‘ജാസ്മിൻ ഒരു കോമഡി പീസാണ്, ഇന്ന് നല്ലപോലെ സംസാരിച്ചാൽ നാളെ അവൾ എന്നെ കുറിച്ച് സ്റ്റോറി ഇടും’; ദിൽഷ പ്രസന്നൻ

Spread the love


ബി​ഗ് ബോസിൽ വെച്ച് ദിൽഷയ്ക്ക് വളരെ അടുപ്പമുണ്ടായിരുന്ന ഒരാളായിരുന്നു ജാസ്മിൻ എം മൂസ. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളുമുണ്ടായിരുന്നുവെങ്കിലും ഇരുവർക്കും ഇടയിൽ നല്ലൊരു സ്നേഹബന്ധം നിലനിന്നിരുന്നു

Feature

oi-Ranjina P Mathew

|

ജീവിതത്തിലെ സന്തോഷകരവും കഠിനതരവുമായ ദിനങ്ങൾ ഒന്നിച്ചാണ് ദിൽഷയെ തേടിയെത്തിയത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ വിജയിയായി മടങ്ങിയെത്തുമ്പോൾ അപവാദപ്രചാരണങ്ങളും സൈബർ ആക്രമണങ്ങളുമൊക്കെ നേരിടേണ്ടി വരുമെന്ന് ദിൽഷ കരുതിയില്ല.

താൻ പോലും അറിയാത്ത കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും മറുപടി പറയുകയും ചെയ്യേണ്ടി വന്നു. സമൂഹമാധ്യമങ്ങളിൽ സംഘടിതമായി ആക്രമിക്കപ്പെട്ടു. വേദനാജനകമായിരുന്നു ആ നാളുകൾ. എന്നാൽ അതിനെയെല്ലാം നേരിട്ട് ദിൽഷ മുന്നേറി. മറുപടി പറയേണ്ടിടത്ത് പറഞ്ഞു. നിശബ്ദത പാലിക്കേണ്ടിടത്ത് അതും ചെയ്തു.

ഫോട്ടോഷൂട്ടുകളും ടെലിവിഷൻ പരിപാടികളും ഉദ്ഘാടനങ്ങളുമൊക്കെയായി തിരക്കിലാണ് താരമിപ്പോൾ. കഠിനമായ ദിനങ്ങളെ എങ്ങനെയാണ് നേരിട്ടതെന്നും ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളെന്തെന്നും ദിൽഷ പലപ്പോഴായി തന്റെ ആരാധകരോട് പറഞ്ഞിട്ടുണ്ട്. ബി​ഗ് ബോസിൽ വെച്ച് ദിൽഷയ്ക്ക് വളരെ അടുപ്പമുണ്ടായിരുന്ന ഒരാളായിരുന്നു ജാസ്മിൻ എം മൂസ.

ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളുമുണ്ടായിരുന്നുവെങ്കിലും ഇരുവർക്കും ഇടയിൽ നല്ലൊരു സ്നേഹബന്ധം നിലനിന്നിരുന്നു. ഇപ്പോഴും അവർ ഇരുവരും ആ സൗഹൃദം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.

Also Read: ‘വിവാഹശേഷം ഉടൻ ​ഗർഭിണിയായി റിസപ്ഷൻ വെക്കാൻ പറ്റിയില്ല’; വിവാഹത്തിന് സെലിബ്രിറ്റികൾ വരാത്തതിനെ കുറിച്ച് മോഹിനി!

എന്തും മുഖത്ത് നോക്കി പറയുന്ന പ്രകൃതക്കാരിയാണ് ജാസ്മിൻ. ദിൽഷയുമായി സൗഹൃദമുണ്ടെങ്കിലും ദിൽഷയുടെ എന്തെങ്കിലും പ്രവൃത്തികൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ പരസ്യമായി ജാസ്മിൻ വിമർശിക്കുകയും ചെയ്യും. തനിക്ക് എന്തോ ഒരു സ്നേഹം ജാസ്മിനോട് ഉണ്ടെന്ന് പറയുകയാണ് ദിൽഷ.

ഇടയ്ക്ക് പരസ്പരം പിണങ്ങിയിരുന്നാലും പിന്നേയും ജാസ്മിനും താനും കമ്പനിയാകുമെന്നും ദിൽഷ മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘ജാസ്മിൻ ഒരു കോമഡി പീസാണ്. ഇന്ന് എന്നോട് നല്ലപോലെ സംസാരിച്ചാൽ നാളെ അവൾ എന്നെ കുറിച്ച് സ്റ്റോറി ഇടും. ചിലപ്പോൾ അത് എനിക്ക് എതിരെയായിരിക്കും അല്ലെങ്കിൽ എന്നെ സപ്പോർട്ട് ചെയ്തിട്ടായിരിക്കും.’

