ഭഗത് സിംഗിന്റെയും കൂട്ടരുടെയും ഐതിഹാസിക ചരിത്രം ഏവർക്കും പ്രചോദനം: മുഖ്യമന്ത്രി

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> ഭഗത്‌ സിംഗ്, സുഖ്‌ദേവ്, രാജ്‌ഗുരു എന്നീ വിപ്ലവകാരികളുടെ ഐതിഹാസിക ചരിത്രം ഏവർക്കും പ്രചോദനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യം ലോക സാമ്രാജ്യത്വ വ്യവസ്ഥയുടെ ഭാഗമാണെന്ന് വിലയിരുത്തിയ ഇവർ ദേശീയപ്രസ്ഥാനത്തിലെ വിപ്ലവധാരയ്ക്ക് തുടക്കമിട്ടവരാണ്. സ്വാതന്ത്ര്യമെന്നാൽ അസമത്വത്തിൽ നിന്നും മുതലാളിത്ത ചൂഷണത്തിൽ നിന്നുമുള്ള വിമോചനമാണെന്നറിയുന്ന ഏവർക്കും വലിയ പ്രചോദനമാണ് ഈ വിപ്ലവകാരികളുടെ ഉജ്വല സ്‌മരണകളെന്ന് മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഈ വിമോചന വിപ്ലവധാരയോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഈ പാരമ്പര്യത്തെ വളച്ചൊടിച്ചു ഭഗത് സിംഗിനെ തങ്ങളുടെ ചരിത്ര നായകനാക്കി മാറ്റാൻ വലതുപക്ഷ പാർട്ടികൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ദേശീയപ്രസ്ഥാനത്തെ ഒറ്റുകൊടുത്ത വർഗീയ ശക്തികൾ ഇതിനു മുന്നിൽ നിൽക്കുന്നുവെന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കുറിച്ചു.

ഫെയ്‌സ്‌ബുക്ക് കുറിപ്പ്

ഭഗത്‌ സിംഗ്, സുഖ്‌ദേവ്, രാജ്‌ഗുരു എന്നീ വിപ്ലവകാരികളുടെ രക്തസാക്ഷി ദിനമാണിന്ന്. ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യം ലോക സാമ്രാജ്യത്വ വ്യവസ്ഥയുടെ ഭാഗമാണെന്ന് വിലയിരുത്തിയ ഇവർ ദേശീയപ്രസ്ഥാനത്തിലെ വിപ്ലവധാരയ്ക്ക് തുടക്കമിട്ടവരാണ്. സ്വാതന്ത്ര്യമെന്നാൽ അസമത്വത്തിൽ നിന്നും മുതലാളിത്ത ചൂഷണത്തിൽ നിന്നുമുള്ള വിമോചനമാണെന്നറിയുന്ന ഏവർക്കും വലിയ പ്രചോദനമാണ് ഈ വിപ്ലവകാരികളുടെ ഉജ്വല സ്‌മരണകൾ.

ഇന്ത്യൻ കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനവും ഈ വിമോചന വിപ്ലവധാരയോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഈ പാരമ്പര്യത്തെ വളച്ചൊടിച്ചു ഭഗത് സിംഗിനെ തങ്ങളുടെ ചരിത്ര നായകനാക്കി മാറ്റാൻ വലതുപക്ഷ പാർട്ടികൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ദേശീയപ്രസ്ഥാനത്തെ ഒറ്റുകൊടുത്ത വർഗീയ ശക്തികൾ ഇതിനു മുന്നിൽ നിൽക്കുന്നുവെന്നത് പരിഹാസ്യമാണ്.

കേന്ദ്രസർക്കാർ പിന്തുടരുന്ന നവലിബറൽ സാമ്പത്തിക നയങ്ങൾ ജനജീവിതം കൂടുതൽ ദുരിതമാക്കുന്നു. ഇതിനെതിരെ ഉയർന്നുവരുന്ന ജനകീയമുന്നേറ്റങ്ങളെ ഭിന്നിപ്പിക്കാൻ പ്രയത്നിക്കുകയാണ് വർഗീയ ശക്തികൾ. ഈ ധ്രുവീകരണ ശ്രമങ്ങളെ ഇന്ത്യൻ ജനത ചെറുത്തു നിൽക്കുക തന്നെ ചെയ്യും. ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവരുടെ ഐതിഹാസിക ചരിത്രം ഇതിന് ഊർജം പകരും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!