‘മാർച്ചിൽ തന്നെ അധ്യായനവർഷം ആരംഭിക്കേണ്ട’; സ്കൂളുകൾക്ക് കർശന നിർദേശവുമായി CBSE

Spread the love


(Representational image/Shutterstock)

ന്യൂഡൽഹി: മാർച്ച് മാസത്തിൽ തന്നെ അടുത്ത അധ്യായന വർഷം ആരംഭിക്കേണ്ടെന്ന് സ്കൂളുകൾക്ക് നിർദേശം നൽകി സി.ബി.എസ്.ഇ. പഠനം മാത്രമല്ല, വിദ്യാർത്ഥികളുടെ പാഠേത്യരപ്രവർത്തനങ്ങളും പ്രധാനമാണെന്നും സി.ബി.എസ്.ഇ. ചൂണ്ടിക്കാട്ടി. ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് സിബിഎസ്ഇ സ്കൂളുകളിൽ അധ്യയനവർഷം തുടങ്ങുന്നത്. കേരളത്തിൽ ഉൾപ്പടെ ചില സംസ്ഥാനങ്ങളിൽ പല സ്കൂളുകളിലും ഏപ്രിൽ ഒന്നിന് മുൻപ് തന്നെ ക്ലാസുകൾ തുടങ്ങുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി കർശന നിർദ്ദേശം നൽകിയത്.

മാർച്ചിൽ തന്നെ പുതിയ അധ്യയന വർഷം ആരംഭിക്കുന്നത് വിദ്യാർത്ഥികൾക്കിടയിൽ അധിക സമ്മർദ്ദത്തിനും തളർച്ചയ്ക്കും കാരണമാകുമെന്ന് സിബിഎസ്ഇ ചൂണ്ടിക്കാട്ടുന്നു. പഠനം നാത്രമല്ല വിദ്യാർത്ഥികളുടെ പാഠ്യേതര പ്രവർത്തനങ്ങളും പ്രധാനമാണ്. കുട്ടികൾക്ക് കളിക്കാനും കഴിയണമെന്ന് സിബിഎസ്ഇ വ്യക്തമാക്കി.

ചില അഫിലിയേറ്റഡ് സ്കൂളുകൾ അവരുടെ അക്കാദമിക് സെഷൻ വളരെ നേരത്തെ തന്നെ ആരംഭിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് നല്ല പ്രവണതയല്ല. പത്ത്, പന്ത്രണ്ട് ക്ലാസുകൾക്കാണ് ഈ രീതിയിൽ മാർച്ച് മാസത്തിൽ തന്നെ അടുത്ത അധ്യയനവർഷത്തിലേക്കുള്ള ക്ലാസുകൾ തുടങ്ങുന്നത്.

ഇത്തരത്തിൽ ക്ലാസുകൾ നേരത്തെ തുടങ്ങുന്നത് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട മറ്റു അവസരങ്ങൾ ഇല്ലാതാക്കുന്നു. പാഠ്യേതര നൈപുണ്യ വികസനത്തിനുള്ള പരിശീലനങ്ങളെയും ഇത് ബാധിക്കുന്നുവെന്നും അതിനാൽ ബോർഡ് നിർദ്ദേശിക്കുന്ന സമയക്രമത്തിൽ ക്ലാസുകൾ തുടങ്ങണമെന്നും സിബിഎസ്ഇ സ്കൂളുകൾക്കായി ഇറക്കിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

Published by:Anuraj GR

First published:Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!