വേഗം കല്യാണം കഴിച്ച് കുട്ടികൾ വേണം എന്നായിരുന്നു എനിക്ക്, ഭർത്താവ് പഞ്ചാബിയാണ്; പ്രണയവിവാഹത്തെ പറ്റി അവന്തിക

Spread the love


തന്റെ കരിയറിനെ കുറിച്ചും പ്രണയവിവാഹത്തെ കുറിച്ചുമൊക്കെ മനസ്സു തുറക്കുകയാണ് തൂവൽസ്പർശം സീരിയലിലൂടെ ശ്രദ്ധേയയായ നടി അവന്തിക മോഹൻ

Television

oi-Rahimeen KB

|

മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടിയാണ് അവന്തിക മോഹൻ. ഇപ്പോൾ തൂവൽസ്പർശം എന്ന പരമ്പരയിൽ അഭിനയിക്കുന്ന അവന്തിക കുടുംബ പ്രേക്ഷകരുടെ ഒക്കെ ഇഷ്ടതാരമാണ്. ബോൾഡായ ഐപിഎസുകാരിയുടെ വേഷത്തിലാണ് അവന്തിക അഭിനയിക്കുന്നത്.

2012 ൽ പുറത്തിറങ്ങിയ യക്ഷി ഫൈൽഫുള്ളി യുവേഴ്സ് എന്ന ചിത്രത്തിലൂടെയാണ് അവന്തിക സിനിമയിലെത്തുന്നത്. ചിത്രം വലിയ വിജയമായിരുന്നിലെങ്കിലും നായികയായി എത്തിയ അവന്തിക മോഹൻ ഏറെ ശ്രദ്ധ നേടി. പിന്നീട് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ക്രോക്കൊഡൈൽ ലൗ സ്റ്റോറി തുടങ്ങിയ സിനിമകളിലും അവന്തിക അഭിനയിച്ചിരുന്നു.

Also Read: ഇനി നേരെ കല്യാണം! മുന്‍ പ്രണയബന്ധത്തില്‍ നിന്നും പഠിച്ച പാഠം വെളിപ്പെടുത്തി ദിയ കൃഷ്ണ

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തുതിരുന്ന ആത്മസാക്ഷി എന്ന സീരിയലിലൂടെയാണ് നടി മിനിസ്ക്രീനിലേക്ക് എത്തിയത്. തുടർന്നാണ് ഏഷ്യാനെറ്റിലെ മൗനരാഗം, തൂവൽസ്പർശം തുടങ്ങിയ പരമ്പരകളിലേക്ക് നടി എത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഷൂട്ടിങ് ലൊക്കേഷനിലെ കളി തമാശകളും റീലുകളുമെല്ലാം താരം ആരാധകരുമായി പങ്കുവക്കാറുണ്ട്.

ഇപ്പോഴിതാ, സീരിയൽ ടുഡെ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അവന്തിക മോഹൻ. തന്റെ കരിയർ, വിവാഹം എന്നിവയെ കുറിച്ചൊക്കെ നടി സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കാം.

‘പ്രിയങ്ക എന്ന പേരാണ് എനിക്ക് ഇഷ്ടം. പക്ഷെ അത് ക്ലിക്ക് ആയില്ല. അതുകൊണ്ട് അവന്തിക ആക്കിയതാണ്. ഞാൻ ഒരു തമിഴ് സിനിമ ചെയ്യുന്നുണ്ടായിരുന്നു. അതിൽ ഒരു മലേഷ്യൻ ആക്ടർ ഉണ്ടായിരുന്നു. അവരാണ് പറഞ്ഞത് ന്യൂമറോജിക്കലി നോക്കിയാൽ അവന്തികയേക്കാൾ നല്ലത് പ്രിയങ്ക എന്ന പേരാണെന്ന്. അങ്ങനെയാണ് ഞാൻ ഡയറക്ടറോട് പറഞ്ഞ് പേര് മാറ്റുന്നത്,’ അവന്തിക പറഞ്ഞു.

‘ഞാൻ ആദ്യം മലയാളത്തിലാണ് സിനിമ ചെയ്യുന്നത്. പിന്നീട് തമിഴിൽ പോയി. അങ്ങനെ ചില പരീക്ഷണ ചിത്രങ്ങളുടെയൊക്കെ ഭാഗമായി. ആദ്യ സിനിമയിൽ യക്ഷി ആയി വിളിക്കുന്നത് എന്റെ കണ്ണ് കണ്ടിട്ടാണ്. ആപ്റ്റായ റോൾ ആണെന്ന് പറഞ്ഞു. അന്ന് ചെറിയ പ്രായമാണ്. ചെയ്ത നോക്കാമെന്ന് കരുതി അങ്ങനെ ചെയ്തതാണ്,’

‘ഞാൻ നേരത്തെ മിസ് മലബാർ ആയിട്ടുണ്ടായിരുന്നു. പിന്നീട് മിസ് സൗത്ത് ഇന്ത്യയിൽ മത്സരിക്കാൻ പോയി. ജയിച്ചില്ല. പക്ഷെ മിസ് ടാലന്റ് എന്ന ടൈറ്റിൽ സ്വന്തമാക്കിയിരുന്നു. അതിനു ശേഷമാണു എനിക്ക് സിനിമയും സീരിയലും ഒക്കെ ലഭിക്കുന്നത്,’ നടി പറഞ്ഞു.

