‘ഭാര്യയുണ്ടെങ്കിലും ചിലരൊക്കെ ഫ്ലേർട്ട് ചെയ്യാൻ നോക്കും, സെലിബ്രിറ്റിയായാൽ പബ്ലിക്ക് പ്രോപ്പർട്ടി പോലെ’; മീര

Spread the love


Thank you for reading this post, don't forget to subscribe!

Television

oi-Ranjina P Mathew

|

കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി പക്ഷെ ഇപ്പോൾ കേരളത്തിൽ അറിയപ്പെടുന്നത് കുടുംബവിളക്കിലെ സുമിത്രയായിട്ടാണ്. അന്നും ഇന്നും ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ റേറ്റിങുള്ള പരമ്പരയാണ് കുടുംബവിളക്ക്.

മോഡലും നടനുമായ ജോൺ കോക്കനെയാണ് മീര രണ്ടാമത് വിവാഹം ചെയ്തത്. പിന്നീട് ഇരുവരും പിരിഞ്ഞു. ഒരു മകനുണ്ട് മീരയ്ക്ക്. മകന്റെ ബെസ്റ്റ് ഫ്രണ്ട് താനാണെന്നും മകൻ‌ തന്നെ അക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഏറ്റവും കൂടുതൽ താൻ അഭിമാനം കൊണ്ട നിമിഷം അതാണെന്നും മീര പറഞ്ഞിട്ടുണ്ട്.

ഇതുവരേയും മറ്റൊരു വിവാഹത്തെ കുറിച്ച് മീര​ ചിന്തിച്ചിട്ടില്ല. ഇപ്പോഴിതാ ബിഹൈൻവുഡ്സിന് നൽ‌കിയ അഭിമുഖത്തിൽ തന്റെ സീരിയൽ ജീവിതത്തെ കുറിച്ചും നേരിട്ടിട്ടുള്ള പ്രതിസന്ധികളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് മീര. ഭാര്യയുണ്ടെങ്കിലും ചിലരൊക്കെ തന്നോട് ഫ്ലേർട്ട് ചെയ്യാൻ നോക്കിയിട്ടുണ്ടെന്നാണ് മീര പറയുന്നത്.

‘പുറത്തൊക്കെ പോകുമ്പോൾ ആളുകൾ ഇങ്ങനെ വന്ന് സംസാരിക്കുന്നതൊക്കെ ഉറപ്പായും പ്രൈവസിയെ ബാധിക്കും. സെലിബ്രിറ്റിയായി കഴിഞ്ഞാൽ തന്നെ നമ്മുടെ പേഴ്സണൽ സ്പേസ് നഷ്ടപ്പെടും. കാരണം നമ്മൾ പബ്ലിക്ക് പ്രൊപ്പർട്ടി പോലെയാകും. പലരും താരങ്ങൾക്ക് ഒരു ജീവിതമുണ്ടെന്ന കാര്യം മനസിലാക്കാറില്ല.’

Also Read: പ്രണവിനെ ഭയങ്കര ഇഷ്ടമാണ്, അതിന്റെ കാരണം അറിയില്ല; ഗോസിപ്പുകളെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നും സ്‌നിഷ

‘നമ്മുടെ അടുത്ത് വരുന്നതിലും സംസാരിക്കുന്നതിലുമൊന്നും പ്രശ്നമില്ല. പക്ഷെ ഫോട്ടോയോ മറ്റുമൊക്കെ എടുക്കുമ്പോൾ ചോദിക്കണം. അനുവാദം ചോദിച്ച് എടുത്താൽ ഉറപ്പായും ഞാൻ‌ സമ്മതിക്കും. ചിലപ്പോൾ നമ്മളെ ഫ്ളേട്ട് ചെയ്യാൻ വരെ നോക്കാറുണ്ട് ചില ആളുകൾ. ചിലരുടെയൊക്കെ കൂടെ വൈഫുണ്ടാകും എന്നിട്ടും നമ്മളെ ഫ്ളേട്ട് ചെയ്യാൻ നോക്കുന്നവരുണ്ട്.’

‘കുടുംബ വിളക്ക് വന്നതിനുശേഷം ഞങ്ങൾക്ക് ക്രിക്കറ്റ് കാണാൻ പറ്റുന്നില്ലായെന്ന് പറഞ്ഞ് ചില പുരുഷന്മാർ ദേഷ്യപ്പെടാറൊക്കെയുണ്ട്. പക്ഷെ ദേഷ്യപ്പെട്ട ശേഷം അവരും സെൽഫിയെടുക്കും. സെൽഫിയും വേണം നോക്കി ദേഷ്യപ്പെടുകയും ചെയ്യും’ രസകരമായ സംഭവങ്ങൾ ഓർത്തെടുത്ത് മീര പറഞ്ഞു.

