പോകുന്നിടത്തെല്ലാം പിന്നാലെ, സ്വയം ഷാഹിദിന്റെ ഭാര്യയെന്ന് പറഞ്ഞു നടന്ന താരപുത്രി; രക്ഷയില്ലാതെ താരം

Spread the love


ബോളിവുഡിലെ ഇതിഹാസ താരം രാജ്കുമാറിന്റെ മകള്‍ വാസ്തവിക്തയാണ് ഷാഹിദിനെ ശല്യം ചെയ്തത്

Bollywood

oi-Abin MP

|

ബോളിവുഡിലെ മിന്നും താരമാണ് ഷാഹിദ് കപൂര്‍. താരപുത്രനായിട്ടാണ് ബോളിവുഡിലെത്തുന്നതെങ്കിലും ഇന്ന് ബോളിവുഡില്‍ സ്വന്തമായൊരു ഇടമുണ്ട് ഷാഹിദ് കപൂറിന്. ചോക്ലേറ്റ് ബോയ് വേഷങ്ങളിലൂടെയാണ് ഷാഹിദ് കപൂര്‍ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ പിന്നീട് തന്നിലെ അടയാളപ്പെടുത്തുന്ന സിനിമകളിലൂടെ ഷാഹിദ് ശക്തമായ സാന്നിധ്യമായി മാറുകയായിരുന്നു.

Also Read: ‘അവിടെ ചെന്നപ്പോൾ എല്ലാവരും ചോദിച്ചത് നിന്നെ കുറിച്ചാണ്, ശാരു ആ തീച്ചൂളയുടെ ചൂട് ഞങ്ങളുടെ നെഞ്ചിലാണ്’; സീമ

സിനിമ പോലെ തന്നെ ഷാഹിദിന്റെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. ഷാഹിദും ഭാര്യ മീര രജ്പുത്തും ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ്. ഡല്‍ഹിക്കാരിയായ മീര ഷാഹിദിന്റെ ജീവിതത്തിലേക്ക് കടന്നു വന്നതും സിനിമ പോലൊരു കഥയാണ്. ഒരുപാട് പെണ്‍കുട്ടികളുടെ ഹൃദയം തകര്‍ത്തായിരുന്നു ഷാഹിദിന്റെ വിവാഹം.

താരങ്ങളോടുള്ള ആരാധന മൂത്ത് ആരാധകര്‍ പലപ്പോഴും ചെയ്യുന്ന പ്രവര്‍ത്തികള്‍ അതിരുകടക്കാറുണ്ട്. ആരാധകരുടെ ശല്യം മൂലം വലഞ്ഞ താരങ്ങള്‍ ഒരുപാടുണ്ട്. അക്കൂട്ടത്തിലൊരാളാണ് ഷാഹിദ് കപൂര്‍. എന്നാല്‍ ഷാഹിദിന്റെ ആരാധിക ഒരു സാധാരണക്കാരിയായിരുന്നില്ല. ബോളിവുഡിന്റെ തന്നെ ഭാഗമായൊരു താരപുത്രിയാണ് ഷാഹിദിന് ശല്യമായി മാറിയത്. ആ കഥ വിശദമായി വായിക്കാം തുടര്‍ന്ന്.

ബോളിവുഡിലെ ഇതിഹാസ താരം രാജ്കുമാറിന്റെ മകള്‍ വാസ്തവിക്തയാണ് ഷാഹിദിനെ ശല്യം ചെയ്തത്. സിനിമയിലെത്തും മുമ്പ് ഷാഹിദ് ശ്യാമക് ദാവറിന്റെ ഡാന്‍സ് അക്കാദമിയിലെ വിദ്യാര്‍ത്ഥിയായിരുന്നു. ഈ സമയത്താണ് താരപുത്രി ഷാഹിദിനെ കണ്ടുമുട്ടുന്നത്. ഇരുവരും ശ്യാമകിന്റെ വിദ്യാര്‍ത്ഥികളായിരുന്നു. ഈ സമയത്ത് വാസ്തവിക്ത ഷാഹിദുമായി പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ ഷാഹിദിന് തിരിച്ച് പ്രണയം തോന്നിയിരുന്നില്ല. എന്നാല്‍ ഇത് അംഗീകരിക്കാന്‍ താരപുത്രി തയ്യാറായില്ല. അവര്‍ ഷാഹിദിനെ പിന്തുടരാന്‍ തുടങ്ങി.