‘സിനിമ ചെയ്തിരുന്ന സമയത്ത് തന്നെ ഞാൻ സീരിയലും ചെയ്തിരുന്നു. അഭിനയത്തിന്റെ കാര്യത്തിലേക്ക് വന്നാൽ രണ്ടും ഒരുപോലെയാണ്. പക്ഷെ സിനിമ ഒരു ദിവസം ഒരു മൂന്ന് സീനായിരിക്കും പെർഫെക്റ്റ് ആക്കി എടുക്കുന്നത്. സീരിയലിൽ അങ്ങനെയല്ല. അതുപോലെ സമയത്തിലും മാറ്റം ഉണ്ട്. പക്ഷെ എനിക്കിപ്പോൾ സീരിയൽ വളരെ ഇഷ്ടമാണ്. വളരെ കംഫർട്ടബിൾ ആണ്,’

‘ഞാൻ ഐപിഎസുക്കാരി ആവാൻ ആഗ്രഹിച്ച ആളായിരുന്നു. അതുകൊണ്ട് തന്നെ തൂവൽസ്പർശത്തിലെ കഥാപാത്രം വന്നപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. നടക്കുന്നതും സംസാരിക്കുന്നതും ഒക്കെ പഠിക്കാൻ ശ്രമിച്ചു, സുരേഷ് ഗോപിയുടെ സിനിമകളിൽ അദ്ദേഹം ചെയ്യുന്നത് എന്നൊക്കെ പഠിക്കാൻ ശ്രമിച്ചിരുന്നു,’ അവന്തിക പറഞ്ഞു.

Also Read: നയൻതാര നൽകിയ ഉപദേശം! ആസിഫ് അലിയുടെ നായികയാവാൻ അവസരം ലഭിച്ചാൽ?, അനിഖ പറയുന്നു

‘എന്റെ ഭർത്താവ് പഞ്ചാബിയാണ്. പൈലറ്റ് ആണ്. ഫ്‌ളൈറ്റ് യാത്രയിലാണ് കണ്ടുമുട്ടിയത്. അതൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്. കണ്ടു, മുട്ടി, കല്യാണം കഴിച്ചു കുട്ടിയായി. ഇപ്പോൾ ജീവിതത്തിൽ ഭയങ്കര ബിസിയാണ്. എനിക്ക് അധികം നാൾ ഡേറ്റ് ചെയ്യണം എന്ന് ഉണ്ടായിരുന്നില്ല. വേഗം കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാവണം എന്നതായിരുന്നു മനസ്സിൽ. അതുകൊണ്ട് ഞാൻ വേഗം തന്നെ കല്യാണം കഴിച്ചു. ഇപ്പോൾ ഒരു മോൻ ഉണ്ട്. എൽകെജിയിൽ പഠിക്കുന്നു,’

‘എനിക്ക് ഡാൻസ് ഭയങ്കര ഇഷ്ടമാണ്. ബെല്ലി ഡാൻസൊക്കെ ഇഷ്ടമാണ്. ആശ ശരത്തിന്റെ ദുബായിയിലെ ഇന്സ്ടിട്യൂട്ടിൽ ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് അതിനേക്കാൾ ഇഷ്ടം ബോളിവുഡ് സ്റ്റൈലൊക്കെയാണ്. അഭിനയത്തേക്കാൾ എനിക്ക് ഇഷ്ടം ഡാൻസാണ്. ഭക്ഷണം പോലും കഴിക്കാതെ ഡാൻസ് ചെയ്ത് നിക്കാറുണ്ട്. അത് വേറെയൊരു ലോകത്തേക്ക് കൊണ്ടുപോകും നമ്മളെ. പക്ഷെ അഭിനയമാണ് എനിക്ക് കൂടുതൽ പ്രശസ്തിയൊക്കെ നൽകിയത്,’ അവന്തിക മോഹൻ പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Thoovalsparsham Serial Fame Avantika Mohan Opens Up About Her Career And Love Marriage

Story first published: Tuesday, March 14, 2023, 17:50 [IST]Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!