‘റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാം’;തലശ്ശേരി ആർച്ച് ബിഷപ്പ്

Spread the love


Thank you for reading this post, don't forget to subscribe!

കണ്ണൂർ: റബ്ബർ വില വർധിപ്പിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്ന് തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പ്രതികരണം.

കേന്ദ്രസർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ ബിജെപിയ്ക്ക് തെരഞ്ഞെടുപ്പി ൽ സഹായം സഹായം നൽകുമെന്ന് ആർച്ച് ബിഷപ്പ്. കേരളത്തിൽ ഒരു എം.പിപോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു.

Also Read-‘140 കോടി ഇന്ത്യക്കാരുടെ പിന്തുണയുണ്ടെന്ന മോദിയുടെ പ്രചാരണം പരിഹാസ്യം; കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 37% മാത്രമാണ് ബിജെപിയ്ക്ക് വോട്ട് ‘; യെച്ചൂരി

കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണമെന്നും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.

Published by:Jayesh Krishnan

First published:Source link

Facebook Comments Box
error: Content is protected !!