ന്യൂഡൽഹി
അതിരൂക്ഷമായ മലിനീകരണം നേരിടുന്ന ലോകത്തെ 50 നഗരത്തിൽ 39 എണ്ണവും ഇന്ത്യയിൽ. മഹാരാഷ്ട്രയിലെ ഭിവണ്ടി, ഡൽഹി, ബിഹാറിലെ പട്‌ന, ദർബംഗാ, അസോപുർ, ചപ്രാ, ഉത്തർപ്രദേശിലെ ഗാസിയാബാദ്, മുസഫർനഗർ, ഗ്രേയ്‌റ്റർ നോയിഡ, ഹരിയാനയിലെ ധാരുഹേഡ, ബഹാദുർഗഢ്, ഫരീദാബാദ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങൾ അതിരൂക്ഷമായ മലിനീകരണം നേരിടുന്നു.
സ്വിറ്റ്‌സർലൻഡിലെ വായുനിലവാര സാങ്കേതികവിദ്യ കമ്പനിയായ ഐക്യൂ എയർ 2022 വർഷത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം വായുനിലവാരം ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എട്ടാംസ്ഥാനത്താണ്.
ആഫ്രിക്കയിലെ ഛാഡ്, ഇറാഖ്, പാകിസ്ഥാൻ, ബഹ്‌റൈൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ നഗരങ്ങളാണ് പട്ടികയിൽ തുടക്കത്തിലുള്ളത്. പാകിസ്ഥാനിലെ ലാഹോറാണ് ഏറ്റവും മോശം വായുനിലവാരമുള്ള മെട്രോപൊളിറ്റൻ മേഖല. ലാഹോറിന് പിന്നിലുള്ളത് ഭിവണ്ടിയും ഡൽഹിയും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