അപ്പീല്‍ പോകണമെങ്കില്‍ 50 കോടി കെട്ടണം; പിഴയില്‍ നട്ടംതിരിഞ്ഞ് കോര്‍പ്പറേഷന്‍, സര്‍ക്കാര്‍ സഹായം

Spread the love


Thank you for reading this post, don't forget to subscribe!

Ernakulam

oi-Swaroop TK

കൊച്ചി: ബ്രഹ്മപുരം തീപിടിത്തിത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ 100 കോടി രൂപ പിഴ ചുമത്തിയത് കൊച്ചി കോര്‍പ്പറേഷമെ സംബന്ധിച്ച് കനത്ത പ്രഹരമാണ് സൃഷ്ടിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കൊച്ചി കോര്‍പ്പറേഷനെ സംബന്ധിച്ച് പിഴയടക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കത്തിയതിന് പിന്നാലെ വലിയ വിലയാണ് കൊച്ചി കോര്‍പ്പറേഷന് നല്‍കേണ്ടി വന്നത്. ഇപ്പോള്‍ പിഴ അടക്കാന്‍ സര്‍ക്കാര്‍ സഹായം അനിവാര്യമാണ്.

കൊച്ചി കോര്‍പ്പറേഷനെതിരെ ഇതിന് മുമ്പും ഹരിത ട്രൈബ്യൂണല്‍ കടുത്ത നടപടി സ്വീകരിച്ചിട്ടുണ്ട്. ബ്രഹ്മപുരം സംബന്ധിച്ച് ഹര്‍ജികളുടെ പശ്ചാത്തലത്തില്‍ 2019ല്‍ ആണ് ഹരിത ട്രൈബ്യൂണല്‍ സംഘം പരിസരം പരിശോധിക്കുന്നത്. അന്ന് മലിന ജലം കടമ്പ്രയാറിലേക്ക് ഒഴുകാതിരിക്കാന്‍ ലീച്ചെന്റ് പ്ലാന്റ് നിര്‍മ്മിക്കണമെന്നും ഫയര്‍ ഹൈഡ്രേറ്റുകള്‍ സ്ഥാപിക്കണമെന്നും വിന്‍ഡോ കമ്പോസ്റ്റ് സംവിധാനങ്ങള്‍ നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

ഭൂകമ്പം നാശം വിതച്ച തുര്‍ക്കിക്ക് കേരളത്തിന്റെ സഹായം; 10 കോടി അനുവദിച്ചു

എന്നാല്‍ ഇതൊന്നും പാലിക്കാത്തതിനെ തുടര്‍ന്ന് ഹരിത ട്രൈബ്യൂണല്‍ രണ്ട് കോടി രൂപ പിഴ ചുമത്തിയിരുന്നു. അതില്‍ ഒരു കോടി രൂപ കെട്ടിവച്ച ശേഷം അപ്പീല്‍ പോയി സ്‌റ്റേ നേടുകയായിരുന്നു. കൂടാതെ ബ്രഹ്മപുരത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാകാത്തതിനാല്‍ 2021 ജനുവരിയില്‍ 14 കോടിയോളം വീണ്ടും പിഴ ചുമത്തിയിരുന്നു. മാര്‍ച്ച് 9ന് ഇടക്കാല വിധിയില്‍ കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങുകയായിരുന്നു.

ചായ പ്രേമികളെ ഇതിലേ….; പരിചയപ്പെടാം രുചിയേറിയ വ്യത്യസ്തമായ ചായകള്‍

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്‌റ്റേ വാങ്ങുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഹൈക്കോടതി കോര്‍പ്പറേഷന്റെ നടപടികളില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട് അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കേണ്ടി വരും. അപ്പീല്‍ പോകണമെങ്കില്‍ പിഴത്തുകയുടെ 50 ശതമാനം കെട്ടിവയ്ക്കണം. അതു തന്നെ 50 കോടി രൂപ വരും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൊച്ചി കോര്‍പ്പറേഷനെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് സര്‍ക്കാര്‍ സഹായം അനിവാര്യമാണ്.

മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതി വഴി കെഎസ്‌ഐഡിസി ഇതുവരെ നൽകിയത് 101 കോടി രൂപ

അതേസമയം, ബ്രഹ്മപുരത്ത് തീര്‍ അണച്ചെങ്കിലും അഗ്നിശമന സേന നിലയുറപ്പിച്ചിട്ടുണ്ട്. തീ അണഞ്ഞ ഭാഗങ്ങളില്‍ വീണ്ടും തീയും പുകയും വമിക്കാനുള്ള സാധ്യതയുള്ളതിനാലാണ് നിരന്തര നിരീക്ഷണം നടത്തുന്നത്. ഏതു സമയത്തും ഉപയോഗത്തിനെടുക്കാവുന്ന തരത്തില്‍ അഗ്നിശമന ഉപകരണങ്ങള്‍ സജ്ജമായിരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീ അണച്ച കൂനകളില്‍ ചെറിയ രീതിയില്‍ പോലും പുക ഉയരുന്നുണ്ടെങ്കില്‍ കണ്ടെത്താന്‍ പട്രോളിംഗ് സംഘം രംഗത്തുണ്ട്. കൂടാതെ മാലിന്യക്കൂനയിലെ കനലുകള്‍ കണ്ടെത്തുന്നതിന് തെര്‍മല്‍ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കും.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

Brahmapuram fire: Green Tribunal fine of Rs 100 crore was a heavy blow to Corporation

Story first published: Sunday, March 19, 2023, 9:03 [IST]



Source link

Facebook Comments Box
error: Content is protected !!