വീട്ടിലിരിക്കുന്ന തള്ളമാരെന്ന്; അയാളുടെ വീട്ടിൽ അങ്ങനെയായിരിക്കും; ടിവിയിൽ ഇനി റേറ്റിം​ഗ് കുറയും; സാജൻ സൂര്യ

Spread the love


Thank you for reading this post, don't forget to subscribe!

സീരിയൽ പ്രേക്ഷകരെക്കുറിച്ച് വന്ന മോശം കമന്റിനെക്കുറിച്ചും ടെലിവിഷൻ രം​ഗത്ത് ഇനി വരാൻ പോവുന്ന മാറ്റങ്ങളെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് സാജൻ സൂര്യ

Television

oi-Abhinand Chandran

|

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ സാജൻ സൂര്യ. വർഷങ്ങളായി സീരിയൽ രം​ഗത്ത് തുടരുന്ന സാജൻ സൂര്യ നായക വേഷവും സഹ നായക വേഷവുമെല്ലാം സീരിയലിൽ ചെയ്തിട്ടുണ്ട്. ഇന്ന് സ്വന്തം ശബ്ദത്തിൽ ‍ഡബ്
ചെയ്യുന്ന ചുരുക്കം സീരിയൽ നടൻമാരിലൊരാളുമാണ് സാജൻ.

ഒരു സർക്കാർ ഉദ്യോ​ഗസ്ഥൻ കൂടിയായ സാജൻ സൂര്യ അഭിനയ രം​ഗവും ഇതിനൊപ്പം കൊണ്ട് പോവുകയാണ്. തുടരെ സീരിയലുകൾ ചെയ്യുന്ന പതിവ് ഇപ്പോൾ സാജനില്ല. നല്ല ഒരു സീരിയലിന്റെ ഭാ​ഗമായി പ്രവർത്തിക്കാനാണ് നടൻ താൽപര്യപ്പെടുന്നത്.

Also Read: ‘കേരളത്തില്‍ പഠിച്ചിരുന്ന സമയത്ത് ഞാന്‍ കുറച്ച് അലമ്പായിരുന്നു, എന്റെ ജീവിതം മാറിയത് ഇവിടെ വെച്ച്’; പേളി മാണി

ഇപ്പോഴിതാ ടെലിവിഷൻ രം​ഗത്ത് വരുന്ന മാറ്റങ്ങളെക്കുറിച്ചും സീരിയലുകൾക്കെതിരെ വരുന്ന വിമർശനങ്ങളെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് സാജൻ സൂര്യ. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയുള്ള കാലം ആളുകളെ ടിവിയുടെ മുന്നിൽ പിടിച്ചിരുത്താൻ പറ്റില്ലെന്ന് സാജൻ സൂര്യ പറയുന്നു.

‘ഏഷ്യാനെറ്റിന്റെ കാര്യത്തിൽ ​ഹോടസ്റ്റാറാണ് ആളുകൾ കൂടുതൽ കാണുന്നത്. ഞാനും എവിടെയെങ്കിലും പോയിക്കഴിഞ്ഞാൽ ഫോണിലാണ് കാണുന്നത്. അല്ലെങ്കിൽ മറ്റ് ഒടിടി പ്ലാറ്റ്ഫോമുകൾ. ടിവിയിൽ കാണുന്നത് അമ്മമാരും വീട്ടിൽ റിട്ടയർഡായിരിക്കുന്ന അച്ഛൻമാരുമാണ്. ഇനി ടിവിയിൽ റേറ്റിം​ഗ് കുറയും. ആ മാറ്റങ്ങൾ വന്നേ പറ്റുള്ളൂ. എന്റെ വീട്ടിൽ മുകളിൽ കേബിൾ ടിവി എന്ന കൺസെപ്റ്റില്ല. താഴെ അമ്മയ്ക്ക് കേബിൾ ടിവിയാണ്’

Also Read: ‘വിജയിയേക്കാളും കഴിവ് വിൻസിക്ക്; റിയാലിറ്റിഷോയിൽ അഭിനയം മാത്രമല്ല നോക്കുന്നത്; വിൻസി അതിൽ നിന്നും എണീറ്റു’