വളരെ ചെറിയ പ്രാ‌യത്തിലാണ് മീര വാസുദേവ് തന്മാത്രയിൽ അമ്മ വേഷം ചെയ്തത്. അന്ന് അമ്മ പോലും ആയിട്ടില്ലാത്ത താൻ സ്വന്തം അമ്മയെയാണ് ആ വേഷം ചെയ്യാൻ കോപ്പി അടിച്ചത് എന്നാണ് മീര പറയുന്നത്. സിനിമയുടെ ഷൂട്ടിങ് സമയത്ത് മോഹൻലാലിൽ നിന്നും പഠിച്ച പലകാര്യങ്ങളെ കുറിച്ചും മീര വാചാലയായി. ടെക്നിക്കലി സിനിമക്ക് ഭാഷയുടെ വ്യത്യസങ്ങളൊന്നുമില്ലെന്നും ബാക്കിയെല്ലാം തങ്ങളുടെ അഭിനയം പോലെയിരിക്കുമെന്നും മീര പറഞ്ഞു.

‘ടെക്നിക്കലി സിനിമ എല്ലാം ഒരുപോലെയാണ്. ബാക്കിയെല്ലാം നമ്മുടെ പെർഫോമൻസുമായി ബന്ധപ്പെട്ടിരിക്കും. ഭാഷ അറിയില്ലെങ്കിലും എല്ലാ ഭാഷയിലെയും ഇമോഷണൽ കണ്ടന്റുകൾ ഒരുപോലെയാണ്. തന്മാത്രയിലെ ഇമോഷണൽ കണ്ടന്റ് എനിക്ക് മനസിലായിരുന്നു.’

‘വളരെ നന്നായിട്ടാണ് ബ്ലെസി സാർ എനിക്കത് മനസിലാക്കി തന്നത്. തോമസേട്ടനും എപ്പോഴും എന്റെ കൂടെയുണ്ടാകുമായിരുന്നു. തുടർച്ചയായി ഓരോ ഡയലോഗുകളും എന്നെ ഓർമിപ്പിച്ചുകൊണ്ടിരിക്കും. ഇരുപതോ മുപ്പതോ പ്രാവശ്യം അദ്ദേഹം ഡയലോഗുകൾ റിപ്പീറ്റ് ചെയ്യും.’

‘അതുപോലെ തന്നെ ഒരു നടനെന്ന നിലയിൽ മോഹൻലാൽ സാർ ഭയങ്കര സപ്പോർട്ടാണ്. ഒന്ന് രണ്ട് സീനിലൊക്കെ എങ്ങനെ ചെയ്യണമെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. അതൊക്കെ എനിക്ക് കാണിച്ച് തന്നത് അദ്ദേഹമായിരുന്നു. ഒരുപാട് കാര്യങ്ങൾ ആ സിനിമയിൽ നിന്നും എനിക്ക് പഠിക്കാൻ സാധിച്ചു’ മീര വാസുദേവ് ഷൂട്ടിങ് അനുഭവങ്ങൾ ഓർത്തെടുത്ത് പറഞ്ഞു.

Also Read: ‘പൂർണിമയ്ക്ക് മൂന്ന് മക്കളാണ്, പ്രാർഥനയ്ക്കും നക്ഷത്രയ്ക്കും പുറമെ ഒരു ആൺകുഞ്ഞ് കൂടിയുണ്ട്’; മല്ലിക സുകുമാരൻ!

ആദ്യ ഭർത്താവിൽ നിന്ന്‌ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ നേരിടേണ്ടി വന്നു. ജീവന് തന്നെ ഭീഷണി ആകുമെന്ന് തോന്നിയപ്പോഴാണ് ആ വിവാഹബന്ധം വേർപെടുത്തിയതെന്നും 2012ൽ രണ്ടാമതും വിവാഹിതയായെന്നും മീര പറഞ്ഞിട്ടുണ്ട്. മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തതുകൊണ്ട്‌ ആ ബന്ധവും വേർപിരിഞ്ഞതെന്നും മീര അഭിമുഖത്തിലൂടെ മുമ്പ് പറഞ്ഞിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Kudumbavilakku Serial Actress Meera Vasudevan Open Up About Worst Experience From Fans-Read In Malayalam

Story first published: Saturday, March 25, 2023, 22:22 [IST]



Source link

Facebook Comments Box
error: Content is protected !!