ഇവിടെ ഇങ്ങനെ നടക്കുമോ 
; ചോദ്യമുന്നയിച്ച്‌ ശശി തരൂർ

Spread the love



Thank you for reading this post, don't forget to subscribe!


ന്യൂഡൽഹി

പ്രധാന ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് ഒരാൾ ഇന്ത്യയിൽ തലവനാകുമോ എന്ന ചോദ്യവുമായി ശശി തരൂർ. ഋഷി സുനക്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായത്‌ പരാമർശിച്ചാണ്‌ തരൂരിന്റെ ട്വീറ്റ്‌. ഋഷി സുനകിന്റെ കയറ്റം ആഘോഷിക്കുമ്പോൾ, നമുക്ക് സത്യസന്ധമായി ചോദിക്കാം: അത് ഇവിടെ (ഇന്ത്യയിൽ) നടക്കുമോയെന്നും തരൂർ ട്വീറ്റ് ചെയ്തു. 

മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ പി ചിദംബരവും സമാനമായ അഭിപ്രായം പങ്കുവച്ചിരുന്നു. എന്നാൽ, ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ളവർ  രാഷ്ട്രപതിയും മുഖ്യമന്ത്രിമാരും ആയിട്ടുണ്ടെന്നും മറ്റൊരു രാജ്യത്തിൽനിന്ന്‌ പാഠം പഠിക്കേണ്ട കാര്യമില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്‌ പ്രതികരിച്ചു. സിഖ്‌ വിഭാഗത്തിൽനിന്നുള്ള മൻ മോഹൻസിങ്‌ പ്രധാനമന്ത്രിയായത്‌ തരൂരടക്കമുള്ളവർ മറന്നെന്ന്‌ ട്വിറ്ററിൽ നിരവധിപ്പേർ പ്രതികരിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!