മലബാർ ക്യാൻസർ സെന്ററിൽ അർബുദബാധിതരായ 
കുട്ടികൾക്കായി പ്ലേ ഏരിയ

Spread the love
തിരുവനന്തപുരം  

മലബാർ ക്യാൻസർ സെന്ററിലെ പീഡിയാട്രിക് ഓങ്കോളജി ബ്ലോക്കിൽ അർബുദ ബാധിതരായ കുട്ടികൾക്കായി പ്ലേ ഏരിയ ഒരുക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ. കുട്ടികൾക്ക്‌ സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കലാണ്‌ ലക്ഷ്യമെന്ന്‌ ഐഒസി ചീഫ്‌ ജനറൽ മാനേജരും സംസ്ഥാന മേധാവിയുമായ സൻജീബ്‌ കുമാർ ബെഹ്‌റ പറഞ്ഞു. സംസ്ഥാന മേധാവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തശേഷം ആദ്യമായാണ്‌ അദ്ദേഹം മാധ്യമങ്ങളെ കാണുന്നത്‌.

മൂന്ന്‌ വർഷത്തിനിടെ ഇന്ത്യൻ ഓയിൽ 91 ഗ്രാമീണ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെ 181 എണ്ണം കേരളത്തിൽ ആരംഭിച്ചിട്ടുണ്ട്‌. 481 എണ്ണം സൗരോർജാടിസ്ഥാനത്തിലാക്കി. 184 ഇവി ചാർജിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചു. നാല്‌ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഫ്രീഡം ഫ്യുവൽ ഫില്ലിങ് സ്റ്റേഷനുകൾ എന്നിവയും ആരംഭിച്ചു.

2030 ആകുമ്പോഴേക്കും ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ഉപയോഗം 6.2 ശതമാനത്തിൽനിന്ന് 15 ശതമാനമാക്കുകയാണ്‌ കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. മൂന്ന്‌ കിലോയുടെ ഛോട്ടു ഗ്യാസ് സിലിണ്ടറിന്റെ ഏറ്റവും വലിയ വിപണിയാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. ഗാർഹിക സിലിണ്ടറുകളിൽ രേഖപ്പെടുത്തിയ അളവിൽ പാചകവാതകമില്ലെന്നതിൽ പരാതി ലഭിച്ചിട്ടില്ലെന്നും അങ്ങനെയുണ്ടായാൽ നടപടി സ്വീകരിക്കുമെന്നും കോർപറേഷൻ പ്രതിനിധികൾ പറഞ്ഞു.

വെട്രി സെൽവകുമാർ, രാജശേഖരൻ, ദീപക്‌ ദാസ്‌, രാമനാഥൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!