ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ടി​പ്പ​റി​ടി​ച്ച് വീ​ട്ട​മ്മയ്ക്ക് ​ദാരുണാന്ത്യം

Spread the love


Thank you for reading this post, don't forget to subscribe!

മു​ഹ​മ്മ: ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ടി​പ്പ​റി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. മാ​രാ​രി​ക്കു​ളം പൂ​ക്ക​ളാ​ശേ​രി ശ്രീ​പ​ത്മം സു​കു​മാ​ര​പി​ള്ള​യു​ടെ ഭാ​ര്യ പ​ത്മ​കു​മാ​രി(65) ആ​ണ് മ​രി​ച്ച​ത്. പു​ത്ത​ന​ങ്ങാ​ടി​യി​ലെ ഗു​രു​മ​ന്ദി​ര​ത്തി​നു സ​മീ​പം ഇന്നലെ വൈ​കി​ട്ട് 5 നാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കോ​ട്ട​യ​ത്ത് ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ബൈ​ക്കി​ൽ തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ദ​മ്പ​തി​ക​ൾ. പി​ന്നാ​ലെ വ​ന്ന ടി​പ്പ​ർ ഇ​വ​രെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ ബൈ​ക്കി​ലിടി​ക്കു​ക​യാ​യി​രു​ന്നു. ഇടിയുടെ ആഘാതത്തിൽ ലോ​റി​ക്ക​ടി​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ പ​ത്മ​കു​മാ​രി​യു​ടെ ത​ല​യി​ലൂ​ടെ ട​യ​ർ ക​യ​റി​യി​റ​ങ്ങി. സംഭവസ്ഥലത്ത് വെച്ച് തന്നെ പ​ത്മ​കു​മാ​രി ത​ൽ​ക്ഷ​ണം മ​രി​ച്ചു.

മ​റു​വ​ശ​ത്തേ​ക്ക് വീ​ണ സു​കു​മാ​ര​പി​ള്ള​യു​ടെ കൈ​ക്ക് പ​രു​ക്കേ​റ്റു. ഇ​ദ്ദേ​ഹം മു​ഹ​മ്മ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്. പ​ത്മ​കു​മാ​രി​യു​ടെ മൃ​ത​ദ്ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് സം​സ്ക​രി​ക്കും. മ​ക്ക​ൾ: ശ്രീ​ക​ല, ശ്രീ​ജി, കൃ​ഷ്ണ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ര​ഞ്ജി​ത്ത് (എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് തി​രു​വ​ന​ന്ത​പു​രം), സ​ജീ​വ്.

Source link

Facebook Comments Box
error: Content is protected !!