കൊച്ചി: റബർ വില ഉയർത്തിയാൽ ബിജെപി ക്ക് വോട്ട് ചെയ്യുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പരാമർശം വൈകാരിക പ്രകടനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രദേശത്തെ റബ്ബർ കർഷകരുടെ വികാരമാണ് പറഞ്ഞത്. അതിന്റെ പേരിൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ പാടില്ലെന്നും സതീശൻ പറഞ്ഞു.
രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആർഎസ്എസ് ഭീഷണിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
റബർവില 300 രൂപയാക്കിയാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്നും കേരളത്തിൽ നിന്ന് എംപി ഇല്ലാ എന്ന വിഷമം കുടിയേറ്റ ജനത പരിഹരിക്കുമെന്നുമായിരുന്നു ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസംഗം. ഇന്നലെ നടത്തിയ പ്രസംഗം രാഷ്ട്രീയ ചർച്ചയായ ശേഷവും ആർച്ച് ബിഷപ്പ് നിലപാട് ആവർത്തിച്ചു. റബർ വിലയിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും മാർ ജോസഫ് പാംപ്ലാനി വിമർശിക്കുകയും ചെയ്തു.
ബിഷപ്പിന്റെ പ്രസ്താവന പരിഗണിക്കപ്പെടേണ്ടതാണെന്നും കർഷക പ്രതിനിധികളുമായി ചർച്ച നടത്തുമെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ ഇടപെടല്‍ ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.