സെല്‍ഫിയില്‍ അംബേദ്കറും ഗാന്ധിജിയും ചെഗുവേരയും നെഹ്‌റുവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Spread the love


Thank you for reading this post, don't forget to subscribe!

ഇന്ത്യന്‍ ഭരണഘടാന ശില്‍പി ബി ആര്‍ അംബേദ്കറും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും മദര്‍തെരേസയുമൊക്കെ സെല്‍ഫിയിലെത്തിയാല്‍ എങ്ങനെയുണ്ടാകും. നാമെല്ലാം മനസില്‍ ഒരുപാടാഗ്രഹിച്ച ഒന്നായിരിക്കാം ചിലപ്പോഴത്. എന്നാല്‍ നമ്മുടെ ആ ആഗ്രഹം നേരിട്ട് മുന്നില്‍ കണ്ടാലോ. അത്തരമൊരു കൗതുകകരമായ കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത് .

ആര്‍ട്ടിസ്റ്റായ ജ്യോ ജോണ്‍ മുള്ളൂറാണ് ഈ സെല്‍ഫിക്ക് പിന്നില്‍.ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിന്‍ജന്‍സ് (എ.ഐ) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രമുഖരായ വ്യക്തികളുടെ ‘ സെല്‍ഫി’കള്‍ അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്.’എന്റെ പഴയ ഹാര്‍ഡ് ഡ്രൈവ് വീണ്ടെടുത്തപ്പോള്‍, പഴയകാല സുഹൃത്തുക്കള്‍ എനിക്ക് അയച്ചുതന്ന സെല്‍ഫികളുടെ ഒരു നിധിശേഖരം തന്നെ എനിക്ക് ലഭിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രശസ്ത വ്യക്തികള്‍ സെല്‍ഫി എടുക്കുന്ന ചിത്രങ്ങളുടെ ഒരു പരമ്പര പോസ്റ്റ് ചെയ്തിരിക്കുന്നത്.ആയിരക്കണക്കിന് പേരാണ് ചിത്രങ്ങള്‍ ഷെയര്‍ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ അതി ഗംഭീരം എന്ന് പലരും കമന്റ് ചെയ്തു

മഹാത്മാഗാന്ധി, ബി ആര്‍ അംബേദ്കര്‍, മദര്‍ തെരേസ, എല്‍വിസ് പ്രെസ്ലി,  ജോസഫ് സ്റ്റാലിന്‍, മുന്‍ യുഎസ് പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍, ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ജമൈക്കന്‍ ഗായകന്‍ ബോബ് മാര്‍ലി, ചെ ഗുവേര എന്നിവരുടെയും സെല്‍ഫികള്‍ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!