കോവിഡ്‌: ഏപ്രിൽ 10,11 തീയതികളിൽ രാജ്യവ്യാപക മോക്‌ ട്രിൽ

Spread the love



Thank you for reading this post, don't forget to subscribe!

ന്യൂഡൽഹി> രാജ്യത്ത്‌ കോവിഡ്‌ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നതോടെ ആശുപത്രികളിൽ ഏപ്രിൽ 10,11 തീയതികളിൽ മോക്‌ ട്രില്ലുകൾ നടത്താൻ കേന്ദ്ര നിർദേശം. എല്ലാ ജില്ലകളിലെയും  സർക്കാർ– സ്വകാര്യ ആശുപത്രികൾ  ട്രില്ലിൽ പങ്കെടുക്കും. പുതിയ കോവിഡ്‌ തരംഗമുണ്ടായാൽ നേരിടാൻ തക്ക തയ്യാറെടുപ്പ്‌ രാജ്യത്തെ ആശുപത്രികളിൽ ഉണ്ടോയെന്ന്‌  വിലയിരുത്തുന്നതിനാണിത്‌. ഇതടക്കമുള്ള പുതുക്കിയ കോവിഡ്‌ മാർഗ നിർദേശങ്ങൾ സംബന്ധിച്ച്‌  കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ്‌ ഭൂഷൺ സംസ്ഥാനങ്ങൾക്ക്‌ ശനിയാഴ്‌ച കത്തയച്ചു.

തിങ്കളാഴ്‌‌ച സംസ്ഥാനങ്ങളുമായി നടത്തുന്ന ഓൺലൈൻ യോഗത്തിലാകും മോക്‌‌ ട്രിൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പങ്കുവെയ്‌ക്കുക. അതേസമയം ചില സംസ്ഥാനങ്ങളിൽ പരിശോധന നിരക്ക്‌ വൻതോതിൽ കുറഞ്ഞതിലും ആന്റിജൻ പരിശോധനയെ  വലിയ തോതിൽ ആശ്രയിക്കുന്നതിലും ആരോഗ്യമന്ത്രാലയം അസംതൃപ്‌തി അറിയിച്ചു. പരിശോധന ഊർജ്ജിതമാക്കാനും ഇത്‌  ഹോട്ട്‌ സ്‌പോട്ടുകളും ക്ലസ്‌റ്ററുകളും വേഗം തിരിച്ചറിയാൻ സഹായിക്കുമെന്നും കത്തിലുണ്ട്‌.  പ്രായമായവർക്കും  രോഗികൾക്കും വായു സഞ്ചാരമുള്ള മുറി ഉറപ്പാക്കണം. ഇത്തരക്കാർ ജനക്കൂട്ടങ്ങളിൽ നിന്ന്‌ അകലം പാലിക്കണം. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരും ആരോഗ്യപ്രവർത്തകരും മാസ്‌ ധരിക്കണം, ശ്വാസകോശ അസുഖമുള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകരുതെന്നും കേന്ദ്രസർക്കാർ അഭ്യർഥിച്ചു.   

മുൻനിരയിലുള്ള ആരോഗ്യപ്രവർത്തകർക്ക്‌ പകർച്ചവ്യാധികളെ സംബന്ധിച്ച്‌ വീണ്ടും ബോധവൽക്കരണം നൽകാനും സംസ്ഥാനങ്ങളോട്‌ കത്തിൽ നിർദേശിക്കുന്നു. നിലവിൽ ആശങ്കയില്ലെങ്കിലും രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുൻ കരുതൽ സ്വീകരിക്കാൻ കേന്ദ്രസർക്കാർ കത്തിൽ ആവശ്യപ്പെട്ടു. എച്ച്‌ 1എൻ1, എച്ച്‌ 3 എൻ2 വൈറസുകൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ടെന്നും പരിശോധന നടത്തി തുടക്കത്തിലേ രോഗമുള്ളവരെ കണ്ടെത്താൻ ജാഗ്രത വേണമെന്നും കേന്ദ്രം നിർദേശിച്ചിച്ചിട്ടുണ്ട്‌ .



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!