കെ കെ രമയുടെ ‘കൈയിൽ കെട്ട്‌ ’
നാടകം

Spread the love



Thank you for reading this post, don't forget to subscribe!


തിരുവനന്തപുരം

നിയമസഭാ മന്ദിരത്തിലെ പ്രതിപക്ഷ അംഗങ്ങളുടെ അതിക്രമങ്ങളെ ന്യായീകരിക്കാൻ പ്രതിപക്ഷ നേതാവ്‌ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ കെട്ടിത്തൂക്കിയ കൈയുമായി   കെ കെ രമയുടെ നാടകം.

സ്‌പീക്കറുടെ ചേമ്പറിനുമുന്നിൽ വാച്ച്‌ ആൻഡ്‌ വാർഡ്‌ അംഗങ്ങളുമായുള്ള സംഘർഷത്തിനിടെ പ്രതിപക്ഷ പുരുഷ അംഗങ്ങൾക്കിടയിൽപ്പെട്ട കെ കെ രമയെ  രക്ഷിക്കാൻ വലയം തീർത്തത്‌ വനിതാ വാച്ച്‌ ആൻഡ്‌ വാർഡ്‌ അംഗങ്ങളായിരുന്നു. അതിക്രമങ്ങളുടെ അവസാനം സുരക്ഷാ ജീവനക്കാർക്കെതിരെ വലതുകൈ ഉയർത്തി, വിരൽ ചൂണ്ടി മിനിറ്റുകളാേളം ആക്രോശിക്കുന്ന രമയുടെ വീഡിയോയും  സമൂഹ മാധ്യമങ്ങളിലുണ്ട്‌. അതിനുശേഷമാണ്‌ പ്രതിപക്ഷ നേതാവിന്റെ വാർത്താ സമ്മേളനത്തിൽ വലതുകൈ ബാൻഡേജ്‌ തുണികൊണ്ട്‌ കെട്ടിത്തൂക്കിയ നിലയിൽ രമ എത്തിയത്‌. കൈയേറ്റമുണ്ടായതായി പറഞ്ഞതുമില്ല. ഒരു മാധ്യമ പ്രവർത്തകന്റെ ഉപദേശത്തിലായിരുന്നു ഈ ‘മേക്ക്‌ ഓവർ’ എന്നും സംസാരമുണ്ട്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!