തൃത്താലയിലെ നിലമ്പൂർ – പെരുമ്പിലാവ്, പാലക്കാട് – പൊന്നാനി റോഡുകളുടെ അറ്റകുറ്റ പണികൾക്ക് പ്രത്യേക അനുമതിയായി: മന്ത്രി എം ബി രാജേഷ്‌

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം > തൃത്താല മണ്ഡലത്തിലെ പ്രധാനപ്പെട്ട പിഡബ്ലിയുഡി റോഡുകളായ നിലമ്പൂർ പെരുമ്പിലാവ് സംസ്ഥാന പാതയും (ചാലിശ്ശേരി തണത്തറ പാലം മുതൽ പട്ടാമ്പി പാലം വരെ), പാലക്കാട് – പൊന്നാനി പാതയും അടിയന്തിര അറ്റകുറ്റ പണികൾക്ക് പ്രത്യേക അനുമതിയായതായി മന്ത്രി എം ബി രാജേഷ്‌ അറിയിച്ചു.

റോഡ് മെയിന്റനൻസ് വിഭാഗത്തിന്റെ പദ്ധതിയിൽ ഇവ ഉൾപ്പെട്ടിരുന്നെങ്കിലും ചെയിനേജ് മാറ്റം വന്നതു കൊണ്ട് ചില ഭാഗങ്ങൾ അറ്റകുറ്റപണി നടത്താനായില്ല. ഞാങ്ങാട്ടിരിയും പടിഞ്ഞാറങ്ങാടിയുമെല്ലാം ഇതുമൂലം റിപ്പയർ ചെയ്യാനാവില്ല എന്നു വന്നപ്പോൾ പൊതുമരാമത്ത് വകുപ്പിലെ  ഉദ്യോഗസ്ഥരെ വിളിച്ച്  നേരിട്ട് സ്ഥലം സന്ദർശിക്കാൻ ആവശ്യപ്പെട്ടു. സൂപ്രണ്ടിങ്ങ് എഞ്ചിനീയർ ഉൾപ്പടെയുള്ളവർ നേരിട്ടെത്തി ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി.

രണ്ടു ദിവസം അവധിയായതിനാൽ ഇന്ന് രാവിലെ തന്നെ ചീഫ് എഞ്ചിനീയറെ ബന്ധപ്പെട്ട്  ഈ രണ്ടു റോഡുകളും റണ്ണിങ്ങ് കോൺട്രാക്‌ടിൽ അറ്റകുറ്റ പണികൾ ചെയ്യാനായി നിർദ്ദേശം നൽകി. ഇതിനെ തുടർന്ന് ബന്ധപ്പെട്ട ഇഇമാർക്ക് നിർദേശം നൽകിയെന്നും നാളെ മുതൽ പ്രവൃത്തി ആരംഭിക്കുമെന്നും ഉറപ്പ് ലഭിച്ചു.

കഴിഞ്ഞ കുറേ വർഷങ്ങളായി ആവശ്യമായ അറ്റകുറ്റപണികൾ നടത്താതിരുന്നതും പ്രൊപ്പോസലുകൾ സമർപ്പിക്കാതിരുന്നതും  തൃത്താലയിലെ പൊതുമരാമത്ത് റോഡുകളുടെ തകർച്ചക്ക് ആക്കം കൂട്ടാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തും ഏറെ ചർച്ചയായതും ജനങ്ങൾ പരാതിയായി പറഞ്ഞതും ഈ റോഡുകളുടെ ശോചനീയാവസ്ഥയായിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ 18 പിഡബ്ല്യുഡി റോഡുകൾ അറ്റകുറ്റ പണികൾ നടത്തി. ഏഴ്  പ്രധാനപ്പെട്ട റോഡുകളുടെ അറ്റകുറ്റ പണികൾ നടന്നു വരികയും ചെയ്യുന്നു. ഞാങ്ങാട്ടിരിയിൽ റോഡ് പണി ഉടൻ ആരംഭിക്കും എന്നറിഞ്ഞ് സമരം നടത്തുന്നവർ അത് നടത്തട്ടെ.  രാഷ്‌ട്രീയ മുതലെടുപ്പുകാരെ അവരുടെ വഴിക്കുവിടുന്നു. ജനങ്ങളുടെ യാത്രാ ദുരിതത്തിന് എത്രയും വേഗം പരിഹാരം കാണുക എന്നതാണ് പ്രധാനം. അറ്റകുറ്റ പണികൾക്കായി അടുത്ത ദിവസങ്ങളിൽ ഈ റോഡിൽ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളോട് ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന്  അഭ്യർത്ഥിക്കുന്നു – എം ബി രാജേഷ്‌ പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!