വാഷിങ്ടൺ > അമേരിക്കയില് വിദ്വേഷ കുറ്റകൃത്യങ്ങളിൽ 12 ശതമാനം വര്ധനയെന്ന് ഫെഡറല് ബ്യൂറോ ഓഫ് ഇന്വെസ്റ്റിഗേഷന് (എഫ്ബിഐ). 2021ലെ റിപ്പോർട്ടാണ് പുറത്തുവിട്ടത്. നൂറ്റാണ്ടിൽ ഒറ്റവർഷംകൊണ്ട് ഉണ്ടായ ഏറ്റവും വലിയ വര്ധനയാണിത്.
വിദ്വേഷ ആക്രമണങ്ങളിൽ 64.5 ശതമാനവും വംശീയ വേർതിരിവുകൊണ്ടായിരുന്നു. 16 ശതമാനം ലൈംഗിക അഭിരുചിയുടെ പേരിലും ബാക്കി മതപരമായും അക്രമത്തിനിരയാകുന്നു. 18 മരണവുമുണ്ടായി. മതപരമായി ആക്രമിക്കപ്പെടുന്നവര് കൂടുതലും ജൂതവിഭാഗക്കാരാണ്.
Facebook Comments Box