‘ലോകത്ത് എവിടെ പോയാലും ഞാനും എന്റെ ഭാര്യയും ചെറിയൊരു അമ്പലത്തിന് വേണ്ട കാര്യങ്ങൾ കൊണ്ടുപോകും’; രാംചരൺ

Spread the love


രാംചരൺ തേജ, ജൂനിയർ എൻടിആർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് ആർആർആർ. വിവിധ ഭാഷകളിൽ മൊഴിമാറ്റിയും ആർആർആർ പ്രദർശനത്തിന് എത്തിയിരുന്നു

Telugu

oi-Ranjina P Mathew

|

ഓസ്കാർ തിളക്കത്തിലാണ് ഇന്ത്യ. ആ സന്തോഷം കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് കൊണ്ടുവന്നതാകട്ടെ എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന സിനിമയും. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ​ഗാനത്തിനാണ് ഒറിജിനൽ സോങ് വിഭാ​ഗത്തിൽ ഓസ്കാർ കിട്ടിയത്.

റിലീസ് ചെയ്തപ്പോൾ മുതൽ ഒട്ടനവധി അം​ഗീകാരങ്ങൾ ഓസ്കാറിന് പുറമെ ആർആർആറിന് കിട്ടിയിരുന്നു. രാംചരൺ തേജ, ജൂനിയർ എൻടിആർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് ആർആർആർ. വിവിധ ഭാഷകളിൽ മൊഴിമാറ്റിയും ആർആർആർ പ്രദർശനത്തിന് എത്തിയിരുന്നു.

ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. സിനിമയുടെ അണയറപ്രവർത്തകർ മുഴുവൻ ഓസ്കാർ കിട്ടിയതിന്റെ സന്തോഷത്തിലാണ്. നോമിനേഷനിൽ ഉൾപ്പെട്ടുവെന്ന് അറിഞ്ഞപ്പോൾ മുതൽ സിനിമാ ലോകം ത്രില്ലിലായിരുന്നു.

ആർആർആർ ടീം മൊത്തം ഓസ്കാർ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. പലരും കുടുംബസമേതമാണ് പോയത്. രാംചരൺ തന്റെ ​ഗർഭിണിയായ ഭാര്യയേയും ഓസ്കാറിൽ പങ്കെടുക്കാനായി കൊണ്ടുപോയിരുന്നു. തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും.

Also Read: ‘ലുക്കീമിയയായിരുന്നു, മുഴുവൻ കുടുംബവും ആർസിസി ആശുപത്രിയിലേക്ക് ചുരുങ്ങി’; അനുഭവം പറഞ്ഞ് നടി നവ്യ നായർ!

അതേസമയം വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിൽ രാംചരൺ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. ലോകത്ത് എവിടെ പോയാലും താനും തന്റെ ഭാര്യയും ചെറിയൊരു അമ്പലത്തിന് വേണ്ട കാര്യങ്ങൾ കൊണ്ടുപോകുമെന്നും അത് അവിടെ സെറ്റ് ചെയ്ത് മുടങ്ങാതെ പ്രാർഥിക്കുന്നുമെന്നുമാണ് രാംചരൺ പറഞ്ഞത്.

‘ലോകത്ത് എവിടെ പോയാലും ഞാനും എന്റെ ഭാര്യയും ചെറിയൊരു അമ്പലത്തിന് വേണ്ട കാര്യങ്ങൾ കൊണ്ടുപോകും. അത് അവിടെ സെറ്റ് ചെയ്യും. അങ്ങനെ ചെയ്യുന്നത് എനർജിക്ക് വേണ്ടിയും ഇന്ത്യയുമായി എപ്പോഴും ബന്ധിക്കപ്പെട്ട് ഇരിക്കാനും വേണ്ടിയാണ്. മാത്രമല്ല ‌അന്നത്തെ ദിവസം പുറത്ത് പോകുമ്പോൾ എല്ലാറ്റിനും നന്ദിയും പ്രകടിപ്പിക്കുന്നത് ഞങ്ങൾക്ക് വളരെ പ്രധാനമാണ്.’