‘മുകളിൽ ഒടിടി പ്ലാറ്റ്ഫോമാണ്. ഞെക്കി ഞെക്കി നാല് ചാനലുകൾ കാണുന്ന പരിപാടി ഇപ്പോൾ ഇല്ല. അത് നമ്മൾ ഫേസ് ചെയ്തേ പറ്റുള്ളൂ. ഇതൊക്കെ കാലഘട്ടത്തിന്റെ മാറ്റങ്ങളാണ്. അത് വന്നേ പറ്റൂള്ളൂ. പക്ഷെ എന്നിരുന്നാലും ഇന്ന് ടിവിയിലെ മാർക്കറ്റിം​ഗാണ് നോക്കുന്നത്’

‘സീരിയൽ പ്രേക്ഷകർക്ക് നേരെ വന്ന മോശം കമന്റിനെക്കുറിച്ചും സാജൻ സൂര്യ സംസാരിച്ചു. നിങ്ങളിവിടെ കിടന്ന് എന്തൊക്കെ ചീത്ത വിളിച്ചാലും പത്ത് രണ്ടായിരും വീടുകളിൽ കുറെ തള്ളമാർ ഇരുന്നു കാണുന്നു എന്ന് ഒരാളുടെ കമന്റ് വന്നു. ഇങ്ങനെയാണോ പറയുക. അയാൾ വീട്ടിൽ ചിലപ്പോൾ അമ്മയെ ചിലപ്പോൾ ആ രീതിയിലായിരിക്കും വിളിക്കുന്നത്. അവർക്കേ ആ സംസ്കാരത്തിൽ സംസാരിക്കാൻ പറ്റൂ. നമ്മളെന്തിനാണങ്ങനെയൊക്കെ പറയാൻ പോവുന്നത്,’ സാജൻ സൂര്യ പറഞ്ഞു.

കഴിഞ്ഞ ദിവസം ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിലും സാജൻ സൂര്യ തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് സാജൻ ഏഷ്യാനെറ്റിലെ ​ഗീതാ ​ഗോവിന്ദം സീരിയലിലൂടെ നായകനായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സീരിയലിന്റെ കഥ തനിക്ക് ഇഷ്ടപ്പെട്ടെന്നും സീരിയലിന്റെ കഥ മധ്യവയസ്കനും ചെറുപ്പക്കാരിയും തമ്മിലുള്ള പ്രണയമല്ലെന്നും ആളുകൾ അങ്ങനെയാണ് ധരിച്ചിരിക്കുന്നതെന്നും സാജൻ വ്യക്തമാക്കി. ചാനലിന്റെ സ്ട്രാറ്റജിയാണത്. വരും എപ്പിസോഡുകളിൽ കഥ മനസ്സിലാവുമെന്നും സാജൻ പറഞ്ഞു. ബിന്നി സെബാസ്റ്റ്യനാണ് സീരിയലിലെ നായിക.


ടെലിവിഷൻ പ്രേക്ഷകരെ സംബന്ധിച്ച് സീരയലുകൾ അവരുടെ വിനോ​ദത്തിന്റെ ഭാ​ഗമാണ്. വൈകുന്നേരങ്ങളിലെ നേരം പോക്കായി സീരിയൽ കാണുന്ന പ്രേക്ഷകരും ഏറെയാണ്. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി സീരിയലുകൾക്കെതിരെ വ്യാപക വിമർശനമാണുയരുന്നത്.

മിക്ക സീരിയലുകളുടെയും കഥ ഏകദേശം ഒന്ന് തന്നെയാണെന്നും മോശം ആശയങ്ങളാണ് സ്ത്രീ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നെന്നും പലരും വിമർശിക്കാറുണ്ട്. ഇപ്പോൾ മിക്ക സീരിയലുകളും സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് വകയാവാറുമുണ്ട്. എന്നാൽ സീരിയൽ പരിമിതമായ സമയത്ത് ചെയ്യുന്നതാണെന്നും അത്ര ക്വാളിറ്റിയേ ഉണ്ടാവൂയെന്നുമാണ് അണിയറ പ്രവർത്തകരുടെ വാ​ദം. അടുത്തിടെ നിരവധി സീരിയൽ അഭിനേതാക്കൾ ഇതേ വാദം ഉന്നയിച്ചിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Sajan Surya Talks About The Changes In Television Industry; Recalls A Bad Comment



Source link

Facebook Comments Box
error: Content is protected !!