തെറ്റ് തിരുത്തി തുടങ്ങി! ഈ പെന്നി ബാങ്കിംഗ് ഓഹരി പ്രതാപം തിരിച്ചു പിടിക്കുമോ?

Spread the love


Thank you for reading this post, don't forget to subscribe!

കഥയും വിശേഷങ്ങളുമൊക്കെ ഇങ്ങനെ മനോഹരമായി മുന്നോട്ട് പോകവെയാണ് 2020-ഓടെ ആന്റി ക്ലൈമാക്‌സ് സംഭവിക്കുന്നത്. സ്ഥാപനത്തിന്റെ മേധാവികള്‍ തന്നെ വായ്പാ തട്ടിപ്പിന് കുട ചൂടിയതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നു. അവിടെ തുടങ്ങിയതായിരുന്നു യെസ് ബാങ്ക് ഓഹരിയുടെ ദുര്യോഗം. പിന്നീട് ബാങ്ക് ഓഹരിയുടെ വില മൂന്നക്കത്തില്‍ നിന്നും ഒറ്റയക്കത്തിലേക്ക് കൂപ്പുകുത്തി. ഇന്ന് 15 രൂപ നിലവാരത്തിലാണ് യെസ് ബാങ്ക് (BSE: 532648, NSE : YESBANK) ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.

Also Read: 4 മാസത്തില്‍ 100% നേട്ടം; 58 രൂപയുടെ ഈ ബാങ്ക് ഓഹരി ഇനിയും വാങ്ങാമോ?

ആരംഭകാലത്ത് മിന്നുന്ന പ്രകടനം പുറത്തെടുത്തതിലൂടെ ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കാന്‍ യെസ് ബാങ്ക് ഓഹരിക്ക് സാധിച്ചിരുന്നു. എന്നാല്‍ 2020 മാര്‍ച്ചില്‍ ബാങ്ക് മേധാവിയായിരുന്ന റാണ കപൂര്‍ അറസ്റ്റിലായതോടെയാണ് തട്ടിപ്പിന്റെ കഥ പുറത്താകുന്നതും ബാങ്ക് പ്രതിസന്ധിയുടെ പടുകുഴിലേക്ക് വീണതും. തകര്‍ച്ചയുടെ വക്കിലെത്തിയ യെസ് ബാങ്കിനെ റിസര്‍വ് ബാങ്ക് ഇടപെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നിക്ഷേപം സ്വരൂപിച്ച് പിടിച്ചു നിര്‍ത്തുകയായിരുന്നു.

എന്നാല്‍ സമീപകാലത്തായി താരതമ്യേന മികച്ച പാദഫലങ്ങളാണ് യെസ് ബാങ്ക് പുറത്തുവിടുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ ശുപാര്‍ശകളാണ് ചുവടെ ചേര്‍ക്കുന്നത്.

കൊട്ടക് ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസ്

യെസ് ബാങ്ക് ഓഹരിയില്‍ ഒഴിവാക്കണമെന്ന നിര്‍ദേശമായ ‘സെല്‍ റേറ്റിങ്’ നിലനിര്‍ത്തി. സമീപ കാലയളവിലേക്ക് 14 രൂപയാണ് ബാങ്ക് ഓഹരിക്ക് ഈ പ്രമുഖ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനം ശുപാര്‍ശ ചെയ്തത്. ഓഹരിയില്‍ നിക്ഷേപിക്കാനുള്ള മികച്ച സമയത്തിനായി കാത്തിരിക്കുന്നു. നിലവില്‍ വാല്യൂവേഷന്‍ ആകര്‍ഷകമല്ലെന്നും കൊട്ടക് ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസ് ചൂണ്ടിക്കാട്ടി. അതേസമയം യെസ് ബാങ്കില്‍ ഇപ്പോള്‍ സംഭവിക്കുന്ന പുരോഗതി പ്രതീക്ഷയുളവാക്കുന്നതാണെന്നും ഇത്രയും വേഗം തിരിച്ചുവരവിനുള്ള ലക്ഷണം കാണിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ജെഎം ഫിനാന്‍ഷ്യല്‍

സെപ്റ്റംബര്‍ പാദഫലത്തെ മികച്ചതെന്നാണ് വിശേഷിപ്പിച്ചത്. യെസ് ബാങ്ക് ശരിയായ പാതയിലൂടെയാണ് മുന്നേറുന്നതെന്നും ജെഎം ഫിനാന്‍ഷ്യലിന്റെ റിപ്പോര്‍ട്ടില്‍ അംഗീകരിക്കുന്നു. അതേസമയം നിലവിലെ വാല്യൂവേഷന്‍ ഓഹരിയുടെ വില പ്രതിഫലിപ്പിക്കുന്നുണ്ട്. അതിനാല്‍ നിലനിര്‍ത്താമെന്ന ‘ഹോള്‍ഡ്’ റേറ്റിങ്ങാണ് യെസ് ബാങ്ക് ഓഹരിക്ക് ശുപാര്‍ശ ചെയ്തത്. അതുപോലെ യെസ് ബാങ്ക് ഓഹരിയുടെ സമീപകാല ലക്ഷ്യവിലയായി 16 രൂപയും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.

Also Read: അടുത്ത ദീപാവലിക്ക് ഇരട്ടിയാകുന്ന 5 മള്‍ട്ടിബാഗറുകള്‍; പട്ടികയില്‍ ടാറ്റ ഗ്രൂപ്പ് ഓഹരിയും; നോക്കുന്നോ?

ഐസിഐസിഐ സെക്യൂരിറ്റീസ്

വരുമാനത്തില്‍ യെസ് ബാങ്കിന് പ്രതീക്ഷിച്ചത്ര പ്രകടനം പുറത്തെടുക്കാന്‍ ഇത്തവണ സാധിക്കാതിരുന്നത് വായ്പ ചെലവ് അപ്രതീക്ഷിതമായി വര്‍ധിച്ചതിനാലാണ്. പ്രൊവിഷനിങ്ങിനുള്ള നീക്കിയിരുപ്പും പ്രതിബന്ധമായി. എന്നിരുന്നാലും മുഖ്യ പ്രവര്‍ത്തന മേഖലയില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. നിഷ്‌ക്രിയ ആസ്തികളുടെ പുനര്‍വിന്യാസത്തിനുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിലെ വേഗതക്കുറവാണ് റിസ്‌ക് ഘടകം. എന്നിരുന്നാലും നിലനിര്‍ത്താമെന്ന ‘ഹോള്‍ഡ്’ റേറ്റിങ്ങാണ് യെസ് ബാങ്ക് ഓഹരിക്ക് ശുപാര്‍ശ ചെയ്തത്. സമീപകാല ലക്ഷ്യവിലയായി 15.70 രൂപയും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.



Source link

Facebook Comments Box
error: Content is protected !!