3 വർഷത്തിൽ അതിദാരിദ്ര്യം തുടച്ചുനീക്കും: എം വി ഗോവിന്ദൻ

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കുമെന്നും എല്ലാവര്‍ക്കും ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയും ജനകീയ പ്രതിരോധ ജാഥാ ക്യാപ്റ്റനുമായ എം വി ഗോവിന്ദൻ പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത്‌ ജാഥയുടെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത്‌ 0.7 ശതമാനമാണ്‌ അതിദാരിദ്ര്യം. യുപി, ഗുജറാത്ത്‌ എന്നിവിടങ്ങളിൽ അമ്പത്‌ ശതമാനത്തിലധികമാണ്‌ ദരിദ്രരുടെ എണ്ണം. കേരളത്തിലെ ദരിദ്രരായ 64,006 കുടുംബങ്ങളെ ദത്തെടുക്കാൻ തീരുമാനിച്ചു. അംബാനിയെയോ അദാനിയെയോ അല്ല, പാവപ്പെട്ടവന്റെ ജീവിതത്തിന്‌ വിലകൽപ്പിക്കുന്ന സർക്കാരാണ്‌ കേരളത്തിലേത്‌. ഇങ്ങനെ മൂന്നുവർഷത്തിൽ അതിദാരിദ്ര്യമുള്ളവർ ഇല്ലാത്ത രാജ്യത്തെ ഏകസംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മയെ ഫലപ്രദമായി നേരിട്ട സർക്കാരാണ്‌ കേരളത്തിലേത്‌. എൽഡിഎഫ്‌ സർക്കാരിന്റെ ഇതടക്കമുള്ള നേട്ടങ്ങളാണ്‌ സംസ്ഥാനത്താകെ ജാഥയുടെ സ്വീകരണ വേദികളിൽ ലക്ഷങ്ങളെ എത്തിച്ചത്‌.  അതേസമയം അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ആരുടെ കൂടെ നിൽക്കുന്നുവെന്ന ഉൽക്കണ്ഠയിലാണ്‌ സംസ്ഥാനത്തെ കോൺഗ്രസ്‌. അതിന്റെ ഭാഗമായി പുറത്തുപറയാൻ കൊള്ളാത്തതരത്തിൽ ഫ്യൂഡൽ ചട്ടമ്പികളുടെ പദപ്രയോഗം നടത്തുകയാണ്‌ അവർ.

സിപിഐ എമ്മിന്റെ ജാഥയിലേക്ക്‌ ലക്ഷങ്ങൾ ഒഴുകിയെത്തിയതിൽ അസൂയപൂണ്ട്‌ സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നേതാക്കൾക്കെതിരെയും വ്യാജവാർത്തകൾ പടച്ചുവിടുകയാണ്‌. ഇതിന്‌ മാധ്യമങ്ങളുടെ പിന്തുണയുമുണ്ട്. എന്നാൽ ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ജനങ്ങൾക്കായി നിലകൊള്ളുകയാണ്‌ ചെയ്തതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജാഥയ്ക്ക്‌ ജനകീയ വിജയം നൽകിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞായിരുന്നു ക്യാപ്റ്റൻ പ്രസംഗം അവസാനിപ്പിച്ചത്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!