‘ആ സംവിധായകൻ എന്റെ കാലിൽ വീണു; തമിഴ് സെറ്റ് വ്യത്യസ്തം; മലയാളം സീരിയൽ തരുന്നത് 3000 രൂപ’

Spread the love


Thank you for reading this post, don't forget to subscribe!

തമിഴിൽ വലിയ സിനിമകളുടെ ഭാ​ഗമായി സജീവ സാന്നിധ്യമായിരിക്കുകയാണ് കുളപ്പുള്ളി ലീല. തമിഴ് സിനിമകളിലെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി.

Feature

oi-Abhinand Chandran

|

സിനിമാ രം​ഗത്ത് കോമഡി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് കുളപ്പുള്ളി ലീല. കസ്തൂരി മാൻ, താന്തോന്നി, പുലിവാൽ കല്യാണം തുടങ്ങിയ സിനിമകളിൽ കുളപ്പുള്ളി ലീല ചെയ്ത വേഷം ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. മുൻകോപക്കാരിയായ സ്ത്രീയുടെ വേഷമാണ് മിക്ക സിനിമകളിലും കുളപ്പുള്ളി ലീല ചെയ്തത്.

മലയാള സിനിമയിൽ പഴയത് പോലെ കുളപ്പുള്ളി ലീലയെ കാണുന്നില്ല. എന്നാൽ തമിഴിൽ സജീവ സാന്നിധ്യമായിരിക്കുകയാണ് നടി. ദ ക്യൂവിന് നടി നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും തമിഴ് സിനിമകളിലെ അനുഭവങ്ങളെക്കുറിച്ചും കുളപ്പുള്ളി ലീല സംസാരിച്ചു.

Also Read: ‘അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹമായിരുന്നു, പക്ഷെ മുത്തച്ഛന്റെ പോലെ വിപ്ലവകരമായില്ല’: നിരഞ്ജന അനൂപ്

‘ഞാൻ തമിഴിൽ പോയതോടെ തലക്കനമാണ്, പ്രശ്നമാണ്, ഭയങ്കര പൈസയാണ് ചോദിക്കുന്നത് എന്നാെക്കെയാണ് പറയുന്നത്. ഞാൻ ചോദിക്കുന്ന പൈസയെന്താണെന്നും വാങ്ങുന്ന പൈസ എന്താണെന്നും തരുന്നവർക്ക് അറിയാം. തമിഴ്നാട്ടിൽ സെറ്റിൽ വ്യത്യാസമുണ്ട്. അന്യ നാട്ടിൽ നിന്ന് വന്നത് കൊണ്ടാണോ എനിക്ക് സ്വൽപ്പം പ്രായമുള്ളത് കൊണ്ടാണോയെന്നറിയില്ല. പ്രായമുള്ളവർക്കും ഇല്ലാത്തവർക്കുമെല്ലാം അവിടെ പ്രത്യേകത തന്നെയാണ്. ആദ്യം അവിടെ സർക്കാരിന്റെ ഒരു ഷോർട്ട് ഫിലിമാണ് ചെയ്തത്’

‘ഞാൻ പോയി. ചെറിയ പ്രായമുള്ള പിള്ളേരാണ്. ഈ പിള്ളേരിൽ ഒരാൾ ഓടി വന്ന് അമ്മാ, ഞാനാണ് ഡയരക്ടർ എന്ന് പറഞ്ഞ് കാലിൽ വീണു. പോരുമ്പോൾ ആ കുട്ടി പറഞ്ഞത് നിങ്ങളുടെ വർക്ക് ചെയ്യാൻ കഴിഞ്ഞത് ഏറ്റവും വലിയ ഭാ​ഗ്യമാണെന്നാണ്. ചിമ്പുദേവ് അവിടത്തെ വലിയ ഡയര്കടറാണ്. അദ്ദേഹത്തിന്റെ സിനിമ കൊറോണയ്ക്ക് മുമ്പ് ചെയ്ത് വെച്ചിരുന്നു. ഒരു ദിവസത്തെ വർക്കേ ഉണ്ടായിരുന്നുള്ളൂ’

