ഞാന്‍ അവന്റെ കരണത്തടിച്ചു, അവന്‍ എന്നേയും ടിച്ചു, മുടി പിടിച്ചു വലിച്ചു; നടനെക്കുറിച്ച് നോറ

Spread the love


നോറയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഒരിക്കല്‍ ദ കപില്‍ ശര്‍മ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ നോറ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

Bollywood

oi-Abin MP

|

ബോളിവുഡിലെ മിന്നും താരമാണ് ഇന്ന് നോറ ഫത്തേഹി. തന്റെ നൃത്ത ചുവടുകളുമായി ആരാധകരെ നോറ ആവേശത്തിലാറാടിച്ച അവസരങ്ങള്‍ ഒരുപാടുണ്ട്. മൊറോക്കോയിലും കാനഡയിലും ഇന്ത്യയിലും വേരുകളുള്ള നോറ ഫത്തേഹി ആടി തകര്‍ത്ത ദില്‍ബര്‍ ദില്‍ബര്‍, കമരിയ തുടങ്ങിയ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. സിനിമ പോലെ തന്നെ റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായും വിധി കര്‍ത്താവായുമെല്ലാം ടെലിവിഷനിലും സജീവമാണ് നോറ ഇന്ന്.

Also Read: നയൻതാര നൽകിയ ഉപദേശം! ആസിഫ് അലിയുടെ നായികയാവാൻ അവസരം ലഭിച്ചാൽ?, അനിഖ പറയുന്നു

ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ നോറയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. നടന്‍ അങ്കത് ബേദിയുമായുള്ള നോറയുടെ പ്രണയം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പിന്നീട് ഇറുവരും പിരിയുകയായിരുന്നു. നോറയെ കടുത്ത വേദന സമ്മാനിച്ച സംഭവമായിരുന്നു ഇത്. ഇതോടെ തന്റെ പ്രണയ ജീവിതത്തെ സ്വകാര്യമാക്കി വെക്കുകയായിരുന്നു നോറ ചെയ്തത്. ഇതിനിടെ പലരുമായി നോറയെ ഗോസിപ്പ് കോളങ്ങള്‍ ചേര്‍ത്തുവച്ചുവെങ്കിലും താരം വാര്‍ത്തകളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

ഇതിനിടെ ഇപ്പോഴിതാ നോറയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഒരിക്കല്‍ ദ കപില്‍ ശര്‍മ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ നോറ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ആന്‍ ആക്ഷന്‍ ഹീറോ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്‍ ആയുഷ്മാന്‍ ഖുറാനയുടെ കൂടെയായിരുന്നു നോറ ദ കപില്‍ ശര്‍മ ഷോയിലെത്തിയത്. താനും ഒരു നടനും തമ്മിലുണ്ടായ വഴക്കിനെക്കുറിച്ചാണ് നോറ വീഡിയോയില്‍ പറയുന്നത്.

”ഒരു നടനുണ്ടായിരുന്നു. എന്നോട് മോശമായി പെരുമാറി. ഞാന്‍ അവന്റെ കരണത്തടിച്ചു. അപ്പോള്‍ അവന്‍ എന്റെ കരണത്തുമടിച്ചു. ഞാന്‍ വീണ്ടും അവന്റെ കരണത്തടിച്ചു. അവന്‍ എന്റെ മുടി പിടിച്ച് വലിച്ചു. ഞാനും പിടിച്ചു വലിച്ചു. ഭയങ്കര അടിയായി. വളരെ മോശമായ അടിയായിരുന്നു” എന്നാണ് നോറ പറയുന്നത്. അടിയെക്കുറിച്ച് പറഞ്ഞതും നോറ പൊട്ടിച്ചിരിക്കുകയായിരുന്നു. ഈ വീഡിയോയാണ് വൈറലായി മാറുന്നത്. ഇത്ര ഭീതിതമായൊരു സംഭവത്തെക്കുറിച്ച് നോറ ചിരിച്ചു കൊണ്ട് സംസാരിക്കുന്നതാണ് സോഷ്യല്‍ മീഡിയയെ അത്ഭുതപ്പെടുത്തുന്നത്.

ഇതൊരു തമാശയാണെന്നാണോ ഇവള്‍ കരുതുന്നത്? എന്തിനാണ് ആളുകള്‍ ഇതിന് കയ്യടിക്കുന്നത്? ഒന്നെങ്കില്‍ അവര്‍ക്കിത് വലിയൊരു ട്രോമയാണ്, അല്ലെങ്കില്‍ അവരതിനെ തമാശയായിട്ടേ കണ്ടിട്ടുള്ളൂ, എനിക്ക് തോന്നുന്നത് അവളുടെ കോപ്പിംഗ് മെക്കാനിസം ആണ് ഇതെന്നാണ്, എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍. താരം ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും തീര്‍ത്തും നിര്‍ഭാഗ്യകരമായ സംഭവമാണ് താരത്തിനുണ്ടായതെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.

നേരത്തെ തന്റെ പ്രണയ തകര്‍ച്ചയെക്കുറിച്ചും നോറ മനസ് തുറന്നിരുന്നു. തന്റെ മുന്‍ കാമുകന്‍ തന്നെ വഞ്ചിച്ചിട്ടുണ്ടെന്നാണ് നോറ തുറന്ന് പറഞ്ഞത്. എന്നാല്‍ അത് തെളിയിക്കാന്‍ തന്റെ പക്കല്‍ തെളിവൊന്നുമില്ലെന്നും താരം പറയുന്നത്. ആ വേദനകളെ എല്ലാം താന്‍ തന്റെ മുന്നോട്ടുള്ള യാത്രയ്ക്കുള്ള ഇന്ധനമാക്കി മാറ്റുകയായിരുന്നുവെന്നും നോറ പറഞ്ഞിരുന്നു.

റോര്‍; ടൈഗേഴ്‌സ് ഓഫ് ദ സബര്‍ബന്‍സ് എന്ന ചിത്രത്തിലൂടെയാണ് നോറ അരങ്ങേറുന്നത്. പിന്നീട് ബിഗ് ബോസ് 9ലും നോറ മത്സരാര്‍ത്ഥിയായി എത്തി. ഇതിന് ശേഷം താരം ദില്‍ബര്‍ എന്ന പാട്ടിലൂടെ തരംഗമായി മാറുകയായിരുന്നു. പിന്നീട് നോറയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇതിനിടെ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലൂടെ നോറ മലയാളത്തിലുമെത്തിയിരുന്നു.

ഹിന്ദിയ്ക്ക് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും നോറ ആടി തകർത്തിട്ടുണ്ട്. നോറയെ ഒടുവിലായി ബിഗ് സ്ക്രീനില്‍ കണ്ടത് ആയുഷ്മാന്‍ ഖുറാന ചിത്രം ആന്‍ ആക്ഷന്‍ ഹീറോയിലാണ്. പിന്നാലെ ഫിഫ ലോകകപ്പ് ഫെെനലിലും നോറ നൃത്തം അവതരിപ്പിച്ചിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Nora Fatehi Recalls Her Fight With A Male Actor Where She Slapped Him And Got Slapped

Story first published: Tuesday, March 14, 2023, 16:30 [IST]Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!