എണ്ണ ചോർച്ച: കുവൈറ്റ് ഓയിൽകമ്പനി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

Spread the love



Thank you for reading this post, don't forget to subscribe!

കുവൈറ്റ് സിറ്റി>  കുവൈറ്റിന്റെ  പടിഞ്ഞാറൻ ഭാഗത്ത് ഇന്ന് ഉണ്ടായ എണ്ണ ചോർച്ചയെ തുടർന്ന്  കുവൈറ്റ് ഓയിൽ കമ്പനി, രാജ്യത്തെ ഓയിൽ മേഖലയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കമ്പനിയുടെ  ഔദ്യോഗിക വക്താവും അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ഖുസെ അൽ-അമറാണ് ഔദ്യോഗികമായി അറിയിച്ചത്.

അപകടത്തിൽ ആളപായങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും വിഷ വാതകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും  അദ്ദേഹം പറഞ്ഞു. ഓയിൽ ചോർച്ച കുവൈറ്റ് ഓയിൽ കമ്പനിയുടെ ഉൽപ്പാദനത്തെ ബാധിച്ചിട്ടില്ലെന്നും അൽ-അമെർ സ്ഥിരീകരിച്ചു. കുവൈത്ത്  ഓയിൽ കമ്പനിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ   ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചതായും  സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. 


 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!