വര്‍ഷങ്ങളോളം ഷാഹിദിന് താരപുത്രിയുടെ ശല്യമുണ്ടായിരുന്നു. ഒടുവില്‍ 2012 ല്‍ ഷാഹിദ് വാസ്തവിക്തയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. താന്‍ പോകുന്നിടത്തെല്ലാം താരപുത്രി എത്തുന്നുവെന്നാണ് ഷാഹിദ് പരാതിയില്‍ പറഞ്ഞത്. സിനിമ സെറ്റിലെത്തി തന്റെ ജോലി തടസപ്പെടുത്തിയെന്നും ഷാഹിദ് പറഞ്ഞു. തന്റെ കാറിന്റെ ബോണറ്റില്‍ കയറി ഇരിക്കുകയും ചെയ്തു താരപുത്രിയെന്നും ഷാഹിദ് പരാതിയില്‍ പറയുന്നുണ്ട്. തന്റെ ഏറ്റവും വലിയ ആരാധികയെന്നായിരുന്നു വാസ്തവിക സ്വയം പറഞ്ഞിരുന്നതെന്നും ഷാഹിദ് പറയുന്നുണ്ട്.

ഒടുവില്‍ ഷാഹിദിന്റെ വീടിന് തൊട്ടടുത്ത വീട്ടിലേക്ക് വാസ്തവിക്ത താമസം മാറുകയും ചെയ്തു. അയല്‍വാസികളോട് താന്‍ ഷാഹിദിന്റെ ഭാര്യയാണെന്ന് വരെ വാസ്തവിക്ത സ്വയം പരിചയപ്പെടുത്തുകയും ചെയ്യാന്‍ തുടങ്ങി. ഇതോടെയാണ് ഷാഹിദ് പോലീസില്‍ പരാതി നല്‍കുന്നത്. ഇതോടെയാണ് താരപുത്രിയില്‍ നിന്നുമുള്ള ശല്യത്തില്‍ നിന്നും ഷാഹിദ് രക്ഷപ്പെടുന്നത്.

അച്ഛന്റെ പാതയിലൂടെ വാസ്തവിക്തയും സിനിമയിലെത്തിയിരുന്നു. 1996 ലായിരുന്നു അരങ്ങേറ്റം. പക്ഷെ ചിത്രം വന്‍ പരാജയമായിരുന്നു. പിന്നീട് തന്റെ പേരിനൊപ്പം അച്ഛന്റെ പേരും ചേര്‍ത്തുവെച്ച് നോക്കിയെങ്കിലും വാസ്തവിക്തയുടെ കരിയര്‍ പ്രതീക്ഷിച്ചത് പോലെ മുന്നോട്ട് പോയില്ല. ഇതോടെ താരപുത്രിയുടെ കരിയറും അവസാനിക്കുകയായിരുന്നു.

അതേസമയം ഷാഹിദ് കപൂര്‍ ബോളിവുഡിലെ മുന്‍നിര താരമായി മാറുകയും ചെയ്തു. ബോളിവുഡിലെ ചില സുന്ദരിമാരുമായും ഷാഹിദ് പ്രണയത്തിലായിരുന്നു. എന്നാല്‍ ഒടുവില്‍ ഡല്‍ഹി സ്വദേശിയായ മീര രജ്പുതിനെയാണ് ഷാഹിദ് കപൂര്‍ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് മീരയും ഷാഹിദും. ഇരുവരും ഒരുമിച്ചുള്ള അഭിമുഖങ്ങളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറാറുണ്ട്.

അതേസമയം ഇപ്പോഴിതാ ബിഗ് സ്‌ക്രീനിന് പിന്നാലെ ഒടിടി ലോകത്തിലും സാന്നിധ്യം അറിയിക്കുകയാണ് ഷാഹിദ് കപൂര്‍. ആമസോണ്‍ പ്രൈമിന്റെ ഫര്‍സി എന്ന സീരീസിലൂടെയാണ് ഷാഹിദ് കപൂര്‍ ഒടിടിയിലെത്തുന്നത്. രാജും ഡികെയും ചേര്‍ന്ന് ഒരുക്കിയ സീരീസ് സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. വിജയ് സേതുപതി, റാഷി ഖന്ന എന്നിവരാണ് സീരീസിലെ മറ്റ് പ്രധാന താരങ്ങള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

When A Star Kid Stalked Shahid Kapoor And Introduced Herself As His WIfe

Story first published: Wednesday, March 15, 2023, 10:50 [IST]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!