‘പ്രചരിക്കുന്നത് എന്റെ എക്സ് റേ ആണെങ്കിൽ സർക്കാർ സംവിധാനത്തിൽ നിന്നും അതെങ്ങനെ പുറത്തായി?’ കെ.കെ രമ

Spread the love


സച്ചിൻ ദേവിന്റെ പോസ്റ്റ് വസ്തുതാപരമല്ലാത്തതും അങ്ങേയറ്റം മോശമാണെന്നും കെ കെ രമ എംഎൽഎ. വ്യത്യസ്ത സമയങ്ങളിൽ എടുത്ത ഫോട്ടോകൾ തെറ്റായ കൊടുത്തായിരുന്നു ഈ പ്രചാരണം. തന്റെ പരിക്ക് വ്യാജമാണെന്ന് പറയുന്നവർ ഈ സർക്കാരിനെ തന്നെ തള്ളിപ്പറയുന്നു എന്നും രമ വ്യക്തമാക്കി.

സർക്കാർ ആശുപത്രിയിൽ ആണ് താൻ ചികിത്സ തേടിയത്. രോഗി പറയുന്നത് പോലെ അല്ല അവിടെ ചികിത്സ നടത്തുന്നത്. ആ പ്രസ്താവനയിലൂടെ തന്നെയല്ല, മറിച്ച് സർക്കാർ സംവിധാനത്തെയാണ് ഗോവിന്ദൻ മാഷ് തള്ളിപ്പറഞ്ഞത് എന്നും എംഎൽഎ വ്യക്തമാക്കി. പ്രചരിക്കുന്നത് തന്റെ എക്സ് റേ ആണെങ്കിൽ അത് എങ്ങനെ പുറത്തു പോയി? സർക്കാർ സംവിധാനങ്ങളുടെ പക്കൽ ഉള്ള രേഖകൾ എങ്ങനെ പുറത്തായി എന്നത് പരിശോധിക്കണം. സർക്കാർ ആശുപത്രിയിൽ നിന്ന് രോഗവിവരങ്ങൾ പുറത്തുപോകുന്നുണ്ടോ ? അങ്ങനെയെങ്കിൽ അത് ഗുരുതരമായ പ്രശ്നമാണ്. ഇത് നേരത്തെ സ്പ്രിംഗ്ളറിലുൾപ്പടെ ആരോപണങ്ങൾ ഉയർന്നതാണ്.

അതേസമയം, താൻ നൽകിയ പരാതിയിൽ ഇതുവരെ കേസോ തന്റെ മൊഴിയോ എടുത്തിട്ടില്ല. പൊലീസ് സ്റ്റേഷനിൽ 10 തവണ എങ്കിലും കയറിയിറങ്ങി. എന്നിട്ടും നടപടി ഉണ്ടായില്ലായെന്നും രമ ആരോപിച്ചു. എന്നാൽ തന്നെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയെടുത്തു എന്നാണ് മാധ്യമങ്ങളിലൂടെ അറിയാൻ കഴിയുന്നതെന്നും രമ പറഞ്ഞു.

Published by:Vishnupriya S

First published:Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!