‘ദീദീ എന്നാണ് സോനുവിനെ ഞാൻ ആദ്യം വിളിച്ചിരുന്നത്, ബഷീർ കാരണം പേര് വിളിക്കാൻ തുടങ്ങി’; സുഹാനയെ കുറിച്ച് മഷൂറ!

Spread the love


Feature

oi-Ranjina P Mathew

|

ബഷീർ ബഷിയേയും കുടുംബത്തേയും കുറിച്ച് സോഷ്യൽ‌മീഡിയയിൽ സജീവമായ ആളുകളോട് പ്രത്യേകം പറയേണ്ടതില്ല. ബി​ഗ് ബോസ് താരമായ ബഷീർ ബഷി തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ ഏറെയും പങ്കുവെക്കുന്നത് യുട്യൂബ് ചാനൽ വഴിയാണ്.

ബഷീർ ബഷിക്കും രണ്ട് ഭാര്യമാർക്കും മൂന്ന് മക്കൾക്കും പ്രത്യേകം പ്രത്യേകം യുട്യൂബ് ചാനലുണ്ട്. അതിൽ ബഷീറിനും രണ്ടാം ഭാര്യ മഷൂറയ്ക്കും പത്ത് ലക്ഷം സബ്സ്ക്രൈഴ്സുണ്ട്.

ഒന്നാം ഭാര്യ സുഹാന യുട്യൂബിൽ വൺ മില്യൺ അടിക്കാൻ ഇനി വളരെ കുറച്ച് സബസ്ക്രൈബഴ്സിനെ കൂടി ലഭിച്ചാൽ മതി. ഹേറ്റേഴ്സ് കൂടുതലായിരുന്നു തുടക്ക കാലഘട്ടത്തിൽ ബഷീറിന്.

കാരണം രണ്ട് സ്ത്രീകളെ വിവാ​ഹം കഴിപ്പിച്ച് ഒപ്പം താമസിപ്പിക്കുന്നുവെന്നതായിരുന്നു. പൊതുവെ കേരളത്തിൽ വളരെ വിരളമായി മാത്രമാണ് ആളുകൾ രണ്ട് വിവാഹം ചെയ്തിട്ടും ആ രണ്ട് ജീവിത പങ്കാളികൾക്കൊപ്പവും ഒരു വീട്ടിൽ താമസിക്കുന്നത്.

ആദ്യ ഭാര്യ സുഹാനയുടെ പൂർണ്ണ സമ്മതത്തോടെയാണ് താൻ രണ്ടാമതും വിവാ​ഹിതനായതെന്ന് പലപ്പോഴായി ബഷീർ പറഞ്ഞിട്ടുണ്ട്. രണ്ട് കുഞ്ഞുങ്ങളും പിറന്നശേഷമായിരുന്നു മഷൂറയുമായുള്ള ബഷീറിന്റെ വിവാ​ഹം.

രണ്ടാം വിവാഹത്തിന് ശേഷമാണ് ബഷീർ ബി​ഗ് ബോസ് ആദ്യ സീസണിൽ മത്സരാർഥിയായി എത്തിയത്.

Also Read: ഗോപി സുന്ദറിനൊപ്പം പോയപ്പോഴാണ് ഇതൊക്കെ പഠിച്ചത്; വേര്‍പിരിയാന്‍ കാരണം ഒരു കണ്‍ഫ്യൂഷനെന്ന് അഭയ

അവിടെ വെച്ച് വെളിപ്പെടുത്തിയപ്പോഴാണ് പലരും ബഷീറിന് രണ്ട് ഭാര്യമാരുണ്ടെന്ന കാര്യം അറിയുന്നത്. ഭാര്യമാർക്കൊപ്പമുള്ള ബഷീറിന്റെ വീഡിയോകൾക്കെല്ലാം വലിയ രീതിയിലാണ് ഡീ​ഗ്രേഡിങ് നടക്കാറുള്ളത്.