Also Read: ജോലി രാജിവെപ്പിച്ച് ഈ മേഖലയിലേക്ക് കൊണ്ടുവന്നത് അമ്മയാണ്; ജീവിതം മാറിയത് അവിടെനിന്ന്; കാർത്തിക് ശങ്കർ

‘പോവാൻ നേരം സിനിമയുടെ കോ പ്രൊഡ്യൂസർ വന്ന് സംവിധായകന് സംസാരിക്കണമെന്ന് പറഞ്ഞു. ഞാൻ വിചാരിച്ചത് ചെയ്തത് ശരിയാവാഞ്ഞിട്ടാണെന്ന് കരുതി. പക്ഷെ വിളിച്ചപ്പോൾ സത്യത്തിൽ എന്റെ മുന്നിൽ ദൈവം ഇറങ്ങി നിൽക്കുന്ന പോലെ തോന്നിയെനിക്ക്. അയാളുടെ അഭിപ്രായം കേട്ടിട്ട്. എന്നെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യുന്നെന്ന് അദ്ദേഹം പറഞ്ഞു. പാട്ടിയെ വെച്ച് സിനിമ ചെയ്യാൻ കഴിഞ്ഞത് എന്റെ ഭാ​ഗ്യമാണെന്നും’

‘അതുപോലെ വിജയും. വിജയ്ക്കൊപ്പം മാസ്റ്ററാണ് ചെയ്തത്. വിജയ് ആരോടും അധികം സംസാരിക്കില്ല. വിജയ് കയറി വരുമ്പോൾ വണക്കം സാർ എന്ന് പറഞ്ഞു. ഞാൻ സംസാരിച്ച് നിൽക്കവെ എല്ലാവരും മാറുന്നത് കണ്ടു. നോക്കുമ്പോൾ വിജയ് ഇറങ്ങി വന്നു. വണക്കം പാട്ടി, നീ നല്ല കഴിവുള്ള ആർട്ടിസ്റ്റാണ് ഞാൻ മരുദു എന്ന സിനിമ കണ്ടെന്ന് പറഞ്ഞു. അത് നമുക്ക് നാഷണൽ അവാർഡ് തന്നെല്ലേ, അത് പോലെ രജിനി സാറും പറഞ്ഞു’

‘എനിക്കിതല്ലാതെ വെറൊരു തൊഴിലുമില്ല. എഴുത്തുകാർ വിചാരിച്ചാലേ കാര്യമുള്ളൂ. എഴുത്തുകാരുടെ പേനത്തുമ്പത്ത് ഇത് കഥാപാത്രങ്ങൾ എഴുതിയാലേ ഞങ്ങൾക്ക് കഞ്ഞി കുടിക്കാൻ പറ്റൂ. ഇപ്പോൾ നമ്മുടെ വീടിനടുത്തൊക്കെ സീരിയൽ നടക്കുന്നുണ്ട്. അഥവാ ആരെങ്കിലും വിളിക്കുകയാണെങ്കിൽ 3000 രൂപ’

‘ഇന്ന് ഒരു പുതുമുഖം വരികയാണെങ്കിൽ അവർക്ക് പതിനായിരം കൊടുക്കുന്നതിന് ഒരു കുഴപ്പവും ഇല്ല. ദൈവത്തെ ഓർത്ത് ഞാനില്ല. പട്ടിണിയാണെങ്കിലും വീട്ടിൽ കിടന്നോളാം. ഇപ്പോഴും നല്ല സീരിയൽ കിട്ടിയാൽ ഞാനുദ്ദേശിക്കുന്ന പ്രതിഫലം കിട്ടിയാൽ സീരിയൽ ചെയ്യും, കുളപ്പുള്ളി ലീല പറഞ്ഞു’

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Kulappulli Leela Open Up About Her Film Journey; Shares Experience From Tamil Industry



Source link

Facebook Comments Box
error: Content is protected !!