Feature
oi-Ambili John
നടന്‍ ബാലയെ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലാണെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും നടന്‍ ജീവിതത്തിലേക്ക് തിരികെ എത്തി. ഇതിനിടയില്‍ ഗായകന്‍ എംജി ശ്രീകുമാറിനൊപ്പം പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച ബാലയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
ബാലയെ പറ്റിയും അടുത്തിടെ ഉണ്ടായ വിവാദങ്ങളെ കുറിച്ചുമൊക്കെ അഭിമുഖത്തില്‍ എംജി ശ്രീകുമാര്‍ ചോദിച്ചിരുന്നു. ആരെ വിശ്വസിക്കണമെന്ന് അറിയാത്തത് കൊണ്ടാണ് താന്‍ കേരളം ഉപേക്ഷിച്ച് പോകാന്‍ നോക്കിയതെന്നാണ് ചോദ്യങ്ങള്‍ക്ക് മറുപടിയായി ബാല പറയുന്നത്.
ബാല എന്തെങ്കിലും ടാറ്റു ചെയ്തിട്ടുണ്ടോ എന്നാണ് എംജി ചോദിച്ചത്. ഇല്ലെന്ന് നടന്‍ മറുപടി പറയുകയും ചെയ്തു. ‘ജീവിത പങ്കാളിയെ അസ്വസ്ഥപ്പെടുത്തുന്നില്ലെങ്കില്‍ ടാറ്റു അടിക്കുന്നത് ഒരു പ്രശ്‌നമല്ലെന്ന്’സ ബാല പറയുന്നു. തന്റെ സുഹൃത്തിന്റെ ജീവിതത്തിലുണ്ടായ ഒരു കഥയും നടന്‍ പങ്കുവെച്ചു.
എന്റെ ഒരു സുഹൃത്തിന് ടാറ്റു അടിക്കുന്നത് ഇഷ്ടമാണ്. അയാള്‍ ഭാര്യയെ നിര്‍ബന്ധിച്ചെങ്കിലും അവര്‍ക്കത് ഇഷ്ടമായിരുന്നില്ല. ഒടുവില്‍ അയാളുടെ ആഗ്രഹപ്രകാരം ചെറിയൊരു ടാറ്റു ചെയ്തു. ശരിക്കും അദ്ദേഹത്തിന് വലിയ സന്തോഷം നല്‍കിയ കാര്യമായിരുന്നു അത്. എന്നാല്‍ വേറൊരു കഥ പറയാം.
എന്റെ ഒരു അസിസ്റ്റന്റ് ടാറ്റു അടിച്ചു. എന്നിട്ട് വീട്ടിലേക്ക് പേയെങ്കിലും അവര്‍ തമ്മില്‍ വേര്‍പിരിയേണ്ടി വന്നു. ആ ടാറ്റു എന്തായിരുന്നു എന്നതല്ല, ആ ടാറ്റു അടിച്ചത് എവിടെയായിരുന്നു എന്നതാണ് പ്രശ്‌നമായത്.
മാറിടങ്ങളിലാണ് ആ ടാറ്റു ചെയ്തത്. ആരാ ഇത് ചെയ്തതെന്ന് ചോദ്യത്തിന് ഒരു ചേട്ടന്‍ ചെയ്തതാണെന്ന് പറഞ്ഞു. അവിടെ ടാറ്റു അടിക്കണമെങ്കില്‍ അതിനെ ബാലന്‍സ് ചെയ്യണമല്ലോ. നിന്റെ ശരീരത്ത് തൊടാതെ അവനെങ്ങനെ ടാറ്റു ചെയ്യും എന്നായി അമ്മായിയമ്മ. അത്രയും ആ ചെക്കന്‍ വിചാരിച്ചിരുന്നില്ല. ഒടുവില്‍ രണ്ട് പേര്‍ക്കും പിരിയേണ്ടി വന്നുവെന്നും ബാല പറയുന്നു.
എന്ത് ചെയ്താലും ദൈവം കൊടുത്തോളും എന്നേ പറയാറുള്ളു. നമ്മുടെ മനസ് ശുദ്ധമാണെങ്കില്‍ ദൈവം വന്ന് കാത്തോളും. അതുപോലെ നല്ലയാളുകളുടെ മനസ് വേദനിപ്പിച്ചാലും ദൈവം കൊടുക്കുമെന്നും’, ബാല പറയുന്നു.
കേരളം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് പോവുകയാണെന്ന് പറഞ്ഞത് ചതിക്കപ്പെട്ടത് കൊണ്ടാണെന്നാണ് ബാല പറയുന്നത്. ‘പച്ചയ്ക്ക് എന്റെ മുതുകില്‍ കുത്തി. ഒരു മനുഷ്യനെ ചതിക്കാന്‍ പാടില്ലാത്തത് പോലെയാണ് എന്നെ ചതിച്ചത്. പണത്തിന് പേരിലല്ല. ആളുടെ പേരൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. എല്ലാവര്‍ക്കും അറിയാവുന്ന ആളാണ്.
എട്ട് മാസത്തോളം കൂടെ നിന്ന് അയാളുടെ ആവശ്യങ്ങളൊക്കെ എന്നെ കൊണ്ട് നടത്തിച്ചതിന് ശേഷമാണ് അദ്ദേഹം എന്നെ ചതിക്കുകയാണെന്ന് അറിഞ്ഞത്. നമുക്ക് ചതിക്കണമെങ്കില്‍ മുന്നിലൂടെയാവാം. പിന്നീലൂടെ ചെയ്യരുത്. അത് വിശ്വാസ വഞ്ചനയാണ്. ആരെ വിശ്വസിക്കണം, ആരെ വിശ്വസിക്കരുത് എന്ന് എനിക്ക് കണ്‍ഫ്യൂഷനായി പോയി. അതുകൊണ്ടാണ് ഞാന്‍ പോകാമെന്ന് വിചാരിച്ചത്.
ഇത്രയും കാലം പറ്റിക്കപ്പെട്ടിട്ടും ബാല മണ്ടനായിരുന്നോ എന്ന എംജിയുടെ ചോദ്യത്തിന് അഭിമുഖത്തിന് ശേഷം മറുപടി തരാമെന്നാണ് ബാല പറയുന്നത്. അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും ആരെ കുറിച്ചാണ് പറയുന്നതെന്ന്. അദ്ദേഹം നിങ്ങളുടെയും സുഹൃത്താണെന്ന് ചിലപ്പോള്‍ പറഞ്ഞേക്കും. ഇത് സിനിമയാണോ അതോ ജീവിതമാണോ എന്നും നിങ്ങള്‍ ചോദിച്ചേക്കുമെന്നും ബാല പറയുന്നു.
ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയാണ് ബാലയുടേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. ഉണ്ണി മുകുന്ദന്‍ പ്രധാന റോളിലെത്തിയ ചിത്രത്തില്‍ കോമഡി വേഷമാണ് ബാല അവതരിപ്പിച്ചത്. ഇതിന് പിന്നാലെ പലതരം ആരോപണങ്ങളുമായി വന്ന നടന്‍ വലിയ വിവാദങ്ങളിലാണ് കുടുങ്ങിയത്.
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
Actor Bala Opens Up About His View Of Tattoo And Personal Experience Goes Viral
Story first published: Sunday, March 19, 2023, 8:55 [IST]