ഡിപ്ലോമ, എഞ്ചിനിയറിങ് സാങ്കേതിക പുസ്തകങ്ങളുടെ മലയാളം വിവർത്തനം രാഷ്ട്രപതി രാജ്യത്തിന് സമർപ്പിക്കും

Spread the love


Thank you for reading this post, don't forget to subscribe!

ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ നേതൃത്വത്തിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഡിപ്ലോമയുടെയും എഞ്ചിനീയറിംഗിന്റെയും സാങ്കേതിക പുസ്തകങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു പ്രകാശനം ചെയ്ത് രാജ്യത്തിന് സമർപ്പിക്കും. മാർച്ച് 17 വെള്ളിയാഴ്ച തിരുവനന്തപുരം കവിടിയാർ ഉദയാ പാലസിൽ വച്ച് നടക്കുന്ന ചടങ്ങിലാണ് രാഷ്ട്രപതി സാങ്കേതിക പുസ്തകങ്ങളുടെ മലയാളം പതിപ്പ് രാജ്യത്തിന് സമർപ്പിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയവും ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്‌നിക്കൽ എജ്യുക്കേഷനും (AICTE) മലയാളം ഉൾപ്പെടെ 12 പ്രാദേശിക ഭാഷകളിലേക്ക് സാങ്കേതിക പുസ്‌തക വിവർത്തനം എന്ന ഈ സംരംഭം ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 പ്രകാരം ആരംഭിച്ചത്.

ഒന്നാം വർഷം ഡിപ്ലോമ തലത്തിൽ 11, ഡിഗ്രി തലത്തിൽ  9 എന്നിങ്ങനെ 20 കോഴ്‌സുകൾക്കായുള്ള പുസ്തകങ്ങൾ മലയാളത്തിൽ പരിഭാഷപ്പെടുത്തുന്നതിനുള്ള നോഡൽ സെന്ററായി ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയെ [DUK] നേരത്തെ തിരഞ്ഞെടുത്തിരുന്നു. 
കേരളത്തിലെ വിവിധ കോളേജുകളിലെ പ്രൊഫസർമാരെ വിവർത്തകരും നിരൂപകരുമായി തിരഞ്ഞെടുത്തിട്ടുണ്ട്. ഒന്നാം വർഷ കോഴ്‌സ് പാഠപുസ്തകങ്ങൾ പുറത്തിറക്കുന്ന നാലാമത്തെ ഇന്ത്യൻ ഭാഷയാണ് മലയാളം. നിലവിൽ രണ്ടാം വർഷ എൻജിനീയറിങ്ങിന്റെ 42 പുസ്തകങ്ങൾ പരിഭാഷ പുരോഗമിക്കുകയാണ്. 

ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുടെ വെർച്വൽ റിസോഴ്‌സ് സെന്റർ ഫോർ ലാംഗ്വേജ് കംപ്യൂട്ടിംഗിന്റെ (വി.ആർ.സി.എൽ.സി.) 10 അംഗങ്ങളുടെ ടീമിനൊപ്പം 100-ലധികം ഫാക്കൽറ്റി അംഗങ്ങൾ പരിഭാഷകരും നിരൂപകരുമായിരിക്കുന്നു. ഡി.യു.കെ.യിലെ പ്രൊഫ. എലിസബത്ത് ഷേർളിയുടെ നേതൃത്വത്തിലാണ് ഈ മഹത്തായ പദ്ധതി നടപ്പാക്കുന്നത്.പുസ്തകത്തിന്റെ കോപ്പി കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥിന് കൈമാറിക്കൊണ്ടാണ്  ബഹുമാനപ്പെട്ട രാഷ്ട്രപതി പ്രകാശനം ചെയ്യുന്നത്.

വിദ്യാർത്ഥികൾക്കിടയിൽ സർഗ്ഗാത്മകതയും വിമർശനാത്മക ചിന്തയും വർദ്ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട ധാരണയും അധ്യാപനവും – പഠന ഫലവും ഉറപ്പാക്കാനും നമ്മുടെ മാതൃഭാഷയിൽ വിദ്യാഭ്യാസം നൽകുക എന്നതുമാണ് ഇതിന്റെ ലക്ഷ്യം. ഒഔട്ട്‌കം ബേസ്ഡ് ലേണിംഗ്, യഥാർത്ഥ ജീവിത ഉദാഹരണങ്ങൾ, എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി 2018-ലെ AICTE മോഡൽ ഫലാധിഷ്ഠിത പാഠ്യപദ്ധതി പ്രകാരമാണ് പുസ്തകങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box
error: Content is protected !!