കേന്ദ്ര–സംസ്ഥാന ജീവനക്കാരുടെ പ്രശ്‌നങ്ങൾ പാർലമെന്റിൽ ഉയർത്തും : എളമരം കരീം

Spread the love



Thank you for reading this post, don't forget to subscribe!


ന്യൂഡൽഹി

ഡൽഹി കേന്ദ്ര–- സംസ്ഥാന ജീവനക്കാർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പാർലമെന്റിലും ഉയർത്തുമെന്ന്‌ സിപിഐ എം രാജ്യസഭാ കക്ഷിനേതാവ്‌ എളമരം കരീം. പൊതുമേഖലാ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ഒഴിവുകൾ ഉടൻ നികത്തുക, 18 മാസമായി തടഞ്ഞുവച്ച ഡിഎ അനുവദിക്കുക, എല്ലാ കരാർ–- ദിവസവേതന–- ഔട്ട്‌സോഴ്‌സിങ്‌ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ജന്തർ മന്തറിൽ കേന്ദ്ര–-സംസ്ഥാന തൊഴിലാളികളുടെ കോൺഫെഡറേഷൻ നടത്തിയ സംയുക്ത ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എളമരം. മിനിമം സർക്കാർ, പരമാവധി ഭരണം എന്ന മുദ്രാവാക്യം ഉയർത്തുന്ന ബിജെപി സർക്കാർ പൊതുമേഖലയെ പൂർണമായും സ്വകാര്യമേഖലയ്‌ക്ക്‌ തീറെഴുതുകയാണ്‌. റെയിൽവേ പൂർണ സ്വകാര്യവൽക്കരണത്തിന്റെ വക്കോളമെത്തി. തൊഴിലാളി പ്രശ്‌നങ്ങൾ ഉന്നയിക്കപ്പെടേണ്ട ദേശീയ തൊഴിലാളി കോൺഫറൻസ്‌ വിളിക്കുന്നേയില്ലെന്നും അദ്ദേഹം പറഞ്ഞു.

അഖിലേന്ത്യ സ്‌റ്റേറ്റ്‌ ഗവ. എംപ്ലോയീസ്‌ ഫെഡറേഷൻ ജനറൽ സെക്രട്ടറി എ ശ്രീകുമാർ അധ്യക്ഷനായി. സിഐടിയു ദേശീയ സെക്രട്ടറി എ ആർ സിന്ധു, ആർ എൻ പരേശർ, സുഭാഷ്‌ ലാംബ, ശിഷ്‌കാന്ത്‌ റോയ്‌, തപൻ ബോസ്‌, ജനാർദൻ മജുംദാർ എന്നിവർ സംസാരിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!