‘‘ഞാനീപ്പറഞ്ഞ കാര്യങ്ങളെല്ലാം നിങ്ങൾ ഒരു ചെവിയിലൂടെ കേട്ട്‌ മറുചെവിയിലൂടെ പുറത്തേക്ക്‌ കളയുമോ’’ ? പറഞ്ഞും പഠിപ്പിച്ചും 
മാഷിന്റെ പാഠശാല

Spread the love



Thank you for reading this post, don't forget to subscribe!


തിരുവനന്തപുരം

‘‘ഞാനീപ്പറഞ്ഞ കാര്യങ്ങളെല്ലാം നിങ്ങൾ ഒരു ചെവിയിലൂടെ കേട്ട്‌ മറുചെവിയിലൂടെ പുറത്തേക്ക്‌ കളയുമോ’’? ഗോവിന്ദൻ മാഷിന്റെ ചോദ്യം. ‘‘ഇല്ല അതെല്ലാം ഞങ്ങൾ ജനങ്ങളെ പറഞ്ഞു പഠിപ്പിക്കും’’–- എഴുപത്തെട്ടുകാരിയായ ആറ്റിങ്ങൽ സ്വദേശി ചന്ദ്രികയുടെ മറുപടി. ജനകീയ പ്രതിരോധ ജാഥയുടെ ഓരോ സ്വീകരണകേന്ദ്രവും ജാഥാ ക്യാപ്‌റ്റനെത്തുമ്പോൾ ഒരു ക്ലാസ് മുറിയായി മാറും. ജാഥയെ വരവേൽക്കാനെത്തുന്ന ഓരോരുത്തരും ആ ക്ലാസിലെ വിദ്യാർഥിയുമാകും. 140 മണ്ഡലത്തിലും ചോദ്യം ചോദിച്ചും ഉത്തരം പറയിപ്പിച്ചും സംശയങ്ങൾക്ക്‌ മറുപടി പറഞ്ഞുമാണ്‌ ജനകീയ പ്രതിരോധ ജാഥ ശനിയാഴ്‌ച സമാപിക്കുന്നത്‌.

‘‘ ഒരാശയം പതിനായിരക്കണക്കിന്‌, ലക്ഷക്കണക്കിന്‌ മസ്‌തിഷ്‌കത്തിലേക്കെത്തുമ്പോൾ അതെന്തായി മാറും’’? ഗോവിന്ദൻമാഷിന്റെ അടുത്ത ചോദ്യം വന്നു. പതിവുപോലെ എല്ലാവർക്കും ഒന്ന്‌ ആലോചിക്കാനുള്ള സമയം നൽകി. ഉടൻ സദസ്സിൽനിന്ന്‌ മറുപടിയെത്തി. ‘‘ആശയം ഒരായുധമായി മാറും’’. ആ ഉത്തരം എം വി ഗോവിന്ദൻ ഒന്നുകൂടി ദൃഢമാക്കിക്കൊടുത്തു: ‘‘ പ്രതിപ്രവർത്തിക്കാൻശേഷിയുള്ള ഭൗതികശക്തിയായി മാറും. അത്‌ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങളെയും ആർഎസ്‌എസിന്റെ വർഗീയതയെയും പ്രതിരോധിക്കാൻശേഷിയുള്ള കാരിരുമ്പിന്റെ കരുത്തുള്ള ആയുധമായി മാറും’’.

കേന്ദ്രം ജിഎസ്‌ടി നഷ്ടപരിഹാരം നൽകാത്തതിനെക്കുറിച്ചും റവന്യൂ കമ്മി നികത്താനുള്ള സഹായം നൽകാൻ വിസ്സമ്മതിക്കുന്നതിനെക്കുറിച്ചും മാഷ്‌ ചോദിക്കുമ്പോൾ മണിമണിപോലെ ഉത്തരങ്ങളെത്തി. കേന്ദ്രം ഞെക്കിക്കൊല്ലാൻ ശ്രമിക്കുമ്പോഴും 62 ലക്ഷം പേർക്ക്‌ 1600 രൂപ പെൻഷൻ എത്തിക്കുന്ന ധനമന്ത്രിയെയും സർക്കാരിനെയും അഭിനന്ദിക്കേണ്ടേയെന്ന ചോദ്യത്തിന് മറുപടി നീണ്ട കൈയടിയായിരുന്നു.

ചോദ്യം ചോദിച്ചും മറുപടി പറഞ്ഞുമുള്ള ജാഥയെ രാഷ്‌ട്രീയ കേരളം ഏറ്റെടുക്കുന്ന കാഴ്‌ചയാണ്‌ ഓരോ സ്വീകരണകേന്ദ്രത്തിലും കണ്ടത്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!