കോഴിക്കോട് > കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും ,,കെ സുരേന്ദ്രന്റെയും പേരിലെ ഇനീഷ്യൽ മാത്രമല്ല രാഷ്ട്രീയ മനസ്സും ഒന്നാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇരുവരുടെയും പ്രസ്താവനകൾ ഒറ്റനോട്ടത്തിൽ വേർതിരിച്ചുകാണാനാവില്ല. കേരളത്തിലെ സർക്കാറിനെ വലിച്ചുതാഴെയിടുമെന്ന് ബിജെപി പ്രസിഡന്റ് പറഞ്ഞതിനു പിന്നാലെയാണ് വിമോചനസമരം കൊണ്ടുവരുമെന്ന് കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചത്.
ബിജെപി സംസ്ഥാന പ്രസിഡന്റിനേക്കാൾ നന്നായി താൻ ശാഖക്ക് കാവൽ നിൽക്കുമെന്ന് പറഞ്ഞ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നിലപാടുകളെ കോൺഗ്രസിലുള്ളവർപോലും സ്വീകരിക്കുന്നില്ല. മതനിരപേക്ഷ മനസ്സുകൾ ഭൂരിപക്ഷമുള്ള കോൺഗ്രസിനെ ഇവർ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്. ആരോപണങ്ങൾക്ക് രാഷ്‌ട്രീയമായി മറുപടി പറയാൻ കഴിയാത്തതിനാലാണ് വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്നും രാഷ്ട്രീയത്തെ രാഷ്ട്രീയംകൊണ്ട് നേരിടുന്നതിൽ കോൺഗ്രസ് നേതൃത്വം ദുർബലരാണെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