ആവശ്യ സമയത്ത് ഉടൻ പണം; 1 വർഷത്തിനിടെ നാല് ലക്ഷം രൂപ നേടി തരുന്ന ഹ്രസ്വകാല ചിട്ടി; നോക്കുന്നോ?

Spread the love


Thank you for reading this post, don't forget to subscribe!

ഹ്രസ്വകാല ചിട്ടികൾ

വേ​ഗത്തിലുള്ള പണ സമാഹരണത്തിന് ഹ്രസ്വകാല ചിട്ടികളാണ് അനുയോജ്യം. ചിട്ടി തുക പെട്ടന്ന് ആവശ്യമുള്ളവർക്ക് 25-60 മാസം കാലാവധിയുള്ള ഹ്രസ്വകാല ചിട്ടികൾ ചേരാം. പരമാവധി കിഴിവിൽ ലേലം വിളിച്ചെടുക്കാൻ കൂടുതൽ ഉപഭോക്താക്കളില്ലാത്തതിനാൽ വേ​ഗത്തിൽ ലേലം ആരംഭിക്കുകയും ആവശ്യമായ തുകയ്ക്ക് ലേലം വിളിച്ചെടുക്കാനും സാധിക്കും. ഇതിനാൽ വായ്പയേക്കാൾ ​ഗുണകരമായി ഉപയോ​ഗിക്കാൻ സാധിക്കുമെന്നതാണ് ഹ്രസ്വകാല ചിട്ടികളുടെ ​ഗുണം. ഈ ​ഗണത്തിൽപ്പെടുന്ന 5 ലക്ഷം രൂപയുടെ ചിട്ടിയാണ് ചുവടെ വിശദമാക്കുന്നത്. 

Also Read: കയ്യിൽ എൽഐസി പോളിസിയുണ്ടോ? ചിട്ടി തുക കൈപ്പറ്റാൻ ജാമ്യമായി പോളിസി മതി; അറിയാം ഈ എളുപ്പ വഴി

5 ലക്ഷത്തിന്റെ ചിട്ടി

12,500 രൂപ മാസ അടവുള്ള 40 മാസം കാലാവധിയുള്ള 5 ലക്ഷത്തിന്റെ റെ​ഗുലർ ചിട്ടിയാണിത്. 3 വര്‍ഷവും 4 മാസവുമാണ് ചിട്ടിയുടെ കാലാവധി. പെട്ടന്ന ലേലം വിളിക്കാൻ സാധിക്കുമെന്നതാണ് ഇവയുടെ പ്രത്യേകത. 30 ശതമാനം കിഴിവിലാണ് ചിട്ടി പരമാവധി താഴ്ന്ന് പോവുക. ഈ മാസങ്ങളിൽ 9,375 രൂപ ചിട്ടിയിലേക്ക് അടച്ചാൽ മതിയാകും.

1.50 ലക്ഷം രൂപവരെയാണ് ചിട്ടിയിൽ താഴ്ത്തി വിളിക്കാൻ സാധിക്കുക. ഹ്രസ്വകാല ചിട്ടിയായതിനാൽ അധികം മാസം പരമാവധി ലേല കിഴിവിൽ ചിട്ടി വിളിക്കാൻ ആളുണ്ടാകില്ല. 

ആവശ്യക്കാരുടെ എണ്ണത്തിന് അനുസരിച്ച് 3 മാസം വരെ പരമാവധി ലേല കിഴിവിൽ ചിട്ടി വിളിച്ചെടുക്കാം. ഇതിന് ശേഷം ചിട്ടിയിൽ ലേലം ആരംഭിക്കും. ചിട്ടിയിൽ ചേർന്നവരുടെ ആവശ്യകത അനുസരിച്ച് 8 മുതൽ -12 മാസത്തിനുള്ളില്‍ 4. ലക്ഷത്തിനും 4.30 ലക്ഷം രൂപയ്ക്കും ചിട്ടി ലേലത്തില്‍ പോകാന്‍ തുടങ്ങും. ഇപ്രകാരം 1 വര്‍ഷത്തിനുള്ളില്‍ 4 ലക്ഷം രൂപ ആവശ്യമായവർക്ക് 12,500 രൂപ വരെ മാസത്തിൽ അടയക്കാന്‍ സാധിക്കുമെങ്കിൽ ചേരാൻ പറ്റിയ ചിട്ടിയാണിത്. 