‘ഞങ്ങളെ സഹായിച്ച എല്ലാ ആളുകളും ഇവിടെയുണ്ട്. രാംചരൺ പറഞ്ഞു. മാത്രമല്ല ഓസ്കാർ റെഡ് കാർപറ്റിനായി ധരിച്ച വസ്ത്രത്തെ കുറിച്ചും രാംചരൺ വാചാലനായി. ശന്തനുവും നിഖിലും ചേർന്ന് ഡിസൈൻ ചെയ്ത് നൽകിയ ഹെവി വെൽവെറ്റ് ടൈപ്പ് കുർത്തയും കോട്ടുമാണ് രാംചരൺ‌ ധരിച്ചത്.’

തന്റെ വസ്ത്രത്തിലെ ഓരോ ഘടകത്തിനും എങ്ങനെ ഇന്ത്യൻ ബന്ധമുണ്ടെന്നതും ആ അഭിമുഖത്തിൽ വിശദീകരിച്ചിരുന്നു രാംചരൺ. ‘ഇത് ഗംഭീരമായി തോന്നുന്നു. ഞാൻ ഇന്ത്യയെ ധരിക്കുന്നത് പോലെ തോന്നുന്നു. ഇന്ത്യയുടെ അഭിമാനം നമ്മുടെ ചുമലിലും ഉള്ളതിനാൽ വസ്ത്രത്തിന് അൽപ്പം ഭാരം കുറഞ്ഞു’ രാംചരൺ പറഞ്ഞു.

രാംചരണിന്റെ ഭാര്യ ഉപാസന ബെയ്ജ് നിറത്തിലുള്ള സാരിയണിഞ്ഞ് മനോഹരിയായാണ് എത്തിയത്. റാമിനെ പിന്തുണയ്ക്കാനാണ് ഞാൻ ഇവിടെയുള്ളത്. ആർആർആർ കുടുംബത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇത് ശരിക്കും അത്ഭുതകരമാണ് എന്നാണ് ഉപാസന ഓസ്കാറിൽ പങ്കെടുത്ത സന്തോഷം പങ്കുവെച്ച് പറഞ്ഞത്.

‘ഉപാസന ​ഗർഭിണിയാണ്. അവൾക്കിപ്പോൾ ആറാം മാസമാണ്. ഇപ്പോഴെ കുഞ്ഞ് ഞങ്ങൾക്ക് ഒരുപാട് ഭാഗ്യം കൊണ്ടുവരുന്നുവെന്ന് ഞാൻ കരുതുന്നു. ഗ്ലോബ്സ് മുതൽ ഇവിടെ നിങ്ങൾക്കൊപ്പം നിൽക്കുന്നത് വരെ’ രാംചരൺ പറഞ്ഞു. പത്ത് വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷമാണ് രാംചരണിനും ഉപാസനയ്ക്കും കുഞ്ഞ് പിറക്കാൻ പോകുന്നത്.

Also Read: ‘ആദ്യ വിവാഹം ഡിവോഴ്സായി, എനിക്ക് അതിനുള്ള വാർണിങും തന്നിരുന്നു’; ജ​ഗതി ശ്രീകുമാറിന്റെ പ്രണയത്തെ കുറിച്ച് മകൾ!

പത്ത് വർഷം ആകുമ്പോഴും കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നില്ലേ എന്നായിരുന്നു താരവും ഭാര്യയും നിരന്തരം കേട്ടുകൊണ്ടിരുന്ന ചോദ്യം. കോളേജ് കാലത്താണ് ഉപാസനയും രാംചരണും ആദ്യം കാണുന്നത്. ഇരുവരുടേയും സുഹൃത്ത് വഴിയാണ് പരിചയപ്പെടുന്നത്.

ലണ്ടനിൽ ഒരു സ്പോർട്സ് ക്ലബ്ബിൽ വെച്ചാണ് ഇരുവരുടേയും ആദ്യ കൂടിക്കാഴ്ച്ചയെന്നാണ് പിങ്ക് വില്ല റിപ്പോർട്ടിൽ പറയുന്നത്. ഡേറ്റ് ചെയ്യുന്നതിന് മുമ്പ് ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 2011 ഡിസംബറിലായിരുന്നു വിവാഹ നിശ്ചയം. 2012 ജൂൺ 14ന് വിവാഹിതരായി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Ramcharan Says That Wherever He Goes In The World Will Take The Necessary Things For A Small Temple-Read In Malayalam

Story first published: Tuesday, March 14, 2023, 19:01 [IST]Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!