കോഴിക്കോട്‌ വനിതാ ഫുട്‌ബോൾ താരങ്ങൾക്ക്‌ നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

Spread the love



Thank you for reading this post, don't forget to subscribe!

കോഴിക്കോട് > ഗോകുലം കേരള എഫ്സി വനിതാ ടീമംഗങ്ങളായ വിദേശ താരങ്ങൾക്ക് നേരെ നഗരത്തിൽ മദ്യപാനിയുടെ അക്രമം. ബിയർ കുപ്പികൊണ്ടുള്ള ഏറിൽ രണ്ട് പേരുടെ കാലിന് ചെറിയ മുറിവേറ്റു. പ്രതി മുണ്ടിക്കൽ താഴം സ്വദേശി അരുൺകുമാറിനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വ വൈകിട്ട് ആറോടെയാണ് സംഭവം. കെനിയ സ്വദേശിനിയായ ബർത്ത, ഘാനയിൽ നിന്നുള്ള വിവിയൻ കൊനോരു അഡ്ജ, ബിയാട്രിക്സ് എന്നിവർ പരിശീലനം കഴിഞ്ഞ് കോർപറേഷൻ സ്റ്റേഡിയത്തിന് പുറത്ത് വാഹനം കാത്തു നിൽക്കുകയായിരുന്നു. സമീപത്ത് മദ്യലഹരിയിൽ നിൽക്കുകയായിരുന്നു അരുൺകുമാർ. പ്രകോപനം കൂടാതെ ഇവരെ എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബർത്തയ്ക്കും ബിയാട്രിക്സിനുമാണ് പരിക്കേറ്റത്. ചോദ്യം ചെയ്ത വിവിയന്റെ മുടി പിടിച്ച് വലിച്ചതായും പരാതിയുണ്ട്. പരിക്കേറ്റവർ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. അരുൺകുമാർ കോർപറേഷൻ ജീവനക്കാരനാണ്.



Source link

Facebook Comments Box
error: Content is protected !!