എന്നാൽ അതൊന്നും കാര്യമായി എടുക്കാതെ സന്തോഷകരമായി ജീവിക്കുകയാണ് ബഷീറും കുടും​ബവും. അടുത്തിടെയാണ് ബഷീറിനും രണ്ടാം ഭാര്യ മഷൂറയ്ക്കും ആദ്യത്തെ കൺമണിയായി ആൺകുഞ്ഞ് പിറന്നത്. മുഹമ്മദ് എബ്രാൻ ബഷീർ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് കുടുംബം മുഴുവൻ. ഇപ്പോഴിത ആദ്യ ഭാര്യ സുഹാനയുടെ പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് കുടുംബം.

എബ്രുവിന്റെ വരവിന് ശേഷമുള്ള ബഷീറിന്റെ കുടുംബത്തിലെ ആദ്യത്തെ പിറന്നാൾ ആഘോഷമാണ് സോനുവിന്റേത്. അതുകൊണ്ട് തന്നെ കുടുംബാം​ഗങ്ങളെല്ലാം ഒത്തുകൂടിയിരുന്നു. സോനുവിന്റെ പിറന്നാൾ ദിവസം വീട്ടിൽ ഒരു പെരുന്നാൾ പോലെയായിരുന്നു.

കുടുംബത്തിൽ നിന്നും ഒരുപാട് പേർ വന്നിരുന്നു പരിപാടിയിൽ പങ്കെടുക്കാനെന്നാണ് ബഷീർ പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ പങ്കുവെച്ച് പറഞ്ഞത്.

പർപ്പിൾ നിറത്തിലുള്ള കേക്കാണ് സോനുവിനായി പിറന്നാൾ ദിനത്തിൽ ഓർഡർ ചെയ്ത് വരുത്തിയത്. സോനുവിന്റെ പിറന്നാൾ വസ്ത്രവും പർപ്പിൾ നിറത്തിലുള്ളതായിരുന്നു.

ബഷീർ തന്നെയാണ് വസ്ത്രം സോനുവിന് സെലക്ട് ചെയ്ത് കൊടുത്തത്. മഷൂറയും സോനുവിന്റെ മകൾ‌ സുനൈനയും ഓരോ പാറ്റേണിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്.

സോനുവിനെ താൻ തുടക്കകാലത്ത് ദീദീ എന്നാണ് വിളിച്ചിരുന്നതെന്നും പിന്നീട് ബഷീർ വിളിക്കുന്നത് കേട്ട് സോനുവെന്ന് വിളിക്കാൻ തുടങ്ങുകയായിരുന്നുവെന്നും മഷൂറ പിറന്നാൾ ദിനത്തിൽ പറഞ്ഞത്.

Also Read: ധനുഷ് വീണ്ടും വിവാഹിതനാവുന്നു, വധു നടി മീന! രണ്ടാളും ചെറുപ്പമാണ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍

ഇത്തവണ പിറന്നാൾ സമ്മാനമായി ബഷീർ സുഹാനയ്ക്ക് നൽകിയത് സുഹാനയുടെ ആ​​ഗ്രഹപ്രകാരം സ്വർണ്ണ കമ്മലാണ്. ഒരു വിധം എല്ലാ മോഡൽ ആഭരണങ്ങളും താൻ തന്റെ രണ്ട് ഭാര്യമാർക്കും മേടിച്ച് കൊടുത്തിട്ടുണ്ടെന്നും കമ്മൽ സോനുവിന്റെ ആ​ഗ്രഹമാണെന്നും അതിനാലാണ് അത് തന്നെ വാങ്ങിയതെന്നുമാണ് ബഷീർ വീഡിയോയിൽ പറയുന്നുണ്ട്.

തന്റെ സമ്മാനം മകൻ എബ്രുവാണെന്നാണ് മഷൂറ സോനുവിനോട് പറഞ്ഞത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് സോനുവിന് പിറന്നാൾ ആശംസിച്ച് എത്തിയത്.

ബഷീറിന്റെ ഐശ്വര്യം ആദ്യ ഭാര്യ സുഹാനയാണെന്നാണ് ആരാധകർ എപ്പോഴും പറയാറുള്ളത്. ബഷീറിനെ വിവാഹം ചെയ്ത ശേഷമാണ് സുഹാന മുസ്ലീം മതത്തിലേക്ക് ചേർന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Bigg Boss Malayalam Fame Basheer Bashi And Family Celebrated His First Wife Suhana Birthday-Read In Malayalam

Story first published: Sunday, March 19, 2023, 21:54 [IST]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!