ഇടുക്കി ബൈസൺവാലിക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു :ഒരാൾക്ക് ഗുരുതര പരിക്ക് :മരിച്ചത് തമിഴ്നാട് തേനി സ്വദേശി
ബൈസൺവാലി അംമ്പുകടപടിക്ക് സമീപം ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് തമിഴ്നാട് തേനി സ്വദേശിയായ യുവാവ് മരണപ്പെട്ടു.
തേനി സ്വദേശി ശശികുമാർ 22 ആണ് മരിച്ചത്.
കൂടെ ഉണ്ടായിരുന്ന ദിനേശിന് ഗുരുതപരിക്കേറ്റു.
ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. ഗ്യാപ് റോഡ് ഇറക്കമിറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്ക് റോഡരികിൽ മറിയുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം.
ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ ഇരുവരെയും അടിമാലി താലൂക്ക് ഹോസ്പിറ്റൽ എത്തിച്ചെങ്കിലും ശശികുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല….മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും
Facebook Comments Box