Also Read: 5 വർഷത്തേക്ക് മാസ വരുമാനം നേടാൻ നിക്ഷേപിക്കേണ്ടത് 60,000 രൂപ; അറിയാം എസ്ബിഐയുടെ കിടിലം പദ്ധതി

സേവിം​ഗ്സായും പരി​ഗണിക്കാം

സേവിംഗ്സായും പരി​ഗണിക്കാവുന്ന ചിട്ടിയാണ് ഇത്. 10-15 മാസത്തിനുള്ളിൽ 4 ലക്ഷം-4.50 ലക്ഷം രൂപ ലേലത്തിൽ ലഭിക്കുമ്പോൾ സ്ഥിര നിക്ഷേപമിട്ടാൽ കാലാവധിയിൽ ലാഭമുണ്ടാക്കാം. നിലവിൽ ചിട്ടി സ്ഥിര നിക്ഷേപമിടുന്നതിന് 7.5 ശതമാനം പലിശ കെഎസ്എഫ്ഇ നൽകുന്നുണ്ട്.

ചിട്ടി കൃത്യമായി പിന്തുടർന്ന് നല്ല ലാഭത്തിൽ ലേലം നടക്കുന്ന മാസങ്ങളിൽ വിളിച്ചെടുത്ത് നിക്ഷേപിച്ചാൽ പലിശ വരുമാനത്തിനൊപ്പം കാലാവധിയിൽ ചിട്ടി തുക കൂടി ലഭിക്കും. ചിട്ടി തുക പിൻവലിക്കാൻ ജാമ്യം നൽകാൻ സാധിക്കാത്തവർക്കും ഈ രീതി ഉപയോ​ഗിക്കാവുന്നതാണ്. 

Also Read: പലിശയില്‍ ഒരുപടി മുന്നില്‍ കേരളത്തില്‍ നിന്നുള്ള സ്വകാര്യ ബാങ്ക്; സ്ഥിര നിക്ഷേപത്തിന് 8 ശതമാനം പലിശ നേടാം

5 ലക്ഷത്തിന്റെ മറ്റൊരു ചിട്ടി

10,000 രൂപ മാസ അടവുള്ള 50 മാസ കാലാവധിയുള്ള 5 ലക്ഷത്തിന്റെ ചിട്ടിയാണ് കെഎസ്എഫ്ഇ പൊതുവെ ആരംഭിക്കാറുള്ളത്. 40 മാസ ചിട്ടിയെ അപേക്ഷിച്ച് കൂടുതൽ ലാഭ വിഹിതം ലഭിക്കുന്ന ചിട്ടിയാണ് 50 മാസത്തെ ചിട്ടി. 10,000 രൂപ ആദ്യ മാസവും പരമാവധി കിഴിവിൽ പോകുന്ന മാസങ്ങളിൽ 7,500 രൂപയുമാണ് അടയ്ക്കേണ്ടി വരുന്നത്.

പരമാവധി ലേല കിഴിവും താഴത്തി വിളിക്കാവുന്ന തുകയും രണ്ട് ചിട്ടികളിലും തുല്യമാണ്. എന്നാൽ വേ​ഗത്തിൽ ലേലം ആരംഭിക്കുന്നത് 40 മാസ ചിട്ടികളിലാണ്.

എവിടെ ലഭിക്കും ചിട്ടി

കെഎസ്എഫ്ഇയുടെ തൃശൂർ വടക്കാഞ്ചേരി ശാഖയിൽ ഉടൻ 12,500*40 മാസ ചിട്ടി ആരംഭിക്കുന്നുണ്ട്. ഇതുപോലെ പുതിയ ചിട്ടികളെ പറ്റി അറിയാൻ കെഎസ്എഫ്ഇ ഓൺലൈൻ സൗകര്യങ്ങൾ നൽകുന്ന ksfeonline.com എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും. ഇതിൽ ന്യു ചിട്സ് എന്ന ഭാ​ഗത്ത് ജില്ലയും ശാഖയും തിരഞ്ഞെടുത്താൽ ലഭ്യമായ ചിട്ടികൾ കാണാനാകും.



Source link

Facebook Comments Box
error: Content is protected !!