വാഷിങ്‌ടൺ
സിലിക്കൺ വാലി ബാങ്ക് തകർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനം പാതിയിൽ നിർത്തി ഇറങ്ങിപ്പോയി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.
ആമുഖത്തിനുശേഷം, ബാങ്കിങ് തകർച്ചയുടെ കാരണം വിശദീകരിക്കാമോയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചതോടെയാണ് ബൈഡൻ ഇറങ്ങിപ്പോയത്. ‘സിലിക്കൺ വാലി തകർച്ചയുടെ കാരണം അറിയാമോ? ഇതിന്റെ അനന്തരഫലങ്ങൾ ജനം അനുഭവിക്കേണ്ടി വരുമോ? നമ്മുടെ ബാങ്കുകൾ തകരുകയാണോ’… റിപ്പോർട്ടർമാരുടെ ചോദ്യങ്ങൾക്ക് മുഖം നൽകാതെ ഒളിച്ചോടുന്ന ബൈഡന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിലടക്കം വൻ വിമർശത്തിന് ഇടയാക്കി. മുമ്പും ബൈഡൻ മാധ്യമപ്രവർത്തകർ ചോദ്യം ചോദിച്ചുകൊണ്ടിരിക്കെ വാർത്താസമ്മേളനങ്ങളിൽനിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