‘എനിക്ക് ജാസ്മിൻ എന്താണെന്ന് അറിയില്ല. തലേദിവസം വരെ ചിലപ്പോൾ അവൾ നന്നായി സംസാരിക്കും. ഇപ്പോൾ ‍ഞാൻ അവളോട് പറയാറുണ്ട് മേലാൽ എന്നെ വിളിക്കരുതെന്ന്. പക്ഷെ അവൾ ഇടയ്ക്ക് എന്നെ വിളിക്കുകയൊക്കെ ചെയ്യും. എനിക്ക് എന്തോ ഇഷ്ടമാണ് ജാസ്മിനെ. ഞാൻ അവളുമായി ഒരുപാട് തല്ല് കൂടിയിട്ടുണ്ട്.’

‘ബി​ഗ് ബോസ് ഹൗസിലായിരുന്നപ്പോൾ എനിക്ക് അവൾ വിഷമിക്കുന്നത് കാണുമ്പോൾ വിഷമം വരുമായിരുന്നു. എനിക്ക് സഹോദരിയെപ്പോലെയാണ്. ഞാൻ അവളെ എന്തൊക്കയോ പറഞ്ഞിട്ടുണ്ട്. അവളുടെ ആരോ​ഗ്യം മോശമായപ്പോൾ‌ ഞാൻ അവിടെ വെച്ച് തന്നെ പൊട്ടി കരഞ്ഞിട്ടുണ്ട്. എനിക്ക് അമ്പത് ലക്ഷം കിട്ടിയെന്ന് പറഞ്ഞ് ഇടയ്ക്കിടെ ട്രോളും.’

‘അവൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ… ഒരു ദിവസം എനിക്ക് എതിരെ അവൾ ട്രോൾ ഇട്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടമായിരുന്നു. അതിന് ശേഷം കുറച്ച് ദിവസം ജാസ്മിനോട് ഞാൻ മിണ്ടിയിരുന്നില്ല. ഞാൻ പ്ലാസ്റ്റിക്ക് സർജറി ചെയ്തോയെന്ന് പലരും ചോദിക്കാറുണ്ട്. ഞാൻ എങ്ങനെ ഇങ്ങനെയായിയെന്ന് എനിക്ക് തന്നെ അറിയില്ല. പല്ലിന് ക്ലിപ്പിട്ടിരുന്നത് കൊണ്ടായിരിക്കാം. പ്ലാസ്റ്റിക്ക് സർജറി ചെയ്യുന്നതിന് എന്താ?. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. ട്രോളുകളെല്ലാം കാണാറുണ്ട്. ഞാൻ എന്ത് ചെയ്താലും ട്രോൾ ആകുന്നുണ്ട്.’

Also Read: അമ്പത് ലക്ഷമാണ് ബിഗ് ബോസില്‍ നിന്നും കിട്ടിയത്: ഒന്നര കോടിയുടെ കാര്‍ വാങ്ങിയോ, സത്യം പറഞ്ഞ് ദില്‍ഷ

‘ദിൽഷയും റംസാനും തമ്മിൽ ഒമ്പത് മാസമായി പ്രണയത്തിലാണെന്നൊക്കെ വീഡിയോ വന്നിരുന്നു. ഞാൻ സീരിയൽ ചെയ്ത കാര്യം പലർക്കും അറിയില്ലായിരുന്നു. അത് ആരോടും ഞാൻ പറയാറില്ല. ആ സീരിയൽ അഭിനയിച്ച ശേഷം പല്ലിന് ക്ലിപ്പിട്ടു.’

‘ഭയങ്കര ഓവറായി അഭിനയിക്കണമായിരുന്നു. ആക്ടിങ് സീരിയസായി എടുക്കാൻ താൽപര്യമുണ്ട്. ഞാൻ റൈഡറാണ്. ഞങ്ങൾക്ക് ബൈക്കൊക്കെയുണ്ട്. സോളോ ട്രിപ്പൊക്കെ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. എല്ലാവർക്കും എല്ലാം ചെയ്യാൻ പറ്റും. ഹിമാലയത്തിലേക്ക് ബൈക്കിൽ പോകണമെന്നാണ് ആ​ഗ്രഹം’ ദിൽഷ പ്രസന്നൻ പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Bigg Boss Malayalam Season 4 Winner Dilsha Prasannan Open Up About Her Friendship With Jasmine-Read In Malayalam

Story first published: Tuesday, March 14, 2023, 21:49 [IST]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!