിൽ ആരും എനിക്ക് ഒരു ദോഷം ഉണ്ടാകുന്ന രീതിയിൽ നിന്നിട്ടില്ലെന്നും നടൻ പറഞ്ഞു.

സിനിമയിലേക്ക് വരാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അതിന് ഒരു എഫോർട്ട് വേണം. സീരിയലിൽ നിന്നുകൊണ്ട് സിനിമയ്ക്ക് എഫോർട്ട് ഇട്ടിട്ട് കാര്യമില്ല. ഏകദേശം രണ്ടു വര്ഷം ഞാൻ ഈ സീരിയലിന് വെയ്റ്റ് ചെയ്തിരുന്നു. അപ്പോഴെങ്കിലും സിനിമ വല്ലതും ലഭിക്കണം എന്ന് ആഗ്രഹിച്ചു. പക്ഷെ ഞാൻ ആരെയും സമീപിച്ചില്ല.

അതിനു മാത്രമുള്ള സൗഹൃദങ്ങൾ എനിക്ക് സിനിമയിൽ ഇല്ല. ഉള്ളതൊക്കെ സീരിയലിൽ നിന്ന് പോയവരാണ്. അവർ ചെയ്യുമ്പോൾ സിനിമയിൽ നല്ല ആളുകളെ വെച്ച് ചെയ്യനേ നോക്കു. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാൻ ആഗ്രഹിക്കുന്നുണ്ട് നമ്മുടെ സുഹൃത്തുക്കൾ ആരെങ്കിലും ബ്രേക്ക് ത്രൂ ആവുന്ന ക്യാരക്ടറുമായി വിളിക്കണമെന്ന്.

അഭിനയിച്ച ബംഗ്ളാവിൽ ഔത എന്ന ചിത്രത്തിലെ ഭാവനക്ക് ഒപ്പമുള്ള കോംബോ സീനിനെക്കുറിച്ചും സാജൻ പറയുന്നുണ്ട്. ഡാൻസ് ഇപ്പോഴും തനിക്ക് വഴങ്ങുന്ന കാര്യം അല്ലെന്നും സാജൻ പറയുന്നു. ടൗവ്വൽ ഡാൻസ് ചെയ്തതിനെ കുറിച്ചും സാജൻ അഭിമുഖത്തിൽ പറയുന്നുണ്ട്. നിങ്ങൾ ആരെയും പീഡിപ്പിക്കാൻ ഒന്നും അല്ലല്ലോ പോകുന്നത് എനിക്ക് പ്രശ്നം ഒന്നുമില്ല എന്നാണ് ഭാര്യ പറഞ്ഞത്.

ഒരുപാട് ആളുകൾ എന്നെ ചീത്ത പറഞ്ഞിട്ടുണ്ട്. നിങ്ങളെ ഒരുപാട് എനിക്ക് ഇഷ്ടമായിരുന്നു എന്നാൽ അതോടുകൂടി ആ ഇഷ്ടം പോയെന്ന് എന്നോട് പറഞ്ഞവർ വരെയുണ്ടെന്നും സാജൻ പറഞ്ഞു.

Also Read: ‘ഞങ്ങളുടെ വീട്ടിൽ രണ്ട് മതങ്ങളും ബ്ലെൻഡാണ്, പൂജ മുറിയിൽ രണ്ട് ദൈവങ്ങളുടേയും ചിത്രങ്ങളുണ്ട്’; ചന്ദ്രയും ടോഷും!

എനിക്ക് വേണ്ടി കരിയർ ബ്രേക്ക് ചെയ്ത ഒരാൾ ആണ് എന്റെ ഭാര്യ. അതിൽ അവൾക്ക് വിഷമം ഉണ്ടോ എന്ന് ചോദിച്ചാൽ വിഷമം ഇല്ലാതെ ഒന്നുമില്ല. കാരണം കരിയർ ബ്രേക്ക് ചെയ്തതിന്റെ വിഷമം ഉണ്ടാകും. ഇപ്പോൾ പക്ഷെ പുള്ളിക്കാരിക്ക് നിന്ന് തിരിയാൻ സമയം ഇല്ല. ഡാൻസിന് പോകുന്നു.വീട്ടുകാര്യങ്ങൾ നോക്കുന്നു. ഡിസൈനിങ് പഠിക്കുന്നുണ്ട് അങ്ങനെ ആള് ഫുൾ ബിസിയാണ്.

രണ്ടു പെണ്മക്കളാണ് മാളവികയും മീനാക്ഷിയും. രണ്ടുപേരും തമ്മിൽ ഏഴു വയസ്സിന്റെ വ്യത്യാസം ഉണ്ട്. അവർ തമ്മിൽ നല്ല അടിയുണ്ടാകും. എന്നാൽ നല്ല സ്നേഹവും ആണ്. പക്ഷെ എത്ര അടിയായാലും രാവിലെ നോക്കുമ്പോൾ രണ്ടാളും കെട്ടിപിടിച്ചു കിടന്നുറങ്ങുന്ന കാണാം. എന്നെ സംബന്ധിച്ച് ഞാൻ കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ കാഴ്ച്ച അതാണെന്നും സാജൻ സൂര്യ പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Geetha Govindam Actor Sajan Surya Opens Up His Wife’s Support In His Career Goes Viral

Story first published: Tuesday, March 14, 2023, 21:11 [IST]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!